ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാർത്ഥതീർത്ഥാടനം പിന്നെസ്സുഭദ്രാഹരണാഖ്യവും
സുഭദ്രാഹരണത്തിന്നുശേഷം ഹരണഹാരിക1. 46

പിന്നെ ഖാണ്ഡവദാഹാഖ്യം മയദർശനപർവ്വവും
സഭാപർവ്വമതിൽ പിന്നെ മന്ത്രപർവ്വമതിൽ പരം. 47

ജരാസന്ധവധം പർവ്വം പിന്നെദ്ദിഗ്ജയപർവ്വമാം.
ദിഗ്ജയത്തിന്നു പരമായ് രാജസൂയികപർവ്വമാം. 48

പിന്നെയർഗ്ഘാപഹരണം ശിശുപാലവധാഖ്യവും.
ദ്യൂതപർവ്വമതിൽ പിന്നെയനുദ്യൂതമതിൽ പരം. 49

പിന്നെയാരണ്യകം പർവ്വം കിർമ്മീരവധപർവ്വവും
അർജ്ജുനന്റെ തപോയാനമാകും പർവ്വമതിൽ പരം. 50

ഈശാർജ്ജുനരണം ചേരും കൈരാതം പർവ്വമുത്തമം
ഇന്ദ്രലോകാഭിഗമനമെന്ന പർവ്വമതിൽ പരം. 51

നളോപാഖ്യാനമാം പർവ്വം ധർമ്മകാരുണ്യമണ്ഡിതം
കുരുഭൂഭൃത്തീർത്ഥയാത്രാപർവ്വമാണതിനപ്പുറം. 52

ജടാസുരവധം പിന്നെ ഭീമൻതൻ യക്ഷയുദ്ധമാം
നിവാതകവചന്മാരായ് രണമാജഗരം പരം. 53

മാർക്കേണ്ഡേയസമസ്യാഖ്യം പർവ്വമായതിനപ്പുറം
ദ്രൗപദീസത്യഭാമാസംവാദപർവ്വമതിൽ പരം. 54

ഘോഷയാത്രാപർവ്വമായീ മൃഗസ്വപ്നോത്ഭവാഖ്യവും
വ്രീഹിദ്രൗണികമാഖ്യാനമൈന്ദ്രദ്യുമ്നവുമെങ്ങനെ. 55

ദ്രൗപദീഹരണം പിന്നെ ജയദ്രഥവിമോക്ഷണം
പതിവ്രതാരക്തി2യോതും സാവിത്രീകഥായത്ഭുതം. 56

രാമോപാഖ്യാനമെന്നുള്ള പർവ്വമാണതിനപ്പുറം
അതിന്നു ശേഷം കർണ്ണന്റെ കുണ്ഡലാഹരണം പരം. 57

ആരേണയം പർവ്വമേവം വൈരാടം പർവ്വമാണിനി
അതിൽപരം പാണ്ഡവപ്രവേശം സമയപാലനം. 58

പിന്നീടു കീചകവധപർവ്വം ഗോഗ്രഹണം പരം
അഭിമന്യുത്തരാപാണിഗ്രഹണം പർവ്വമപ്പുറം. 59

ഉദ്യോഗപർവ്വമായ് പിന്നെയത്യന്തമഹിതാത്ഭുതം
പിന്നെസ്സഞ്ജയയാനാഖ്യപർവ്വമാണതിനപ്പുറം. 60

പ്രജാഗരാഖ്യമാം പർവ്വംതാനദ്ധ്യാത്മപ്രദർശനം. 61
സനത്സുജതമാം പർവ്വംതാനദ്ധ്യാത്മപ്രദർശനം

യാനസന്ധിയതിൽ പിന്നെ ഭഗവദ്യാനപർവ്വമാം
മാതല്യുപാഖ്യാനമഥ ഗാലാവാഖ്യാനപർവ്വവും. 62

സാവിത്രം വാമദേവാഖ്യം വൈന്യോപാഖ്യാനപർവ്വവും.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/38&oldid=205828" എന്ന താളിൽനിന്ന് ശേഖരിച്ചത്