ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിഷാദേശൻ താൻ ഹിരണ്യധനുടെ നന്ദനൻ 31
ഏകലവ്യൻ ദ്രോണപാർശ്വമണഞ്ഞാനവനീപതേ!
നിഷാദനാകയാൽ വില്ലിൽ ശിഷ്യനായവനെ ദ്വിജൻ 32
കൈക്കൊണ്ടതില്ലാ മറ്റുള്ളോർക്കൊക്കുന്ന മതമോർക്കയാൽ.
ദ്രോണപാദങ്ങൾ തലയിൽത്താനെടുത്തു നമിച്ചവൻ 33
കാട്ടിൽ പോയി ദ്രോണരൂപം മണ്ണുകൊണ്ടു ചമച്ചുടൻ
ആചാര്യവൃത്തിയതിലങ്ങാചരിച്ചാദരത്തൊടും 34
ഇഷ്വസ്ത്രയോഗം ശീലിച്ചിതിയിലും നിഷ്ഠയോടഹോ!
പരമശ്രദ്ധയുൾക്കൊണ്ടു പരമാം യോഗമാണ്ടുതാൻ 35
എടുപ്പാനും തൊടുപ്പാനും വിടാനും നേടി ലാഘവം.
പരം ദ്രോണാനുമതിയൊത്തൊരിക്കൽ കുരുപാണ്ഡവർ 36
തേരിൽക്കയറി നായട്ടിന്നിറങ്ങി ശത്രമർദ്ദന!
വെണ്ടും സമാനവും കൂട്ടിക്കൊണ്ടൊരുത്തൻ യദൃച്ഛയാൽ 37
പിൻതുടർന്നാൻ പാണ്ഡവരെ നായുമായിത്തനിചുതാൻ.
അവരോരോന്നു ചെയ്തുംകൊണ്ടസ്സഞ്ചരിക്കവേ 38
കാട്ടിൽ ചുറ്റും നായണഞ്ഞൂ പാട്ടിൽ നൈഷാദിയോടഹോ!
കറുത്തു നീണ്ടങ്ങു ജടാഭാരാകൃഷ്ണാജിനാഢ്യനായ് 39

നിൽക്കും നൈഷാദിയെക്കണ്ടു നായ് കുരച്ചിതടുത്തുടൻ.
നായടുത്തു കുരയ്ക്കുമ്പോൾ വായിലേഴു ശരങ്ങളെ 40
കൈവേഗമെയ്ത്തിൽ കാണിച്ചങ്ങെയ്താനായവനൊപ്പമേ.
വായിലമ്പുകളുംകൊണ്ടാ നായെത്തീ പാണ്ഡവാന്തികേ; 41
അതുകണ്ടാപ്പാണ്ഡവന്മാരതി വിസ്മയമാണ്ടുപോയ്.
കൈവേഗമൊച്ചകേട്ടയ്ത്തെന്നിവയ്ക്കു്ള്ളൊരു വൈഭവം 42
നോക്കിക്കണ്ടവർ നാണിച്ചു വാഴ്ത്തി ശ്ലാഘിച്ചിതേവരും.
വനം വാണീടുമവനെപ്പുനരങ്ങു തിരഞ്ഞവർ 43
പാണ്ഡവന്മാർ കണ്ടിതമ്പു തിണ്ണമെയ്തങ്ങു നില്പതായ്.
വികൃതാകാരനവനെയറിഞ്ഞീലവരാരുമേ 44
ചോദിച്ചതവനോടങ്ങാരുടേ പുത്രനെന്നവർ.

ഏകലവ്യൻ പറഞ്ഞു

നിഷാദരാജൻ ഹിരണ്യധനുസ്സിനുടെ സൂനു ഞാൻ 45
ദ്രോണശിഷ്യൻ ധനുർവ്വേദം ശീലിപ്പോനാണു വീരരേ!
വൈശമ്പായനൻ പറഞ്ഞു
അവന്റെ തത്ത്വമൊക്കേയുമറിഞ്ഞിങ്ങോട്ടു പോന്നുടൻ 46
കാട്ടിലുണ്ടായൊരാശ്ചര്യം ദ്രോണരോടോതി പാണ്ഡവർ.
കൗന്തേയനർജ്ജുൻ വീണ്ടുമേകലവ്യനെർത്തഹോ! 47
രഹസ്സിൽ ദ്രോണരോടായി സ്നേഹത്താലതുണർത്തിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/394&oldid=156734" എന്ന താളിൽനിന്ന് ശേഖരിച്ചത്