ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചൊല്ലിത്തരൂ കണിക, നിൻ ചൊല്ലുപോലെ നടക്കുവൻ.

വൈശമ്പായനൻ പറഞ്ഞു

സന്തോഷിപ്പിക്കകൊണ്ടേറ്റം സന്തോഷിച്ചാ ദ്വിജോത്തമൻ 4
രാജനീതിപ്പടിക്കേറ്റം തീക്ഷ് ണമാം മൊഴി ചൊല്ലിനാൻ.

കണികൻ പറഞ്ഞു

രാജാവേ, കേൾക്കുകിവിടെ ഞാനുരപ്പതു സന്മതേ! 5
ഇതു കേട്ടെന്റെമേലീർഷ്യ ചെയ്തിടൊല്ലാ കരൂത്തമേ!
നിത്യം ദണ്ഡമുയർത്തേണം നിത്യം വിവൃതപൗരുഷൻ* 6
ഛിദ്രാച്ഛിദ്രങ്ങൾ നോക്കേണം ശത്രുപ്പഴുതിലെത്തണം.
നിത്യം ദണ്ഡമുയർന്നോനിലുദ്വേഗപ്പെട്ടിടും ജനം 7
അതിനാൽ കാര്യമൊക്കെയും ദണ്ഡമൂലം നടത്തണം.
സ്വച്ഛിദ്രമന്യൻ കാണൊല്ലാ പരച്ഛിദ്രത്തിലെത്തണം 8
ആമയംഗങ്ങളെപ്പോലെ സ്വച്ഛിദ്രമൊളിവാക്കണം.
കെട്ട കർമ്മത്തിലേർപ്പെട്ടു തുടങ്ങീടൊല്ലൊരിക്കലും 9
ശരിക്കുറക്കാത്ത മുള്ളു പരം ചോര വരുത്തീടും.
ദ്രോഹിക്കുമരികൾക്കുള്ള സംഹാരം തന്നെടുത്തമം. 10
വിക്രാന്തനെ മുടിക്കേണം പൊരുവോനെയകറ്റണം;
ആപൽക്കാലത്തെ നോക്കീട്ടു ചെയ്തിടേണമസംശയം. 11
ശത്രു ദുർബ്ബലനായാലും തുച്ഛലെന്നോർത്തുപോകൊലാ
ചെറുതീയും കാടടച്ചു കരിക്കും സംശ്രയത്തിനാൽ. 12
ആന്ധ്യകാലത്തന്ധനായും പൊട്ടനുമായിരിക്കണം.
പുല്ലും വില്ലാക്കാണം ശൂദ്ധമൃഗമട്ടും കിടക്കണം. 13
സാന്ത്വാദികൊണ്ടും കൊല്ലേണമരിയെപ്പാട്ടിൽവെച്ചുതാൻ
ആശ്രയിച്ചോനെന്നുവെച്ചിട്ടവനിൽ കൃപ വെയ്ക്കൊലാ. 14
ഉദ്വേഗം വിടിടുരുന്നീടാം കൊന്നോനിൽ പേടി വേണ്ടഹോ!
മുൻ ദ്രോഹിയാം ശത്രുവിനെദ്ദാനംകൊണ്ടും വധിക്കണം. 15
മൂന്നഞ്ചേഴെന്നു കൊല്ലേണം ശത്രുപക്തത്തെയൊക്കെയും
വൈരിപക്ഷത്തിനുള്ളോരു വേരുതന്നെയറുക്കണം. 16
പിന്നെസ്സഹായിയായി തൽപക്ഷമെന്നിതെല്ലാം മുടിക്കണം
അടിവേരു കളഞ്ഞീടിൽ മുടിയും തൽസമാശ്രിതർ. 17
വേരറുത്താൽ നില്ക്കുവതോ നരുശാഖോപശാഖകൾ
കരുതിത്തൻ പഴുതടച്ചരിപ്പഴുത കാണണം; 18
നിത്യം ശത്രക്കളിൽ ഭൂപ, നിത്യോദ്വേഗാൽ നടക്കണം.
അഗ്ന്യാധാനം യജ്ഞകർമമം കാഷായം ജട വല്ക്കലം 19
ഇവയാൽ ജനവിശ്വാസം നേടിക്കൊല്ക ബലക്രമാൽ.
അർത്ഥങ്ങൾ നേടുവാൻ ശീലമത്രേയങ്കുശമെന്നു ചൊൽ 20

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/415&oldid=156758" എന്ന താളിൽനിന്ന് ശേഖരിച്ചത്