ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 ബുദ്ധിയോഗം ബലോത്സാഹമസ്ത്രശിക്ഷയുമാർന്നവൻ 64
 അസ്ത്രത്തിൽ മെച്ചമാചാര്യഭക്തിയിങ്കലുമർജ്ജുനൻ.
 അസ്ത്രോപദേശം സമയമെന്നാലും ലാഘവവൃത്തിയിൽ 65
 എല്ലാ ശിഷ്യരിലും മെച്ചമുള്ളോനായ്ത്തീർന്നിതർജ്ജുനൻ.
 ബലം ഭീമന്നുമാ വിദ്യാബലം പാർത്ഥന്നുമേറവേ 66
 ദുഷ്ടരാം ധാർത്തരാഷ്ട്രർക്കു കഷ്ടമേറ്റമമഷമായ്
 സർവ്വവിദ്യാസ്ത്രമറിയും സർവ്വരേയും വിളിച്ചുടൻ 67
 ദ്രോണനായുധവിജ്ഞാനം കാണുവാൻ പുരുഷർഷഭൻ
 മരക്കൊമ്പിൽ ശില്പി തീർത്ത കൃത്രിമക്കൂരീയാറ്റയെ 68
 കുമാരരറിയാതേ വെയ്പിച്ചു ലാക്കാക്കിയോതിനാൻ.

 ദ്രോണൻ പറഞ്ഞു

 എല്ലാരുമുടനെ നിങ്ങൾ വില്ലെടുത്തു കുലയ്ക്കുവിൻ 69
 ഇബ് ഭാസത്തേ ലക്ഷ്യമാക്കി നില്പിനമ്പു തൊടുത്തുതാൻ.
 ഞാൻ പറഞ്ഞാലപ്പൊഴിതിൻ തലയമ്പെയ്തു വീഴ്ത്തണം 70
 ഓരോരുത്തരൊടോതാം ഞാനോർത്തുനില്പിൻ കിടാങ്ങളേ!

 വൈശമ്പായനൻ പറഞ്ഞു

  മുന്നം ധർമ്മാത്മജനൊടായ് ചൊന്നാനാംഗിരസോത്തമൻ 71
  തൊടുക്കുകമ്പു ഞാൻ ചൊന്നാലുടനൂക്കോടയ്ക്കണ
  സത്വരം വില്ലുമായ് ധർമ്മപുത്രനങ്ങു പരന്തപൻ 72
  ഗുരുവാക്കാൽ ഭാസമമ്പിൻ ലാക്കാക്കുമ്മാറു നിന്നുതേ.
  പരം വില്ലേന്തി നില്പോരാക്കുരുനന്ദനനോടുതാൻ 73
  മുഹൂർത്തം ചെന്നവാറോതീയാചാര്യൻ ഭാരതർഷഭ!
  നോക്കിക്കാണ്കീ മരക്കൊമ്പിൽ ഭാസത്തെപ്പാർത്ഥീവാത്മജാ! 74
  'നോക്കിക്കാണുന്നതുണ്ടിങ്ങീലാക്ക'ന്നായി യുധിഷ്ഠിരൻ
  വീണ്ടും മുഹൂർത്തം ചെന്നിട്ടു ചൊന്നാനാദ്രോണരുത്തരം; 75
 “ഈ മരത്തെയുമെന്നേയും കാണ്മിതോ തമ്പിമാരെയും"?
  അവനോടോതി കൗന്തേയൻ "കാണ്മതുണ്ടീ മരത്തെ ഞാൻ. 76
  അങ്ങയും തമ്പികളെയും ഭാസത്തേയും തിരിച്ചുതാൻ.”
  കല്പിച്ചാനുടനാചാര്യനപ്രീതൻ വാങ്ങിനില്ക്കുവാൻ 77
  'നീയീ ലാക്കെയ്യുവാൻ പോരെ'ന്നായി നിന്ദിച്ചുകൊണ്ടുടൻ.
  പിന്നെദ്ദുര്യോധനൻതൊട്ട ധർത്തരാഷ്ട്രരൊടും ഗുരു 78
  ഇക്രമംപോലെ ചോദിച്ചൂ ലാക്കിൻ സൂക്ഷമം ഗ്രഹിക്കുവാൻ.
  ഭീമാദിശിഷ്യരോടും മറ്റൂഴീശരൊടുമങ്ങനെ 79
  എല്ലാവരും കാണ്മതുണ്ടെല്ലാമെന്നോതീ ഗർഹയേറ്റുതേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/396&oldid=156736" എന്ന താളിൽനിന്ന് ശേഖരിച്ചത്