ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

132.ദ്രോണശിഷ്യപരീക്ഷണം

ദ്രോണന്റെ അദ്ധ്യപനപാടവത്തെപ്പറ്റിക്കേട്ടു പല രാജകുമാരൻന്മാരും അസ്ത്രവിദ്യ പഠിക്കാനായി ഹസ്തിനപുരിയിൽ വന്നുചേർന്നു.ഒരിക്കൽ ദ്രോണർ ലക്ഷ്യവേധത്തെ സംബന്ധിച്ച ഒരു പരീക്ഷ നടത്തുന്നു.ഒരു വൃക്ഷത്തിന്റെ മുകളിൽ സ്ഥാപിച്ച കൂരിയാറ്റപ്പക്ഷിയായിരുന്നു ലക്ഷ്യം. മറ്റുള്ളവർ ലക്ഷ്യവും മരവും ചുറ്റുപാടുമുള്ള സകലതും കാണുന്നു എന്നു പറഞ്ഞു് ഗുരുവിന്റെ പരിഹാസത്തിനു പാത്രീഭൂതരാകുന്നു.



വൈശമ്പായനൻ പറഞ്ഞു

ഭീഷ്മൻ പൂജിച്ചൊരാ ദ്രോണൻ മനുഷ്യജനപുംഗവൻ
മഹാവീര്യൻ വിശ്രമിച്ചൂ മഹിതൻ കുരുമന്ദിരെ. 1
ഗുരുവേവം വിശ്രമിക്കെപ്പരം പൗത്രകുമാരരെ
ശിഷ്യരായ് നല്കിനാൻ ഭീഷ്മൻ പലമാതിരി വിത്തവും. 2
ധനധാന്യാദിസമ്പൂർണ്ണമിണങ്ങുന്ന ഗൃഹത്തെയും
ഭാരദ്വാജന്നു സന്തോഷഭാരത്തോടേകിനാൻ പ്രഭു. 3
കൈക്കൊണ്ടാനാക്കൗരവരെ ശ്ശിഷ്യരായിട്ടുടൻ ഗുരു
പാണ്ഡവന്മാർ ധാർത്തരാഷ്ട്രരെന്നീക്കുട്ടരെയാദരാൽ. 4
താനങ്ങുടൻ സ്വികരിച്ചാ ദ്രോണനായവരേവരും
വന്ദിച്ചു നില്കവേ ചൊന്നാനൊന്നിതേറ്റം രഹസ്യമായ് . 5

ദ്രോണൻ പറഞ്ഞു
ഒരുകാര്യമെനിക്കുണ്ടു കരളിൽക്കരുതുന്നതായ്
കൃതാസ്ത്രന്മാരായ നിങ്ങളതാദ്യം ചെയ്തുകൊള്ളണം. 6

വൈശമ്പായനൻ പറഞ്ഞു
ഏവം കേട്ടാക്കൗരവന്മാരേവരും മൗനമാർന്നുതേ
അർജ്ജുനൻ പിന്നെയവ്വണ്ണം സത്യം ചെയ്തു പരന്തപ! 7
ഗുരുവർജ്ജനമൂർദ്ധവിൽ പരം ഘ്രാണിച്ചു വീണ്ടുമേ
വിരിഞ്ഞു പുല്കി നിന്നിട്ടു കരഞ്ഞു ഹർഷ മാന്നർന്നവൻ. 8
പിന്നെ ദ്രോണർ പഠിപ്പിച്ചൂ പാണ്ഡവന്മാരെ വീര്യവാൻ
നാനാമട്ടിലെഴും ദിവ്യാനുഷാസ്ത്രഗണങ്ങളെ. 9
ഭരതർഷഭ,മറ്റുള്ള നരനാഥകുമാരരും
അസ്ത്രാർത്ഥമാ ദ്രോണവിപ്രശിഷ്യഭാവത്തിലെത്തിനാർ. 10
അന്ധകന്മാർ വൃഷ്ണികളുമന്യരാം രാജ്യപുത്രനും
ദ്രോണാന്തികേ വന്നുചേർന്നൂ രാധേയൻ സൂതപുത്രനും. 11
പാർത്ഥസ്പർദ്ധയൊടും സൂതപുത്രനേറ്റമമർഷണൻ
ദുര്യോധനാശ്രിതനവമാനിച്ചൂ പാണ്ഡുപുത്രരെ; 12
ധനുവേർദപഠിപ്പിങ്കൽ ദ്രോണരോടൊത്തു നിന്നുതേ.
ശിക്ഷ കൈയൂക്കുദ്യമമെന്നിവയാലിതിലർജ്ജനൻ 13
അസ്ത്രവിദ്യാശ്രദ്ധകൊണ്ടും മെച്ചമാണ്ടു ധനഞ്ജയൻ.
ഒപ്പമമ്പെയ്യൽ കൈവേഗം ഭംഗിയെന്നിവയിങ്കലും 14

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/392&oldid=156732" എന്ന താളിൽനിന്ന് ശേഖരിച്ചത്