ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരോചന,നമുക്കാമീപ്പുരുസ്വത്തുള്ള മേദിനി
എനിക്കെന്നവിധംതന്നെ തനിക്കുമിതു കാക്ക നീ. 3
നീയല്ലാതിത്ര വിശ്വസ്തനീയെനിക്കന്യനില്ലെടോ
നിന്നെപ്പോലെ സഹായിച്ചുനിന്നു മന്ത്രം നടത്തുവാൻ. 4
ഈയാലോചന സൂക്ഷിച്ചു ചെയ്യെടോ വൈരിനിഗ്രഹം
നല്ല കൗശലമൊന്നീ ഞാൻചൊല്ലുമ്പടി നടത്തുക. 5
ധൃതരാഷ്ട്രൻ വിട്ടു വാരണാവതത്തേക്കു പാർത്ഥരെ
ഉത്സവം കൊണ്ടാടി വാഴുമവരച്ഛന്റെയാജ്ഞയാൽ. 6
ഉടൻ നീ നല്ല കഴുത പൂട്ടിയോടിച്ച തേരിനാൽ
വാരണാവതമിപ്പോൾ പോയ്ച്ചേരുവാനായൊരുങ്ങെടോ. 7
അവിടെപ്പോയ് നാലുകെട്ടുപുരയൊന്നതിഗൂഢമേ
നഗരത്തിന്നടുത്തായിത്തീർപ്പിക്ക ബഹുമെച്ചമായ്. 8
ചണവും പയനിൻ പന്തുംമറ്റുമായ് പല ജാതിയിൽ
ആഗ്നേയവസ്തുക്കളെയങ്ങാഗൃഹത്തിലിണയ്ക്കുക. 9
പരം നെയ്യെണ്ണ വസയുമരക്കും പരമങ്ങനെ
മണ്ണിൽ കുഴച്ചു കൂട്ടീട്ടു തേപ്പിക്കൂ ഭിത്തിതോറുമേ. 10
ചണം നെയ്യെണ്ണയും പിന്നെയരക്കുംമരമുട്ടിയും
എല്ലാമാബ് ഭവനത്തിങ്കൽ നല്ലവണ്ണം നിരത്തണം. 11
പരീക്ഷിക്കുകിലാപ്പാണ്ഡവരും മറ്റു ജനങ്ങളും
ആഗ്നേയഗൃഹമായ് കാണാതന്നിലയ്ക്കാക്കിടേണമേ. 12
ഈ നിലയ്ക്കാ ഗൃഹം തീർന്നാൽ മാനിച്ചാപ്പാണ്ഡുപുത്രരെ
കുന്തിയോടും കൂട്ടരോടുമൊന്നിച്ചതിലിരുത്തണം. 13
ദിവ്യമാമ്മാറു പീഠങ്ങൾ വാഹങ്ങൾ മൃദുമെത്തകൾ
പാണ്ഡവർക്കിഹ തീർക്കേണമച്ഛൻ തൃപ്തിപ്പെടുംപടി. 14
ചതിയാരും ധരിക്കാത്ത സ്ഥിതിയായ് വാരണാവതേ
കില്ലൊഴിപ്പിച്ചു കൊള്ളേണമെല്ലാം കാലം വരും വരെ. 15
വിശ്വസിച്ചിട്ടവർ ഭയം വിട്ടുറങ്ങുന്നനേരമേ
ദ്വാരഭാഗംതോറുമങ്ങാബ് ഭവനം കൊള്ളിവെയ്ക്കണം. 16
സ്വന്തം ദേഹം ദഹിച്ചിട്ടു വെന്തുപോയാൽ ജനങ്ങളും
പാണ്ഡവന്മാർക്കു വേണ്ടീട്ടു നിന്ദിക്കാ പിന്നെ നമ്മളെ. 17

വൈശമ്പായനൻ പറഞ്ഞു

ദുര്യോധനനൊടവണ്ണം ചെയ്യാനേറ്റു പുരോചനൻ
പോയിനാൽ നല്ല കഴുതപൂട്ടിയോടിച്ച തേരിനാൽ. 18
സുയോധനപ്രിയം നോക്കുമായവൻ ചെന്നുടൻ നൃപ!
രാജപുത്രൻ ചൊന്നതെല്ലാമാശു ചെയ് തൂ പുരോചനൻ. 19

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/427&oldid=156771" എന്ന താളിൽനിന്ന് ശേഖരിച്ചത്