ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാമദഗ്ന്യമുപാഖ്യാനം പിന്നെ ഷോഡശരാജകം. 63

സഭാപ്രവേശം കൃഷ്ണന്റെ വിദുളാപുത്രശാസനം
ഉദ്യോഗം സൈന്യനിര്യാണം വിശ്വോപാഖ്യാനപർവ്വവും. 64

മഹാനം കർണ്ണനോടുള്ള വിവാദം പർവ്വമുത്തമം
കുരുപാണ്ഡുപ്പടയുടെ നിര്യാണാഭിധപർവ്വവും. 65

രഥാതിരഥസംഖ്യാനപർവ്വമാണതിനപ്പുറം
ഉലൂകദൂതാഗമനപർവ്വം ക്രോധവിവർദ്ധനം. 66

അംബോപാഖ്യാനമാം പർവ്വമിവിടെത്താനതിൽ പരം
ഭീഷ്മാഭിഷേചനം പർവ്വമായതിൽ പരമത്ഭുതം. 67

ജംബൂഖണ്ഡാവിനിർമ്മാണമാദ്യമുള്ളതതിൽ പരം
ഭൂമിപർവ്വമതിൽ പിന്നെ ദ്വീപിവിസ്താരപർവ്വവും. 68

അഥ ശ്രീഭഗവൽഗീതാപർവ്വം ഭീഷ്മവധം പരം
ദ്രോണാഭിഷേചനം പിന്നെസ്സംശപ്തകവധം പരം. 69

അഭിമന്യൂവധം പിന്നെ പ്രതിജ്ഞാപർവ്വമപ്പുറം
ജയദ്രഥവധംപർവ്വം ഘടോൽക്കചവധം പരം. 70

പിന്നെ ദ്രോണവധം പർവ്വമേറ്റ‌വും രോമഹർഷണം
നാരായണാസ്ത്രാമോക്ഷാഖ്യമാകും പർവ്വമതിൽ പരം 71

കർണ്ണപർവ്വമതിൽ പിന്നെശ്ശല്യപർവമതിൽ പരം
ഹ്രദപ്രവേശനം പർവ്വം ഗദായുദ്ധമതിൽ പരം. 72

പിന്നെസ്സാരസ്വതം പർവ്വം തീർത്ഥവംശാനുകീർത്തനം
അതിന്നുമേൽ മഹാരൗദ്രമാകുമൈഷീകപർവ്വമാം. 73

ജലപ്രദാനികം പർവ്വം സ്ത്രീപർവ്വമതിനപ്പുറം
കുരുക്കൾക്കു ഗതിക്കൊക്കും ശ്രാദ്ധപർവ്വമതിൽ പരം. 74

ബ്രാഹ്മണാകൃതിരക്ഷസ്സാം ചാർവ്വാകവധപർവ്വവും.
ധീമാനാം ധർമ്മപുത്രന്റെയഭിഷേചനപർവ്വവും. 75

പിന്നെ ഗ്രഹവിഭാഗം താനെന്ന പർവ്വവുമാം പരം
ശാന്തിപർവ്വമതിൽ പിന്നെ രാജധർമ്മാനുശാസനം. 76

ആപദ്ധർമ്മാഖ്യമാം പർവ്വം മോക്ഷാധർമ്മമതിൽ പരം
ശൂകപ്രശ്നാഭിഗമനം ബ്രഹ്മപ്രശ്നാനുശാസനം. 77

പ്രാദുർഭാവം മായ ദുർവ്വാസാവുമായ് ചെയ്ത ഭാഷണം
ആനുശാസനികാഖ്യാനമാണു പർവ്വമതിൽ പരം. 78

ഭീഷ്മസ്വർഗ്ഗാരോഹണികനാമമാം പർവ്വമപ്പുറം
അശ്വമേധാഖ്യമാം പർവ്വം വിശ്വപാപവിനാശനം. 79

അനുഗീതാഭിധം പർവ്വം പുനരദ്ധ്യാത്മസാധകം
പിന്നെയാശ്രമവാസാഖ്യം പുത്രദർശനപർവ്വവും. 80

നാരദാഗമനം പർവ്വമാകുമായതിനപ്പുറം
ഘോരമാം മൗസലം പർവ്വം ദാരുണം രോമഹർഷണം. 81

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/39&oldid=205855" എന്ന താളിൽനിന്ന് ശേഖരിച്ചത്