ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേടുതട്ടാതാരുമറിഞ്ഞീടാതാപ്പാണ്ഡുനന്ദനർ
ശിഷ്ടരമ്മയുമായ് രക്ഷപ്പെട്ടൂ വിദുരകൗശലാൽ. 12
വാരണാവതമാണ്ടീടുന്നോരന്നാട്ടാരശേഷവും
അരക്കില്ലം വെന്തുകണ്ടിട്ടരം ദുഃഖാർത്തരായഹോ! 13
അരചെന്നീ വർത്തമാനമറിയിച്ചിതു പത്തനേ:
“ഇഷ്ടം പെരുത്തോത്തിതു തേ ചുട്ടു നീ പാണ്ഡുപുത്രരെ 14
സകാമനായി നീ രാജ്യം വാഴ്ക മക്കളോടൊത്തിനി.”
അതു കേട്ടാത്മജരുമായ് ധൃതരാഷ്ട്രൻ വിഷണ്ണനായ് 15
പ്രേതകാര്യങ്ങൾ ചെയ്യിച്ചൂ ഹന്ത! ബന്ധുക്കളൊത്തുതാൻ
പാണ്ഡവർക്കാ വിദുരനവ്വണ്ണമേതന്നെ ഭീഷ്മരും. 16

ജനമേജയൻ പറഞ്ഞു

വിപ്രേന്ദ്ര,വിസ്തരിച്ചൊന്നു കേൾപ്പാനുണ്ടിവനാഗ്രഹം
അരക്കില്ലം ചുട്ടതുമന്നരം പാണ്ഡവർ വിട്ടതും. 17
ക്രൂരമായവർ ചെയ്തോരീ നൃശംസക്രിയയൊക്കയും
നടന്നപോലെ ചൊന്നാലും കൗതൂഹലമെനിക്കിതിൽ. 18

വൈശമ്പായനൻ പറഞ്ഞു

കേട്ടാലും ഞാൻ വിസ്മരിച്ചിമട്ടിലോതാം മഹീപതേ!
അരക്കില്ലം ചുട്ടതുമന്നരം പാണ്ഡവർ വിട്ടതും. 19
ബലം ഭീമന്നുമാ വിദ്യാബലമർജ്ജുനനും പരം
കാൺകമൂലം ബുദ്ധി കെട്ടു മാഴ്കിയേറ്റം സുയോധനൻ. 20
തത്ര വൈകർത്തനൻ കർണ്ണൻ ധൂർത്തൻ ശകുനി സൗബലൻ
ഇവർ പാണ്ഡവരെക്കൊൽവാൻ നോക്കീ പലവിധത്തിലും. 21
വന്നതൊക്കത്തടുത്തുംകൊണ്ടന്നഹോ! പാണ്ഡുപുത്രരും
ഒന്നും പുറത്തു ചൊല്ലാതെ നിന്നൂ വിദുരവാക്കിനാൽ. 22
ഗുണങ്ങൾ കൂടിടും പാണ്ഡുപുത്രരെപ്പൗരർ പാർത്തഹോ !
പുകഴ്ത്തിനാർ തൽഗുണങ്ങൾ നാട്ടാർ കൂടുന്നിടങ്ങളിൽ. 23
രാജ്യം വാഴാനടുത്തോരാ ജേഷ്ഠ്നാം ധർമ്മപുത്രനെ
പരം പുകഴ്ന്നാർ സഭകൾതോറും തെരുവുതോറുമേ: 24
“നോട്ടം ബുദ്ധിക്കുള്ള ധൃതരാഷ്ട്രൻ കുരുടനാകയാൽ
മുന്നേ രാജ്യം വാണതില്ലീങ്ങിന്നുണ്ടോ ഭൂപനാവതും? 25
ഇത്ഥം ശാന്തനവൻ ഭീഷ്മൻ സത്യസന്ധൻ മഹാവ്രതൻ
രാജ്യം വെടിഞ്ഞു നില്പാണീ രാജ്യം വാഴുന്നതല്ലവൻ. 26
വൃദ്ധപ്രിയൻ സത്യദയാശുദ്ധൻ തരുണനായവൻ
പാണ്ഡവജ്യേഷ്ഠനവനു ചെയ്ക രാജ്യാഭിഷേചനം. 27
അവൻ ഗംഗേയനെയുമാ ധൃതരാഷ്ട്രനെയും പരം
ധർമ്മജ്ഞൻ മക്കളോടൊത്തു സുഖിപ്പിച്ചാദരിക്കുമേ.” 28
ഇക്കണക്കവർ ജല്പിക്കും വാക്കു കേട്ടു സുയോധനൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/422&oldid=156766" എന്ന താളിൽനിന്ന് ശേഖരിച്ചത്