ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗൗതമൻ പോന്നു പിന്നേയും ധനുർവ്വേദപ്രസക്തനായി.
കൃപയോടേ താൻ വളർത്തിപ്പോന്നുവെന്നതു കാരണം 19 കൃപാഖ്യതാനവർക്കേകികൊണ്ടിതാ നരനായകൻ.
അവിടെക്കാക്കുമവരെത്തപസ്സാൽ കണ്ട ഗൗതമൻ 20
വിടെച്ചെന്നു ഗോത്രാദിയെല്ലാമവനൊടോതിനാൻ.
നാലുജാതി ധനുർവ്വേദം നാനാ ശാസ്ത്രങ്ങളും പരം 21
എല്ലാം നിഗൂഡതത്ത്വത്തോടിതിക്കൊണ്ടാനവന്നവൻ.
ഏറെ വൈകാതായവനും പരമാചാര്യനായിതേ 22
ആക്കൃപൻതങ്കൽനിന്നിട്ടു ധനുർവ്വേദം പഠിച്ചുതേ,
ധാർത്തരാഷ്ട്രന്മാരുമേവം പാണ്ഡവന്മാർ യദുക്കളും 23
വൃഷ്ണിപുംഗവരുംനാനാ ദേശാൽ വന്നന്യമന്നരും.
പൗത്രർക്കു മെച്ചംക്കൂട്ടാനായ്പേർത്തുമോർത്തു സരിത്സുതൻ 24
ചോദിച്ചറിഞ്ഞാനാഷ്വസ്ത്രവൈദികാചാര്യവര്യരെ.
“അല്പജ്ഞനമഹാഭാഗനനസ്ത്രജ്ഞനകോവിദൻ 25
വിരുതേറും കുരുക്കൾക്കു ഗുരുവായിബ് ഭവിക്കൊലാ.”
എന്നുചിന്തിച്ചു ഗാംഗേയനെന്നും ഭാരതസത്തമൻ 26
വേദജ്ഞനായിടും ഭാരദ്വാജൻ ദ്രോണർക്കു ശിഷ്യരായി
നല്കീ പാണ്ഡവരെയുംതാൻ ധാർത്തരാഷ്ട്രരെയും സ്വയം. 27
ശാസ്ത്രപ്രകാരമാ ഭീഷ്മൻ യോഗ്യൻ പൂജിക്കകാരണം
പ്രസന്നചിത്തനയ്പാരിലസ്ത്രജ്ഞവരനാമവൻ, 28
അവരേവരെയും ശിഷ്യരായ് ക്കൈക്കൊണ്ടു കീർത്തിമാൻ
പഠിപ്പിച്ചൂ പരം ദ്രോണൻ ധനുർവ്വേദമശേഷവും. 29
ക്ഷണത്തിലക്കുമാരന്മാർ സർവ്വശസ്ത്രാസ്ത്രദക്ഷരായ്
പാണ്ഡവന്മാർ കൗരവരുമത്യോജസ്സേന്തിനാരവർ. 30

ജനമേജയൻ പറഞ്ഞു

ദ്രോണരെങ്ങനെയുണ്ടായിതസ്ത്രം നേടിയതെങ്ങനെ?
കുരുനാട്ടിൽ വരാനെന്താ, വീരനാരുടെ നന്ദനൻ? 31
അശ്വത്ഥാന്മാവു തൽപുത്രനസ്ത്രജ്ഞൻ തീർന്നതെങ്ങനെ?
ഇതു കേൾപ്പാനാഗ്രഹം മേ വിസ്തരിച്ചരുളേണമേ! 32
      
വൈശമ്പായനൻ പറഞ്ഞു

ഗംഗാദ്വാരേ വാണിരുന്നൂ മഹിതൻ ഭഗവാൻ മുനി
ഭരദ്വാജാഖ്യനെപ്പോഴും പെരുതും സംശിതവ്രതൻ. 33
ആ മുനീന്ദ്രൻ ഹോമകൃത്തായ് മുനിമാരൊത്തു വാഴ്കവേ
ഗംഗയിങ്കൽ ഭരദ്വാജനങ്ങു ചെന്നാൻ കുളിക്കുവാൻ. 34
മുൻപേ കുളിച്ചു നില്പോളായ് ക്കണ്ടൂ ചോരത്തിളപ്പൊടും
മദാലസാക്ഷിയായീടും ഘൃതാചീ ദിവ്യനാരിയെ. 35

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/384&oldid=156723" എന്ന താളിൽനിന്ന് ശേഖരിച്ചത്