ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൗരന്മാർ പറഞ്ഞു
ദുര്യോദനപ്രയോഗത്താൽ ദുഷ്ടൻ ദുർബുദ്ധിയാമവൻ
സ്വനാശാർത്ഥം ഗൃഹം തീർത്തു സ്വയം ചുട്ടു കരിച്ചുതേ. 14
അയ്യയ്യോ! ധൃതരാഷ്ട്രന്റെ ബദ്ധി നന്നല്ല തെല്ലുമേ
നല്ലോർ പാണ്ഡവരെച്ചുട്ടുവല്ലോ ശത്രുകണക്കവൻ. 15
ഭാഗ്യമെന്നാൽ പാപിയാമാ മൂർഖൻ വെന്തുതു സാമ്പ്രതം
വിശ്വസ്തരാം പൂജ്യപാണ്ഡുപുത്രരെച്ചുട്ടെരിച്ചവൻ. 16

വൈശമ്പായനൻ പറഞ്ഞു

മുറയിട്ടാരിപ്രകാരം വാരണാവതവാസികൾ
രാത്രിയാബ്ബ്ഭവനം ചുറ്റുമൊത്തുകൂടീട്ടു നിന്നുതേ. 17
പാണ്ഡവന്മാരമ്മയോടുമൊന്നിച്ചഴലിയന്നഹോ!
ആത്തുരങ്കംവഴി പുറത്തെത്തിനാരാശു ഗൂഢമായ്. 18
ഉറക്കമറ്റു ഭയമാർന്നൊരു പാണ്ഡവരപ്പൊഴേ
ഉടൻ നടപ്പാൻ വയ്യാതെയമ്മയൊത്തു കുഴങ്ങിനാർ. 19
ഭീമസേനൻ നൃപമണേ, ഭീമവേഗപരാക്രമൻ
ഭ്രാതാക്കളമ്മയിവരെയെടുത്തേറ്റി നടന്നുതേ. 20
അമ്മയെത്തോളിലൊക്കത്തു യമന്മാരെയുമങ്ങനെ
എടുത്താപ്പാർത്ഥരെക്കൈയ്ക്കു പിടിച്ചു പടുശക്തിമാൻ. 21
മാറാൽ മരം തകർത്തുംതാൻ കാലൽ ഭൂമി കുലുക്കിയും
വായുവേഗത്തൊടും പോന്നൂ വായുപുത്രൻ വൃകോദരൻ. 22

149.ഗംഗോത്തരണം

വിദുരൻ മാൻകുട്ടി ചട്ടംകെട്ടിയിരുന്ന ഒരു തോണിയിൽ കയറി പാണ്ഡവന്മാരും കുന്തിയും ഗംഗയുടെ മറുകരയിലെത്തുന്നു.

വൈശമ്പായനൻ പറഞ്ഞു

ഇന്നേരത്തിങ്കലാകട്ടെ മുന്നേ കണ്ടവിധം ബുധൻ
വിദുരൻ കാട്ടിലേക്കങ്ങു വിട്ടൂ വിശ്വസ്തഭൃത്യനെ. 1
അവനുദ്ദിഷ്ടമാമ്മട്ടു കാട്ടിൽ പോയ്ക്കണ്ടു പാർത്ഥരെ
അമ്മയോടൊത്താറ്റിലെത്രയംബുവബണ്ടെന്നു പാർപ്പതായ്. 2
ബുദ്ധിമാൻ വിദുരൻ തന്റെ ബുദ്ധിയിൽ കണ്ടതാണതും
എന്നാല്ലാദ്ദഷ്ടർ ചെയ് വാനുന്നതും ചാരദൃഷ്ടിയാൽ 3
അതിനാൽ വിദുരൻ കൈകൊണ്ടോതിവിട്ടോരു പൂരുഷൻ
പാർത്ഥരെക്കാട്ടിനാൻ വായുമാനസപ്പടി പോവതായ്, 4
കാറ്റിൽ പായ് കെട്ടിയോടിക്കും കൊടി നാടിടുയ വഞ്ചിയെ
ശുദ്ധഭാഗീരഥിയിൽ വിശ്വസ്തനാവികരൊത്തഹോ! 5
പിന്നെ മുൻ ചൊല്ലിവിട്ടോരച്ചിഹാനവാക്കുമുണർത്തിനാൻ:

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/435&oldid=156780" എന്ന താളിൽനിന്ന് ശേഖരിച്ചത്