ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതിലേകൻ മഹാബാഹു ഭിമൻ വന്നീല കേവലം 14
ദുര്യോദനന്റെ കണ്ണിന്നു പിടിക്കില്ലവനെപ്പൊഴും
ക്രൂരൻ ദുഷ്ടനവൻ നാണംകെട്ടവൻ 15 രാജ്യലുബ്ധനാംകൊന്നേക്കാമിവനെജ്ജാതമന്യുവാമാസ്സുയോധനൻ;
തോർത്തു ചിത്തം ചുറ്റുന്നിതുള്ളം വേവുന്നു ഹന്ത! മേ. 16
 വിദൂരൻ പറഞ്ഞു

ഏവം ചൊല്ലൊല്ല കല്യാണി, മേൽ വേണ്ടുന്നതു നോക്കുക
നിരാകരിച്ചാൽ നിന്നേയാ ക്രൂരൻ മേൽ പ്രഹരിക്കുമേ. 17
ദീർഗ്ഘായുസ്സുനിന്റെ മക്കളൊന്നോതി മാമുനി
നൻപുത്രനെത്തിടും നിന്നിൽ സമ്പ്രീതിയുളവാക്കിടും. 18
 വൈശമ്പായനൻ പറഞ്ഞു

എന്നും ചൊല്ലി ഗൃഹം പൂക്കിരുന്നിതാ വിദൂരൻ പരം
പൃഥാ ചിന്താന്ധയായി സ്വന്തം സുതരൊന്നിച്ചിരുന്നുതേ. 19
പിന്നെയെട്ടാം നാളുണർന്നൂ തന്നെയാപ്പാണ്ഡുനന്ദനൻ
കുടിച്ചു രസമങ്ങുള്ളിൽദ്ദഹിക്കേ ബഹുശക്തനായി. 20
പാണ്ഡുപുത്രനുണർന്നെന്നു കണ്ടുടൻ പന്നഗോത്തമർ
സമാധാനപ്പടുത്തീട്ടു സാവധാനത്തിലോതിനാർ. 21
 സർപ്പങ്ങൾ പറഞ്ഞു

നീ കടിച്ച രസം വീര, വീര്യമേറിയതാണെടോ
പതിനായിരമാനയ്ക്കുമെതിരാം ബലമൊത്തു തേ. 22
ഇദ്ദിവ്യസലലിസ്നാനം ചെയ്തു പൂകുക നീ ഗൃഹം
നിൻ ഭ്രാതാക്കൾ തപിക്കുന്നൂ നീയെന്ന്യേ കുരുപുംഗവ! 23
  വൈശമ്പായനൻ പറഞ്ഞു


പിന്നെക്കുളിച്ചു ശുചിയായ് ശുക്ലമാല്യാംബരത്തൊടും
നാഗാലയത്തിൽ കൃതകൗതുകമംഗളനായവൻ 24
വിഷഘ്നൗഷധിയെക്കൊണ്ടു വിശേഷിച്ചും തെളിഞ്ഞവൻ
നാഗം നല്കും പായസത്തെയാകെസ്സാപ്പിട്ടു ശക്തിമാൻ. 25
ഭുജംഗാർച്ചിതനായേറ്റമാശീർവ്വാദങ്ങളേറ്റവൻ
ദിവ്യഭൂഷണനായ് ഭീമൻ ദിവ്യനാഗാനുമോദിതൻ 26
നാഗലോകത്തിങ്കൽനിന്നിട്ടുയർന്നാനരിമർദ്ദനൻ.
നാഗങ്ങൾ കേറ്റി വിട്ടിട്ടു ജലാൽ ജലരുഹേക്ഷണൻ 27
ആ വനത്തിങ്കൽവന്നെത്തീ പാവനൻ കുരുനന്ദനൻ
പാണ്ഡവൻ കാൺകേവേതന്നെ പന്നഗങ്ങൾ മറഞ്ഞൂതേ. 28
പിന്നെക്കുന്തീസുതൻ ഭീമനെഴുന്നേറ്റു മഹാബലൻ
ഉടനെത്തന്നമ്മയുടെയടുക്കൽ ചെന്നുചേർന്നുതേ. 28
അമ്മയേയും കൈവണങ്ങിയണ്ണനേയുമതേവിധം
അനുജന്മാരെ മൂർദ്ധാവിൽ ഘ്രാണംചെയ്തരിമർദ്ദനൻ. 30
അമ്മയോടൊത്തവർ രപരം നന്മയിൽ തഴുകീടവേ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/381&oldid=156720" എന്ന താളിൽനിന്ന് ശേഖരിച്ചത്