ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നദീതീരത്തിലവൾതൻ വസ്ത്രം തട്ടിക്കിഴിഞ്ഞുപോയ്
വസ്ത്രം കിഴിഞ്ഞോരവളെക്കണ്ടു കാമിച്ചു മാമുനി. 36
കരളായവളിൽപ്പറ്റും ഭരദ്വാജമുനിക്കഹോ!
സ്രവിച്ചു രേതസ്സതുടൻ ദ്രോണേ സൂക്ഷിച്ചു മാമുനി. 37
ആ മുനീന്ദ്രന്റെ കലശത്തിങ്കൽ ദ്രോണൻ ജനിച്ചുതേ
പഠിച്ചു വേദവേദാംഗപാഠം പിന്നയശേഷവും. 38
യോഗ്യനാനഗ്നിവേശന്നു ഭരദ്വാജൻ പ്രതാപവാൻ
ഉപദേശിച്ചു താനാഗ്നേയാസ്ത്രമസ്ത്രജ്ഞസത്തമൻ. 39
അഗ്നിസംഭവമയോരാ മുനി ഭാരതസത്തമ!
ഉപദേശിച്ചു ഭാരദ്വാജന്നീയാഗ്നേയമസ്ത്രമേ. 40
ഭരദ്വാജന്നിഷ്ടനല്ലോ പൃഷതൻ പൃഥിവീശ്വരൻ
അവന്നുമുളമായ് വന്നു ദ്രുപദാഭിധനാം സുതൻ 41
താനാശ്രമം പുക്കു നിത്യം ദ്രോണനൊത്താ നൃപാത്മജൻ
കളിച്ചിതദ്ധ്യയനവും കഴിച്ചിതു നൃപർഷഭൻ. 42
പൃഷതൻ മൃതനായ് പിന്നെ ദ്രുപദൻ നാഥനായിതേ
വീരനുത്തരപാപാഞ്ചലപ്പാരിടത്തിന്നു പാർത്ഥിവൻ. 43
ഭഗവാനബ് ഭരദ്വാജമുനിയും വാനു പൂകിനാൻ
അവിടെത്തന്നെയാ ദ്രോണൻ തപംചെയ്തു തപോധനൻ. 44
വേദവേദാംഗതത്ത്വജ്ഞൻ തപസ്സാൽ പാപമറ്റവൻ
അച്ഛൻ ചൊല്ലുകയാൽ പിന്നെ പുത്രാർത്ഥം കീർത്തിമാനവൻ 45
ദ്രോണൻ ശാരദ്വതി കൃപിതന്നെക്കൈക്കൊണ്ടു പത്നിയായ്.
അഗ്നിഹോത്രം ദമം ധർമ്മമെന്നിതിൽ ശ്രദ്ധയാർന്നവൾ 46
പെറ്റിതക്കൃ പിയശ്വത്ഥാമാഖ്യനാമൊരു പുത്രനെ.
ജനിച്ചന്നവനങ്ങുച്ചൈ:ശ്രവസ്സിൻപടി കൂകിനാൻ 47
അതു കേട്ടംബരത്തിങ്കലശരീരോക്തിയാർന്നുതേ:
“അശ്വത്തിന്നൊത്തിവന്നുള്ളാസ്ഥാനം ശബ്ദത്തിലൊത്തതിൽ 48
അശ്വത്ഥാമാവെന്നിവന്നു വിശ്വത്തിൽ പേർ പുകഴ്ന്നിടാം.”
ഭാരദ്വാജൻ പ്രീതനായീ പാരമീയൊരു പുത്രനാൽ 49
അവിടെപ്പാർത്തഥ ധനുർവ്വേദം ശീലിച്ചിതായവൻ.
കേട്ടാനവൻജാമദഗ്ന്യമുനിവീരൻ പരന്തപൻ 50
സർവ്വജ്ഞനായിടും വിപ്രൻ സർവ്വശസ്ത്രാസ്ത്രകോവിദൻ
ബ്രാഹ്മണർക്കായിഷ്ടമൊക്കച്ചെമ്മേ നല്കുന്നുവെന്നുടൻ 51
രാമന്റെയദ്ധനുർവ്വേദം ശ്രീമദ്ദിവ്യാസ്ത്രപാടവം
ഇവ കേട്ടതിലേക്കാശപ്പെട്ടൂ നീതിക്കുമാ ദ്വിജൻ. 52
വ്രതമേറും തപസ്സുള്ള ശിഷ്യവർഗ്ഗത്തൊടൊത്തുടൻ
മഹേന്ദ്രപർവ്വതത്തെയ്ക്കാ മഹാബാഹുവിറങ്ങിനാൻ. 53

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/385&oldid=156724" എന്ന താളിൽനിന്ന് ശേഖരിച്ചത്