ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നു രാജൻ, ചൊല്ലിനേൻ ഞാനൊന്നു കേളിനി വേറെയും
സുതൻ സഖാവു സോദര്യൻ പിതാവു ഗുരുതന്നെയും
ശത്രുസ്ഥാനത്താകിൽ വദ്ധ്യരത്രേ ഭൂതിപരർക്കഹോ! 52
ശപഥത്താലുമരിയെയർത്ഥദാനത്തിനാലുമേ
വിഷത്താലും മായയാലും കൊൽവൂ വെയ്ക്കൊല്ലൊരിക്കലും. 53
ഇരുപേർ തുല്ല്യരാം ദിക്കിൽ കരുതുന്നോനുയർന്നീടും;
കാര്യാകാര്യങ്ങൾ കാണാതെ ഗർവ്വിച്ചു വഴിതെറ്റുകിൽ 54
ഗുരുവര്യനെയുംകൂടിശ്ശാസിക്കേണ്ടതു ഞായമാം
ചൊടിച്ചാലും ചൊടിക്കാത്തപ്പടി സസ്മിതമോതണം 55
അന്യനിന്ദന ചെയ്യൊല്ലാ നന്നേ കോപിച്ചിരിക്കിലും.
പ്രഹരിപ്പോരിലും ചൊല്ക പ്രഹരത്തിങ്കലും പ്രിയം 56
പ്രഹരിച്ചാൽ കനിഞ്ഞേല്പൂ ശോചിപ്പൂ കരവൂ പരം.
പരന്നാശ്വാസം ചെയ് വൂ സാന്ത്വധർമ്മാർത്ഥവൃത്തിയാൽ 57
പ്രഹരിപ്പൂ തെറ്റു കണ്ടലവനെത്തന്നെ പിന്നെയും.
വന്മഹാദ്രോഹിയായോനും ധർമ്മം തെറ്റാതെ നില്ക്കുകിൽ 58
ശൈലം കാറുകളാലെന്നപോലാദ്ദോഷം മറച്ചിടും
മുടിപ്പാനായടുത്തോന്റെ കുടി ചുട്ടു പൊടിക്കണം 59
ദരിദ്രനാസ്തികന്മാരെ സ്വരാജ്യം വിട്ടകറ്റണം.
പ്രത്യുത്ഥനാഭിവാദ്യാതിസാന്ത്വദാനങ്ങൾകൊണ്ടുമേ 60
വിശ്വസിപ്പിച്ചു കാച്ചേണം തീക്ഷ് ണോഗ്രം പൊന്തിടാപ്പടി.
അശങ്കരേയും ശങ്കിപ്പൂ സശങ്കന്മാരെയേറ്റവും 61
അശങ്ക്യൻ നല്കിന ഭയംമൂലച്ഛേദം വരുത്തുമേ
അവിശ്വസ്തനിൽ വിശ്വാസം വിശ്വസ്തനിലുമേറൊലാ 62
വിശ്വാസത്താൽ വന്ന ഭയം മൂലച്ഛേദം വരരുത്തുമേ.
തങ്കലും നിർത്തണം ശത്രുവിങ്കലും നല്ല ചാരരെ 63
പരരാഷ്ട്രത്തു പാഷണ്ഡതാപസാദ്യരെയാക്കണം.
ഉദ്യാനങ്ങൾ വിഹാരങ്ങൾ സൽക്ഷേത്രങ്ങളിവറ്റിലും 64
പാനാഗാരങ്ങളിലുമേ നാനാതീർത്ഥസ്ഥലത്തിലും
വഴിക്കും കിണർവക്കത്തും കുന്നിലും കണ്ട കാട്ടിലും 65
സമാജശാലകളിലുമാറ്റിലും ചാരർ ചുറ്റണം.
വാക്കാൽ വിനീതനായുള്ളവൻ വാൾക്കത്തിപ്രായനാകണം 66
പുഞ്ചിരിക്കൊണ്ടുരയ്ക്കേണം വൻ ചുടക്രിയ ചെയ്യണം.
കൈകൂപ്പു ശപഥം സാന്ത്വം കാല്ക്കു കുമ്പിട്ടു വന്ദനം 67
ആശാകാരമിതെല്ലാം ശ്രീയാശിപ്പോൻ ചെയ്തുകൊള്ളണം.
പൂത്താലും കാച്ചുപോകൊല്ലാ കാച്ചാലും മേൽ കയറ്റൊലാ 68
പച്ചയായിപ്പഴുത്തോണം നില്പൂ ജീർണിച്ചുപോകൊലാ.
ത്രിവർഗ്ഗത്തിൽ ത്രിവിധമാം പീഡയേവം ഫലങ്ങളും 69

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/418&oldid=156761" എന്ന താളിൽനിന്ന് ശേഖരിച്ചത്