ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മേഘത്തണലിലാമ്മാറു പാകശാസനി മിന്നിനാൻ
വെയിൽ തട്ടിക്കാണുമാറായ് വിലസീ സൂര്യസൂനുവും. 25

കർണ്ണൻ നിൽക്കുന്ന ഭാഗത്തു നിന്നൂ ദുര്യോധനാദികൾ
ദ്രോണൻ കൃപൻ ഭീഷ്മനിവർ വാണൂ പാർത്ഥന്റെ ഭാഗമേ. 26

രംഗമേ രണ്ടു പങ്കായി സ്തീകൾക്കും ദ്വന്ദ്വമൊത്തുതേ
തത്ത്വം കണ്ടാക്കുന്തിഭോജപുത്രി മോഹിച്ചു വീണുപോയ്. 27

അവൾ മോഹത്തിലാണ്ടപ്പോൾ വിദൂരൻ ധർമ്മവിത്തമൻ
ആശ്വസിപ്പിച്ചു ഗന്ധാംബു വീശി ദാസീജനങ്ങളും. 28

ബോധം വന്നേറ്റവളുടൻ പോർ തുടങ്ങാനൊരുക്കമായ്
രണ്ടു മക്കളേ നോക്കിക്കണ്ടിണ്ടലാൽ സംഭ്രമിച്ചുപേയ്. 29

വില്ലേന്തിയവർ നിൽക്കുമ്പോൾ ചൊല്ലീ ശാരദ്വതൻ കൃപൻ
ദ്വന്ദ്വയുദ്ധനടപ്പെല്ലാമറിഞ്ഞോൻ ധർമ്മവിത്തമൻ. 30

കൃപൻ പറഞ്ഞു
ഇവൻ കുന്തിക്കൊടുക്കത്തെത്തനയൻ പാണ്ഡുനന്ദനൻ
കൗരവർ ദ്വന്ദ്വയുദ്ധത്തിൽ പൊരുതീടും ഭവാനുമായ്. 31
ഇച്ചൊന്നപടി വീരൻ നീയച്ഛനമ്മ കുലത്തെയും
തെളിവിൽ ചൊൽകേതു രാജകുലഭൂഷണമാം ഭവാൻ? 32

നിന്നെപ്പാർത്ഥനറിഞ്ഞാൽ നേർത്തെന്നുമില്ലെന്നതും വരാം
വെറും കുലാചാര*രോടു പൊരുതില്ലാ നൃപാത്മജർ. 33

വൈശമ്പായനൻ പറഞ്ഞു
താനേവം കേട്ടു കർണ്ണന്റെ നാണത്താൽ താഴ്ത്തീടും മുഖം
മഴകൊണ്ടു നനഞ്ഞൊന്നു ചാഞ്ഞ പത്മത്തിനൊത്തുതേ. 34

ദുര്യോധനൻ പറഞ്ഞു
ആചാര്യ, ശാസ്ത്രത്തീർപ്പിങ്കൽ രാജാവാകുന്ന മൂന്നു പേർ
സൽക്കുലീനൻ മഹാശൂരൻ മുഖ്യമായ് സൈന്യമുള്ളവൻ. 35

മന്നനോടെന്നിയെ പാർത്ഥനിന്നിഹോ ! പോരിടായ്കിലോ
ഇങ്ങിവന്നിത ഞാൻ ചെയ്യവേനംഗരാജ്യാഭിഷേചനം. 36

വൈശമ്പായനൻ പറഞ്ഞു
ഉടനേ മലർചേർന്നംബുപെടും പൊന്നുംകുടങ്ങളാൽ
സ്വർണ്ണപീഠത്തിൽ വാഴിച്ചക്കർണ്ണനെത്തത്ര മാന്ത്രികർ 37

അഭിഷേകം ചെയ്തിതംഗരാജ്യത്തരചനാംവിധം
കുട ചാമരവും ശംഖപടഹാഘോഷമോടഹോ ! 38

ശ്രീയൊത്ത വീരനാം കർണ്ണൻ ദുര്യോധനനൊടോതിനാൻ.
കർണ്ണൻ പറഞ്ഞു
ഈ രാജ്യദാനത്തിന്നെന്തു ചേരാവൊന്നേകിടേണ്ടു ഞാൻ? 39

രാജശാർദ്ദൂല, ചൊന്നാലും വ്യാജം വിട്ടതു ചെയ്യുവൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/405&oldid=156747" എന്ന താളിൽനിന്ന് ശേഖരിച്ചത്