ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

129.ഭീമപ്രത്യാഗമനം

ഭീമൻ മുൻക്കൂട്ടി വീട്ടിലേക്കു മടങ്ങിയിരിക്കുമെന്നു വിചാരിച്ചു.വീട്ടിലെത്തിയധർമ്മപുത്രാദികൾ ഭീമസേനനെ കാണാതെ വിഷാദിക്കുന്നു. കുന്തിയും മക്കളും ചിന്താക്രാന്തരായിരിക്കവേ, എട്ടാം ദിവസം ഭീമസേനൻ വീട്ടിൽവന്നുചേരുന്നു. ഭീമൻ പറഞ്ഞുകേട്ടകഥ എല്ലാവരേയും അത്ഭുതപരതന്ത്രരാക്കുന്നു. മേലിൽ സൂക്ഷിച്ചിരിക്കണമെന്നു. വിദൂരൻ ഉപദേശിക്കുന്നു.

                
വൈശമ്പായനൻ പറഞ്ഞു

പിന്നെക്കൗരവരും ഭീമനെന്ന്യേ പാണ്ഡുകുമാരരും
നൃത്തഗീതക്കളി കഴിച്ചെത്തിനാർ ഹസ്തിനാപുരേ. 1
തേരാനയശ്വമെന്നേവമോരോരോ വാഹനസ്ഥരായ്
പോന്നൂഭീമൻനമ്മളെക്കാൾ മുന്നമെന്നും പറഞ്ഞഹോ! 2
ധൂർത്തൻ ദുര്യോദനൻ വായുപുത്രനെക്കണ്ടിടാഞ്ഞതിൽ
നന്ദിച്ച തമ്പികളുമായ് ചെന്നുകേറി പുരോദരേ. 3
ധർമ്മജൻ ധാർമ്മികൻ പാപം തന്മേലേതും പെടാത്തവൻ
തന്നെപ്പേലന്യനെന്നേവംതന്നേ ചിന്തിച്ചു കേവലം. 4
ചെന്നമ്മയേക്കണ്ടു കൂപ്പിനിന്നവൻ ഭ്രാതൃവത്സലൻ
കുന്തിയോടോതിനാൻ "മുൻപേവന്നിതല്ലോ വൃകോദരൻ. 5
അവനെങ്ങോട്ടു പോയമ്മേ, യിവിടെകാണ്മതില്ല ഞാൻ
പൂങ്കാവുകളിലും തേടിനോക്കീ ചുറ്റും വനത്തിലും. 6
അവിടെക്കണ്ടതില്ലെങ്ങും കേവലം ഭീമസേനനെ
പിന്നെയോർത്തൂഞങ്ങളെക്കൾ മുന്നമേ പോന്നിതെന്നുതാൻ. 7
ഏവരും പോന്നു പിന്നീടു ദേവി, വ്യാകുലചിത്തരായ്
ഇങ്ങു വന്നെങ്ങവൻ പോയിയെങ്ങാനും നീയയച്ചിതോ? 8
പറഞ്ഞുതരികാബ് ഭീമവീരനേ നീ യശസ്വിനി!
വിചാരം തെളിയുന്നില്ലാ വീരങ്കൽ മമ ശോഭനേ! 9
എന്നാലുറക്കമല്ലെന്നോ കൊന്നിതോ ഹന്ത! ഭീമനെ?”
എന്നു ധീമാൻ ധർമ്മപുത്രൻ ചൊന്നപ്പോൾ കുന്തിതൽക്ഷണം 10
അയ്യയ്യോയെന്നുൾഭ്രമത്താൽ യുധിഷ്ഠിരനോടോതിനാൾ.
  കുന്തി പറഞ്ഞു

ഉണ്ണീ, ഞാൻ ഭീമനേക്കണ്ടീലിങ്ങു വന്നീലവൻ ദൃഡം 11
ഉടൻ തിരക്കിയന്വേഷിച്ചീടു തമ്പികളൊത്തു നീ.
  വൈശമ്പായനൻ പറഞ്ഞു

ജ്യേഷ്ഠപുത്രനൊടിമ്മട്ടോതീട്ടുൾത്താപമിയന്നുടൻ 12
ക്ഷത്താവിനെവരുത്തീട്ടീ വൃത്താന്തം കുന്തി ചൊല്ലിനാൾ.
  കുന്തി പറഞ്ഞു

ക്ഷത്താവേ, ഭഗവൻ, ഭീമനെങ്ങുപോയ് കാണ്മതില്ലിഹ 13
ഭ്രാതാക്കൾപോന്നിതുദ്യനാൽ ഭ്രതാക്കളൊടുമേവരും

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/380&oldid=156719" എന്ന താളിൽനിന്ന് ശേഖരിച്ചത്