ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധർമ്മപുത്രൻ പറഞ്ഞു

പിതാവു മാന്യൻ ഗുരുവാം നൃപനെന്തരുൾചെയ് വതോ
ശങ്ക വിട്ടതു ചെയ്യേണം ഞങ്ങൾക്കിങ്ങനെയാം വ്രതം. 15
ഭവാന്മാരിഷ്ടർ ഞങ്ങൾക്കു വലംവെച്ചിനി ഞങ്ങളെ
നന്ദിച്ചനുഗ്രഹിച്ചിട്ടു മന്ദിരം പൂകവേണമേ. 16
ഞങ്ങൾക്കു നിങ്ങളെക്കൊണ്ടു കാര്യമുണ്ടായിടുമ്പൊഴേ
ചെയ്തകൊൾവിൻ പ്രിയഹിതമായിടും കർമ്മമൊക്കെയും. 17

വൈശമ്പായനൻ പറഞ്ഞു

എന്നു കേട്ടാപ്പൗരജനം വലവച്ചുടനേവരും
നിന്ദിച്ചാശിസ്സവർക്കേകി മന്ദിരം പൂകി മെല്ലവേ 18
പൗരന്മാർ പോയതിൽപ്പിന്നെ വിദുരൻ ധർമ്മവിത്തമൻ
പാണ്ഡവശ്രേഷ്ഠനോടേവമറിവിന്നായുണർത്തിനാൻ 19
പ്രാജ്ഞൻ പ്രാജ്ഞപ്രലാപജ്ഞൻ പ്രലാപജ്ഞനൊടീ മൊഴി
ഗൂഢം ഗൂഢജ്ഞനോടായി ഗൂഢാർത്ഥമിതു ചൊല്ലിനാൻ. 20

വിദുരൻ പറഞ്ഞു

നീതിശാസ്ത്ര പിൻതുടങ്ങും പരബുദ്ധിയറിഞ്ഞവൻ
അറിഞ്ഞങ്ങനെ ചെയ്യേണമാപത്തങ്ങൊഴിയുംവിധം. 21
അലോഹം തീക്ഷ്ണമാം ശാസ്ത്രാ ശരീരപരികർത്തനം
അറിഞ്ഞു കൈ കണ്ടവനെ ഹനിക്കില്ലിഹ വൈരികൾ 22
കാടെരിപ്പോൻ മഞ്ഞൊഴിപ്പോൻ കാട്ടിൽ ഗർത്തസ്ഥരെപ്പരം
ചൂടില്ലെന്നോർത്താത്മരക്ഷ ചെയ്വോൻ ജീവിച്ചുപോന്നീടും
കുരുടൻ വഴി കാണില്ലാ കുരുടൻ ദിക്കറിഞ്ഞിടാ
നിലവിട്ടാൽ ബുദ്ധി കിട്ടില്ലോർക്കുകോർമ്മ തരുന്നു ഞാൻ. 24
അനാപ്തർ തന്നിടുമലോഹശസ്ത്രമെടുക്കുകിൽ
ശലഭാരാതിയൊഴിവാൻ ശലലാലയമാശ്രയം. 25
നടന്നാൽ വഴി കണ്ടീടുംനക്ഷത്രം ദിക്കു കാട്ടീടും
തന്നാൽത്താനഞ്ചടക്കീടിൽ പിന്നെപ്പീഡപ്പെടാ ദൃഢം. 26

വൈശമ്പായനൻ പറഞ്ഞു

എന്നു കേട്ടുത്തരം ചൊന്നാൻ ധർമ്മരാജൻ യുധിഷ്ഠിരൻ
വിദ്വാനാകും വിദുരനോടറിഞ്ഞേനെന്നു പാണ്ഡവൻ. 27

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/429&oldid=156773" എന്ന താളിൽനിന്ന് ശേഖരിച്ചത്