ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഭവപർവ്വം

അഞ്ചു പാണ്ഡവരോടൊത്തു പേർത്തും ശോഭിച്ചിതാഗ്ഗുരു
അഞ്ചു നക്ഷത്രമോടൊത്തു മിന്നും ചന്ദ്രൻ കണക്കിനേ. 30

അശ്വത്ഥാമാവിനൊടുത്തു മ നൂററുപേരപ്രകാരമേ
അമിത്രഹരനാം ദുര്യോധനൻതൻ ചുററുമൊത്തുതേ. 31

കരത്തിലേന്തും ഗദയോടുമായുധം
ധരിച്ചെഴും തമ്പികൾ നൂറുപേരൊടും
സുരാരിനാശേ സുരലോകരൊത്തെഴും
പുരന്ദരൻമട്ടു വിളങ്ങിനാനവൻ. 32

136. കർണ്ണാഭിഷേകം

കർണ്ണൻ അരങ്ങത്തുവന്നു് അർജ്ജുനൻ കാണിച്ച അസ്ത്രവിദ്യകളെല്ലാം പ്രദർശിപ്പിച്ച് അർജ്ജുനനെ ദ്വന്ദ്വയുദ്ധത്തിനു ക്ഷണിക്കുന്നു. അർജ്ജുനൻ തുല്ല്യൻമാരോടു മാത്രമേ പൊരുതുകയുള്ളു എന്നു പ്രഖ്യാപിച്ചുകൊണ്ടു കർണ്ണന്റെ വംശമേതാണെന്നും അച്ഛനമ്മമാർ ആരൊക്കെയാണെന്നും പറയാൻ കൃപർ ആപശ്യപ്പെടുന്നു. അർജ്ജുനൻ രാജാവിനോട്മാത്രമേ യുദ്ധംചെയ്യൂ എന്നുണ്ടെങ്കിൽ താൻ കർണ്ണനെ രാജാവാക്കാമെന്നു പറഞ്ഞു ദുര്യോധനൻ കർണ്ണനെ അംഗരാജ്യത്തിലെ രാജാവായി അഭിഷേകംചെയ്യിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു:
ആൾക്കാർ വഴിയൊഴിച്ചപ്പോളത്ഭുതോൽഫുല്ലനേത്രരായ്
വിസ്തീർണ്ണമാമരങ്ങേറി കർണ്ണൻ പരപുരഞ്ജയൻ- 1

ജന്മസിദ്ധച്ചട്ടയിട്ടു കുണ്ഡലാലംകൃതാനനൻ
വില്ലേന്തി വാളും ബന്ധിച്ചു കാൽനടയ്ക്കദ്രിസന്നിഭൻ, 2

കാനീനനാം പൃഥാസൂനു മാനി ദീർഘവിലോചനൻ
തീഷ്ണാംശുസൂര്യന്നുള്ളംശം കർണ്ണൻ വൈരിനിഷൂദനൻ, 3

സിംഹർഷഭദ്വിപേന്ദ്രാഭബലവീര്യ പരാക്രമൻ
ദീപ്തികാന്തിദ്യുതികളാലർക്കചന്ദ്രാനലോപമൻ, 4

നീണ്ടവൻ ഹേമതാലാഭൻ* സിംഹകായൻ യുവാവൻ
അസംഖ്യഗുണവാൻ ശ്രീമാനർക്കദേവന്റെ നന്ദനൻ. 5

ആ മഹാബാഹുവൊന്നെല്ലാം നോക്കീട്ടാ വീരമണ്ഡലം
അനത്യാദരമായ് ദ്രോണകൃപന്മാർക്കൊന്നു കൂപ്പിനാൻ. 6

ആസ്സാമാജികരെല്ലാരും വിസ്മിതസ്ഥിരനേത്രരായ്
ഇതാരെന്നായി ക്ഷോഭമാണ്ടു കുതുകംപൂണ്ടു നിന്നുപോയ്. 7

വാഗ്മിയാമവനോ മേഘദ്ധ്വനിഗംഭീരമോതിനാൻ
അറിയാത്തമ്പിയാമൈന്ദ്രിയോടണ്ണൻ ഭാനുനന്ദൻ. 8

കർണ്ണൻ പറഞ്ഞു
പാർത്ഥ, നീ ചെയ്ത കർമ്മത്തിൽ പേർത്തും മെച്ചപ്പടിക്കു ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/403&oldid=156745" എന്ന താളിൽനിന്ന് ശേഖരിച്ചത്