ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജതുഗൃഹപർവ്വം

141.ദുര്യോധനേർഷ്യ

സ്വഭാവഗുണവും മറ്റുംകണ്ടു്, ധർമ്മപുത്രരെ രാജാവായി വാഴിക്കണമെന്നു പൗരന്മാർ അഭിപ്രായപ്പെടുന്നു.ഇതു കേട്ടു സഹിക്കാതെ ദുര്യോധനൻ അച്ഛനെ ചെന്നു കണ്ടു സങ്കടം പറയുന്നു.


വൈശമ്പായനൻ പറഞ്ഞു

പിന്നെശ്ശകുനിയും ദുര്യോധനനാം നരനാഥനും
ദുശ്ശാസനൻ കർണ്ണനുമായ് ദുഷ്ടമന്ത്രം തുടങ്ങിനാർ. 1
ധൃതരാഷ്ട്രനരേന്ദ്രന്റെ സമ്മതം വാങ്ങിയവർ
മക്കളൊത്താക്കുന്തിയെച്ചുട്ടെരിപ്പാൻ കരുതീടിനാർ. 2
ദുഷ്ടന്മാരാമവർക്കുള്ള ദുഷ്ടേം ഗിതവിതങ്ങളെ
തത്ത്വജ്ഞൻ വിദുരൻ കണ്ടാനാകാരംകൊണ്ടു ബുദ്ധിമാൻ. 3
അറിയേണ്ടതറിഞ്ഞുള്ളോൻ പാണ്ഡവർക്കു ഹിതോദ്യതൻ
മക്കളോടും കുന്തിയോടിപ്പൊയ്ക്കൊൾകെന്നും നിനച്ചുതേ. 4
പിന്നെക്കാറ്റത്തു പാ കെട്ടിവിടുമാർ കൊടിയൊത്തഹോ!
ഓളത്തിൽ പാഞ്ഞിടും വഞ്ചി തീർത്തു കുന്തിയൊടോതിനാൻ

വിദുരവൻ പറഞ്ഞു

ഈക്കുലത്തിൽത്തീർന്നു ധൃതരാഷ്ട്രൻ വംശയശോഹരൻ
ഇവൻ ബുദ്ധി പിഴച്ചാദ്യധർമ്മം കൈവിട്ടിടുന്നിതാ. 6
തിരയും കാറ്റുംമേറ്റാറ്റിൽ പരക്കും വഞ്ചിയുണ്ടിതാ
മക്കളോടൊത്തിതിൽക്കേറി മൃത്യുപാശമൊഴിക്ക നീ. 7

വൈമ്പശായനൻ പറഞ്ഞു

അതു കേട്ടു നടുങ്ങീട്ടു സുതന്മാരൊത്തൊരാപ്പൃഥ
ഗംഗയിങ്കൽ തോണി കേറിപ്പോയിനാൾ ഭരതർഷഭ! 8
വിദുരൻചൊല്പടിയുടൻ വഞ്ചി വിട്ടിട്ടു പാണ്ഡവർ
അവർ നല്കും ദ്രവ്യവുമായരിഷ്ടു കാടു കേറിനാർ. 9
എന്തിനോ ജാതുഷഗൃഹേ വന്നോള്ളൈമ്മക്കളുള്ളവൾ
നിർദ്ദോഷയാം നിഷാദസ്ത്രീ മക്കളോടൊത്തങ്ങു വെന്തുപോയ്. 10
മ്ലേച്ഛാധമൻ ദുഷ്ടനവനതിൽ വെന്തൂ പുരോചനൻ
വഞ്ചിക്കപ്പെട്ടിതാ ദുഷ്ടക്കൂട്ടമേ ധാർത്തരാഷ്ട്രരും. 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/421&oldid=156765" എന്ന താളിൽനിന്ന് ശേഖരിച്ചത്