ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചൊന്നൻ നരവ്യാഘ്ര, തോഴരെന്നന്നേയോർക്കുകെന്നുതാൻ;
സഖിത്വമോർത്താ ദ്രുപദമുഖത്തിൽച്ചെന്നുതാണു ഞാൻ.
അവൻ നിരാകാരമൊന്നെ പ്രഹസിച്ച്ചോമോതിനാൻ. 64

ദ്രുപദൻ പറഞ്ഞു

ഇതു നന്നല്ല നിൻ ബുദ്ധിയിതു ഭംഗിയുമല്ലെടോ
എന്നോടു നീ സഖാവെന്നു വന്നുടൻ ദ്വിജ,ചൊൽവതും. 65
പഴക്കംകൊണ്ടു സൗഹാർദ്ദം പഴകിക്കെട്ടുപോകുമേ
മൂന്നാം കാര്യത്തിനായ് വേഴ്ച നിന്നോടുണ്ടായിരുന്നു മേ. 66
അശ്രോത്രിയൻ ശോത്രിയന്നരഥി ചേരാ രഥിക്കുമേട
സഖ്യം സാമ്യത്തിലേ പറ്റു വൈഷമ്യത്തിങ്കലൊത്തിടാ. 67
പഴക്കത്തിൽ ക്ഷയിക്കാത്ത വേഴ്ചയില്ലാർക്കുമാരിലും
കാലം കെടുക്കുമിതിനെ ക്രോധം തീരെ മുടിച്ചിടും. 68
ജീർണ്ണമാസ്സഖ്യമുണ്ടെന്നോർക്കേണ്ട നീയതു കൈനവിടൂ
ഉണ്ടായിരുന്നു കാര്യാർത്ഥം പണ്ടു തന്നോടു വേഴ്ച മേ. 69
ദരിദ്രൻ വിത്തമുള്ളോനും ജളൻ പണ്ഡിതനും പരം
ക്ലീബൻ ശൂരന്നുമേ തോഴരാകാ,മുൻവേഴ്ച വേഴ്ചയോ? 70
ഉയർന്ന മന്നവന്മർക്കീ നിലക്കാരോടൊരിക്കിലും
സഖ്യം മന്ദമതേ,ചേരാ നിർദ്ധനന്മാരൊടേതുമേ. 71
അശ്രോത്രിയൻ ശ്രോത്രിയന്നരഥി ചേരാ രഥിക്കുമേ
അപാർത്ഥിവൻ പാർത്ഥിവമ‌ന്നുമൊക്കാ,മുൻ വേഴ്ച വേഴ്ചയോ?
അറിയുന്നീല ഞാൻ നീയായ് രാജ്യർത്ഥേ ചെയ്ത നിശ്ചയം
ഒരു രാത്രിക്കു ഹേ വിപ്ര,തരാമങ്ങയ്ക്കു ഭക്ഷണം. 73

ദ്രോണൻ പറഞ്ഞു

എന്നവൻ ചൊന്നതും കേട്ടു പോന്നൂ ഭാര്യയുമൊത്തു ഞാൻ
ഏറെ വൈകാതെ സാധിക്കുമാറു സത്യം കഴിച്ചുതാൻ. 74
അഥ നിൻ കാമസംപൂർത്തിക്കിതമൊത്തവമെത്തിനേൻ
ഈ ഹസ്തിനപൂരത്തെന്നാലിനിച്ചെയ്യേണ്ടതെന്തു ഞാൻ? 76

വൈശമ്പായനൻ പറഞ്ഞു

ഏവം ചൊന്നാ ദ്രോണനോടു ദേവവ്രതനുമോതിനാൻ:
“വില്ലഴിക്ക പഠിപ്പിക്ക നല്ല ദിവ്യാസ്ത്രമൊക്കെയും 77

നന്ദ്യാ സൽകൃതനായ് വാഴ്ക നന്ദിച്ചിക്കുരുമന്ദിരേ.
കുരുക്കൾക്കുള്ള മുതലും പരംരാഷ്ട്രങ്ങൾ രാജ്യവും 78
വാഴ്ക നീതന്നെ രാജാവായ് നിൻ കൂട്ടാളികൾ കൗരവർ.
അങ്ങേയ്ക്കഭീഷ്ടമെന്തെന്നാലിങ്ങതേ വിപ്ര,സിദ്ധമാം 79
ഭാഗ്യാൽ വന്നിതു വിപ്രർഷേ,പാർക്കിൽ ഞങ്ങൾക്കനുഗ്രഹം.”

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/391&oldid=156731" എന്ന താളിൽനിന്ന് ശേഖരിച്ചത്