ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്ങേയ്ക്കൊരുമകൻപിന്നെ മകളൊന്നിവരങ്ങയോ
പത്നിയോ പോകയെന്നുള്ളതേതും ബോധിച്ചതില്ല മേ. 2
എനിക്കു മക്കളഞ്ചുണ്ടു തനിച്ചായതിനാൽ വച്ചോരാൾ
അങ്ങേയ്ക്കുവേണ്ടി യാദ്ദുഷ്ടരക്ഷസ്സിൻ ബലിക്കൊണ്ടുപോം. 3

ബ്രാഹ്മണൻ പറഞ്ഞു

ഇതുചെയ്യില്ലാഞാൻ ജീവൻകൊതിച്ചങ്ങൊരുകാലവും
അഥിതിബ്രാഹ്മണനുടെ വധം സ്വാർത്ഥത്തിനെൽക്കയോ? 4
കുലീനമാർ ധാർമ്മികകളല്ലാത്ത സ്ത്രീകൾ ചെയ്തിടാ
ആത്മത്യാഗം ബ്രാഹ്മണാർത്ഥമത്മജത്യാഗവും ദൃഡം . 5
എനിക്കുവേണ്ടും ശ്രേയസ്സീഞാനുംനോക്കേണ്ടതല്ലയോ?
ബ്രഹ്മഹത്യാത്മവധവുമതിലാത്മവധം ഗുണം 6
ബ്രഹ്മഹത്യമഹാപാപം പ്രായശ്ചിത്തവുമില്ലിഹ
അറിഞ്ഞീടാതെ ചെയ്താലുമെനിക്കാത്മവധം ഗുണം. 7
തനിയെ താനാത്മഹത്യയ്ക്കൊരുങ്ങുന്നില്ല ഞാൻ ശൂഭേ!
പരൻ കൊല്ലുന്നതാണെങ്കിൽ പാപമെന്താണെനിക്കതിൽ? 8
കൽപ്പിച്ചുക്കൂട്ടി ഞാൻ ബ്രഹ്മഹത്യചെയ്യിപ്പതാകിലോ
പ്രായശ്ചിത്തവുമില്ലേറ്റം നൃശംസംബഹുഗർഹിതം . 9
ഗൃഹാഗതത്യാഗമെവമാശ്രതത്യാഗവും‌ പരം
യാചിപ്പോനെ കൊല്ലുവതും നൃശംസം ബുധഗർഹിതം 10
നിന്ദ്യകർമ്മം ചെയ്യരുതുനൃശംസവുമൊരിക്കലും
എന്ന് പണ്ടുള്ള യോഗ്യന്മാരാപദ്ധർമ്മജ്ഞരോതുവോർ. 11
പത്നിയോടൊത്തുതാൻ ചാകയെന്നിതാണു ഗുണം മമ
ബ്രഹ്മഹത്യയ്ക്കുഞാനൊട്ടും സമ്മതിക്കില്ലൊരിക്കലും. 12

കുന്തി പറഞ്ഞു‌

എനിക്കുമീയുറപ്പാണു വിപ്രനെ കാത്തുക്കൊള്ളുവാൻ‌‌
നൂറുണ്ടുമക്കളെന്നാലും മകൻ വിപ്രീയനായ് വരാ. 13
എന്നാലീരാക്ഷസൻ ശക്തനല്ലെൻമകനേവീഴത്തുവാൻ.
ഉഗ്രവീര്യൻ മന്ത്രസിദ്ധിയൊത്തോൻ തേജ്ജസ്വീയെന്മകൻ. 14
അരക്കന്നാചോറശേഷമകമെത്തികുമായവൻ
ആത്മസംരക്ഷയുംചെയ്യുമെന്നെനിക്കുറപ്പിതിൽ 15
അരക്കരവീരനൊടുപൊരുതിക്കണ്ടതാണു ഞാൻ
ഊക്കെഴുംതടയന്മാരെയൊക്കെയും കൊന്നിതന്നവൻ. 16
ഇതാരോടും വിപ്ര, ഭവാനോതി പോകായ്കൊരിക്കലും
എൻപുത്രനെബ്ബുദ്ധിമുട്ടിച്ചീടും വിദ്യാർത്ഥിസഞ്ചയം. 17

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/463&oldid=156810" എന്ന താളിൽനിന്ന് ശേഖരിച്ചത്