ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കായുള്ള കൊമ്പു താഴ്ത്തീട്ടു കായോരാന്നായ് പ്പറിക്കണം;
ഫലസിദ്ധിക്കിതേ കൃത്യം പാരിൽ പണ്ഡിതസമ്മതതം. 21
താരമാകുംവരെത്തന്റെ പുറത്തെറ്റുക വൈരിയെ
തരം വന്നാൽ കുടം കല്ലിലെറിഞ്ഞമ്മട്ടുടയ്ക്കുക. 22
ആവലാതി പറഞ്ഞാലും കൈവിട്ടിടൊല്ലരാതിയെ
കൃപ ചെയ്യൊല്ല കൊല്ലേണമപകാരിയെ നിർണ്ണയം. 23
സാന്ത്വംകൊണ്ടു വധിക്കേണം ദാനംകൊണ്ടുമമിത്രനെ
ഭേദദണ്ഡങ്ങളെക്കൊണ്ടുമെല്ലാംകൊണ്ടുമൊടുക്കണം. 24

ധൃതരാഷ്ട്രൻ പറഞ്ഞു

സാന്ത്വം ദാനം ഭേദദണ്ഡമിവകൊണ്ടൊക്കയങ്ങനെ
അരിയെക്കൊല്ലുവതതും മുറയ്ക്കെന്നോടു ചൊല്ലെടോ. 25

കണികൻ പറഞ്ഞു

കേൾക്കരാജൻ, പണ്ടുകാട്ടിൽ പാർക്കുന്നോനൊരു ജംബുകൻ
നീതിശാസ്ത്രത്തിൽ നിപുണൻ ചെയ്തോരീച്ചരിതം വിഭോ! 26
പെരുകും ബുദ്ധിയുള്ളോരു കുറുക്കൻ സ്വാർത്ഥപണ്ഡിതൻ
പാർത്തു ചെന്നായൊലി പുലി കീരിയെന്നിഷ്ടരൊത്തുതാൻ.
ആക്കാട്ടിൽ കണ്ടിതിവർ കൈയൂക്കു കൂടും മൃഗേന്ദ്രനെ
തൽഗ്രഹത്തിന്നശക്തന്മാരൊത്തു മന്ത്രിച്ചിതായവർ. 28

ജംബുകൻ പറഞ്ഞു

വ്യാഘ്രാ, നീയിവനെക്കൊൽവാൻ നോക്കീലേ പലവട്ടവും?
യുവാവു ബുദ്ധിമാൻ ശക്തനിവൻ പാരമസാദ്ധ്യനാം. 29
ഉറങ്ങുമ്പോളവൻകാലു കരണ്ടീടട്ടെ മൂഷികൻ
കരണ്ട കാലുള്ളവനെപ്പരം വ്യാഘ്രം കടിക്കുക; 30
പിന്നെ നമ്മൾക്കു നന്ദിച്ചു തിന്നാമവനെയൊപ്പമേ.

കണികൻ പറഞ്ഞു

കുറുക്കൻ ചൊന്നതിൻവണ്ണം മുറയ്ക്കായവർ ചെയ്തുതേ 31
എലി കാൽ തിന്ന ഹരിയെ പുലിതാൻ കൊന്നിതപ്പോഴേ.
നിലത്തു വീണുരുണ്ടിട്ടും മൃഗാംഗം പാർത്തുകണ്ടുടൻ 32
'കളിച്ചു വരുവിൻ കാത്തുനില്പേ'നെന്നിനായി ജംബുകൻ.
സൃഗാലവാക്കാൽ പുഴയിൽ കുളിപ്പാൻ പോയിതേവരും 33
ചിന്താപരമനായത്ര നിന്നാനങ്ങനെ ജംബുകൻ.
മുന്നമങ്ങു കുളിച്ചോടിവന്നു കൈയൂക്കെഴും പുലി 34
കണ്ടാൻ പാരം ചിന്തയാണ്ടുകൊണ്ടാ നില്പിൽ കുറുക്കനെ.

വ്യാഘ്രം പറഞ്ഞു

അങ്ങെന്തേ ഹന്ത ദുഃഖിപ്പിതിങ്ങു ബുദ്ധി പെരുത്തവൻ? 35
നമുക്കീ മാംസവും തിന്നു സമ്മോദാൽ കളിയാടുക.

ജംബുകൻ പറഞ്ഞു

കേട്ടുകൊൾക മഹാബാഹോ!മൂഷികൻ ചൊന്ന വാക്കു നീ; 36

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/416&oldid=156759" എന്ന താളിൽനിന്ന് ശേഖരിച്ചത്