ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൈശമ്പായനൻ പറഞ്ഞു.

ഹിഡിംബിയോടേവമോതി ഹിഡിംബൻ കൺ ചുവന്നുടൻ
പല്ലും കടിച്ചു പാഞ്ഞെത്തി കൊല്ലവാനവരെ ദ്രുതം. 20
പാഞ്ഞെത്തീടുമവൻ തന്നെ പാർത്തു ഭീമൻ രണോൽക്കടൻ
ധിക്കരിച്ചവനോടങ്ങു നിൽക്കുനിലക്കെന്നു ചൊല്ലിനാൻ . 21
രാക്ഷസൻ പെങ്ങളോടേറ്റം രൂക്ഷൻ കോപിച്ചടുക്കവെ
ചിരിച്ചുംകൊണ്ടു നോക്കിക്കണ്ടുരച്ചാൻ ഭീമനിങ്ങനെ. 22
 
ഭീമസേനൻ പറഞ്ഞു

ഹിഡിംബ, സുപ്തരെയുണർത്തൂടുന്നതെന്തിനു ഹന്ത! നീ?
അരമെന്നോടല്ലേ ദൃഷ്ടം, തരസാ നീ നരാശന! 23
പ്രഹരിക്കെന്നിൽ വരികനിഹനിക്കായ്ക നാരിയെ
വിശേഷിച്ചും കുറ്റമന്യേ പരൻ കുറ്റം നടത്തവേ. 24
സ്വതന്ത്രയല്ലയീബ്ബാലയെന്നെ കാമിച്ചുനിൽപ്പവൾ.
ഉള്ളിൽ വാഴും കാമദേവൻ ചൊല്ലിവിട്ടവളാണിവൾ 25
നിന്റെ സോദരി ദുർബുദ്ധേ, നിശാചരയശോഹര!
നിന്നാജ്ഞിയ്ക്കിവൾ വന്നെത്തിയെന്നെക്കണ്ടഴകോടഹോ! 26
എന്നിൽ കാമം പൂണ്ടു ഭീരു നിന്നിൽ തെറ്റില്ലിവൾക്കെടോ;
കാമൻ പിഴച്ചൊരു പിഴയ്ക്കിവളെ പഴിയായ്ക നീ. 27
ഞാൻ നിൽക്കാമ്പോളരെ, ദുഷ്ടം, പെണ്ണിനെക്കൊന്നിടൊല്ലെടോ
എന്നോടൊറ്റയക്കു തീർത്തേറ്റു നിന്നോ നേരെ നരാശന! 28
ഒരുവൻ ഞാൻ നിന്നെ യമപുരത്തേയ്ക്കയക്കുവാൻ
ബലമായി ഞാനുടയ്ക്കും നിൻ തല രാക്ഷസാ, ചൂർണ്ണമാം, 29
മത്തഹസ്തി ചവിട്ടൂട്ടി സത്വരം തകരും വിധം.
ഇന്നു യുദ്ധത്തിൽ ഞാൻ കൊന്ന നിന്റെ ദേഹം പരുന്തുക്കൾ 30
കുറുക്കൻ കങ്കമിവകൾ പാരിലിട്ടു വലിക്കുമേ.
പാടേ പാടവമ്മോടിന്നീക്കാടരാക്ഷസമാക്കുവാൻ 31
മുന്നം മനുശരെ കൊന്നു തിന്നീ കാടു കെടുത്ത നീ.
ഇന്നു രാക്ഷസ്സാ, ഞാൻ നിന്നെയിട്ടിഴപ്പതു സോദരി 32
കാണട്ടേയെദ്രിയോക്കുമാനയെസ്സിംഹമാംവിധം.
ദുഷ്ടരാക്ഷസ്സാ ഞാൻ നിന്നെ നിഷ്ഠുരം കൊന്നുവിട്ടതിൽ 33
നിർബാധം സഞ്ചരിക്കട്ടെയിക്കാട്ടിൽ വനചാരികൾ.
 
ഹിഡിംബൻ പറഞ്ഞു

മർത്ത്യ, നിന്നെ ഗർജ്ജനം കൊണ്ടും കത്ഥനംകൊണ്ടുമെന്തെടോ 34
പ്രവർത്തികൊണ്ടു കാണിക്കൂ താമസിക്കേണ്ട ലേശവും.
നിനപ്പു നീ ശക്തനെന്നും താനെ വിക്രമിയെന്നുമേ 35

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/446&oldid=156792" എന്ന താളിൽനിന്ന് ശേഖരിച്ചത്