ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

“മൃഗരാജബലം തുച്ഛമിവനെക്കൊലചെയ്തു ഞാൻ
എൻ കൈയൂക്കിനാശ്രയിച്ചിട്ടു നിങ്ങൾക്കോ തൃപ്തി വന്നിടും" 37
എന്നവൻ മേനി കേട്ടിട്ടു തിന്നാൻ തോന്നുന്നതില്ല മേ.

വ്യാഘ്രം പറഞ്ഞു

എന്നവൻ ചൊല്ലിടുന്നാകിലിന്നു വീര്യമുണർന്നു ഞാൻ 38
സ്വന്തം കൈയൂക്കിനാൽ കൊല്ലുന്നുണ്ടു വന്യമൃഗങ്ങളെ
എന്നിട്ടു മാംസം തിന്നുന്നുണ്ടെന്നോതിക്കാടു കേറുനാൻ. 39

കണികൻ പറഞ്ഞു

എന്നീ നേരത്തിലവിടെച്ചെന്നുചേർന്നിതു മൂഷികൻ
അമ്മൂഷികനെ നോക്കീട്ടു ജംബുകൻ പിന്നെയോതിനാൻ. 40

ജംബുകൻ പറഞ്ഞു

സൈസ്വരം മൂഷിക, മീ കേൾക്ക കീരി ചൊന്നോരു ഭാഷിതം
മൃഗമാംസം തിന്നിടാ ഞാൻ വിഷമാണതു വേണ്ട മേ; 41
തിന്നട്ടേ മൂഷികനെ ഞാനതു നീ സമ്മതിക്കണം.

കണികൻ പറഞ്ഞു

അതു കേട്ടു ഭയപ്പെട്ടു മട പുക്കിതു മൂഷികൻ 42
അന്നേരത്തു കുളിച്ചെത്തി ചെന്നായവിടെ മന്നവ!
കുറുക്കനവനെക്കണ്ടിട്ടുരച്ചാനേവമപ്പോഴേ 43

ജംബുകൻ പറഞ്ഞു

മൃഗരാജൻ ക്രൂരനാംപൊലിഹ തേ ശൂഭമായ് വരാ
സദാരനിങ്ങെത്തുമിപ്പേൾ ചെയ്താലും വേണ്ടതിന്നിമേൽ. 44

കണികൻ പറഞ്ഞു

എന്നാക്കുറുക്കൻ ചൊന്നപ്പോൾ ചെന്നായാകുലനായുടൻ
മേയ് ചുരിക്കിക്കൊണ്ടു മണ്ടിപ്പോയ് ജവാൽ പിശിതാശനൻ.
പരിചോടവിചെയ്ക്കപ്പോൾ കീരിയും വന്നുചേർന്നുതേ.
കുറുക്കനാക്കീരിതന്നോടുരച്ചാനവനീപതേ! 46
“കൈബലംകൊണ്ടു തോൽപ്പിച്ചോടിച്ചേൻ മറ്റു മൃഗങ്ങളെ
ദ്വന്ദ്വയുദ്ധമെനിക്കേകിപ്പിന്നെ മാംസം ഭുജിക്ക നീ.” 47

കീരി പറഞ്ഞു

മൃഗരാജൻ വൃകം പിന്നെദ്ധീമാൻ മൂഷികനെന്നിവർ
വീരന്മാരവരെപ്പോലും പോരിൽ നീ വെന്നു വീര്യവാൻ. 48
നിന്നോടു പൊരുതാൻ ഞാനില്ലെന്നോതീട്ടനോടിനാൻ.

കണികൻ പറഞ്ഞു

ഇമ്മട്ടായവർ പോയപ്പോൾ ജംബുകൻ പരിതുഷ്ടനായ്
അമ്മാംസം തനിയേ തിന്നൂ തന്മന്ത്രത്തിൽ ബലത്തിനാൽ; 49
ഇതിന്മട്ടു നടക്കും ഭൂപതി സൗഖ്യമണഞ്ഞിടും.
ഭയാൽ ഭീരുവിനെബ് ഭേദിപ്പൂ ശൂരനെ വന്ദനാൽ 50
ലുബുനെദ്ധനദാനത്താൽ സമന്യൂന*രെടൂക്കിനാൽ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/417&oldid=156760" എന്ന താളിൽനിന്ന് ശേഖരിച്ചത്