ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെറുതീപോലെ തന്നെത്താൻ പെരുക്കിക്കൂട്ടിടും പൂമാൻ
വർദ്ധിച്ചേന്തി ഗ്രസിച്ചീടും പോർത്തും വലിയ യോഗവും. 88
ആശയ്ക്കു കാലം വെയ്ക്കേണം കാലത്തിൽ ചേർക്ക വിഘ്നവും
വിഘ്നം ചൊൽവൂ നിമിത്തത്താൽ നിമിത്തം ഹേതുകൊണ്ടുമേ.
മൂടിവെയ്ക്കും ലോമവാഹിതീക്ഷ്ണശസ്ത്രപ്പടിക്കുതാൻ
കാലം നോക്കിശ്ശത്രുദേഹകർത്തനം ചെയ്തുകൊള്ളണം. 90
പാണ്ഡവന്മാരിലും മറ്റുള്ളോരിലും ന്യായമാംവിധം
നിന്നാലങ്ങു കുഴങ്ങില്ലാ നന്നായ് കൃത്യം നടത്തുക. 91
സർവ്വകല്യാണസമ്പന്നൻ സർവ്വശ്രേഷ്ഠനുമാം ദൃഢം
എന്നാലോ പാണ്ഡവന്മാരിൽനിന്നാത്മത്രാണമോർക്ക നീ 92
ഭ്രാതൃവ്യന്മർ ബലികളാപ്പാണ്ഡവന്മാർ മഹീപതേ!
അതിനാൽ വെളിവായ് ചൊല്ലാം ചെയ്തിടേണ്ടതരിന്ദമ! 93
മക്കളോടൊത്തു നീ കേൾക്ക കേട്ടു യത്നിക്ക മന്നവ!
പാണ്ഡവന്മാരിൽനിന്നിട്ടു പേടി തീർക്കക പാർത്ഥിവ! 94
പശ്ചാത്താപം പെടാതുള്ളമട്ടു നീതി നടത്തുക,
വൈശമ്പായനൻ പറഞ്ഞു
എന്നുരച്ചിട്ടു കണികൻ തൻ നികേതം ഗമിച്ചുതേ 95
ധൃതരാഷ്ട്രനൃപൻ ദുഃഖമതിനാലാർത്തി തേടിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/420&oldid=156764" എന്ന താളിൽനിന്ന് ശേഖരിച്ചത്