ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹേന്ദ്രപർവ്വതം പുക്കാബ് ഭാരദ്വാജൻ തപോധനൻ
ക്ഷാന്തനായ് ദാന്തനായ് ശത്രുഹന്താവാം ഭൃഗുപുത്രനെ 54
ചെന്നുക്കണ്ടിട്ടുടൻ ദ്രോണൻ ശിഷ്യവർഗ്ഗത്തൊടൊത്തുടൻ
അറിയിച്ചിതു തൻ പേരാംഗിരസാന്വയജന്മവും 55
ഉണർത്തിച്ചിട്ടുടൻ തൃക്കാലിണ കുമ്പിട്ടു കൂപ്പിനാൻ.
സർവ്വവും കൈവെടിഞ്ഞിട്ടു കേവലം വനമേറുവാൻ 56
ഒതുങ്ങും ഭാർഗ്ഗവനൊടാബ് ഭാരദ്വാജനുണർത്തിനാൻ.

 ദ്രോണൻ പറഞ്ഞു

ഭരദ്വവാജാത്മജനയോനിജൻ ഞാൻ ദ്രണനാം ദ്വിജൻ 57
വിത്തർത്ഥമായ് ഭവൽപാർശ്വമെത്തിയെന്നറിയണമേ.
 വൈശമ്പായനൻ പറഞ്ഞു

അവനോടോതിയാ യോഗ്യൻ സർവ്വക്ഷത്രിയമർദ്ദനൻ: 58
“സ്വാഗതം ഹേ ദ്വിജശ്രേഷു , കാമമെന്തതു ചൊല്ക നീ.”
ആ രാമനേവം ചൊന്നപ്പോൾ ഭാരദ്വാജനുണർത്തിനാൻ 59
പാരം പല ധനം നല്കും വീരനാം രാമനോടുടൻ:
“ഇങ്ങസംഖ്യം സ്വത്തിരപ്പേനങ്ങയോടു മഹാവ്രത!” 60

 രാമൻ പറഞ്ഞു

സുവർണ്ണംതൊട്ടെനിക്കിങ്ങു കൈവന്ന ധനസഞ്ചയം
ബ്രാഹ്മണർക്കേകിനേനെല്ലാം നന്മയോടു തപോധന! 61
അവ്വണ്ണമാഴി ചൂഴുന്നീപ്പുരാവൃതധരാതലം
കാശ്യപന്നു കൊടുത്തേൻ ഞാനടച്ചൊന്നിച്ചുതാനെടോ. 62
ഇനിശ്ശേഷിച്ചു നില്പുണ്ടിജ്ജനത്തിന്നുടൽ മാത്രമേ
വിലവേററ്റ ശസ്ത്രാസ്ത്രജാലവും നില്പതുണ്ടു മേ. 63
വരിക്കുകസ്ത്രങ്ങളെയോ തരുവേനെന്റെ ദേഹമോ.
ഏതു വേണം ദ്രോണ, ഭവാനോതുകായതുടൻ തരാം. 64
                
  ദ്രോണൻ പറഞ്ഞു

സമസ്താസ്ത്രങ്ങൾ സംഹാരക്രമത്തോടൊത്തു ഭാർഗ്ഗവ!
പ്രയോഗത്തിൻ ഗൂഢതത്ത്വമൊത്തെനിക്കു തരേണമേ! 65
              
   വൈശമ്പായനൻ പറഞ്ഞു

അവ്വണ്ണമെന്നായസ്ത്രങ്ങൾ സർവ്വവും നല്കി ഭാർഗ്ഗവൻ
ഗൂഡതത്ത്വവ്രതത്തോടും ധനുർവ്വേദമടച്ചുതാൻ. 66
അതെല്ലാമേറ്റു വാങ്ങീട്ടു കൃതാസ്ത്രൻ ദ്വിജസത്തമൻ
സന്തോഷംപൂണ്ടു സഖിയാം ദ്രുപദാന്തികമെത്തിനാൻ. 67

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/386&oldid=156725" എന്ന താളിൽനിന്ന് ശേഖരിച്ചത്