ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രുപതൻ വീണ്ടുമവനെശ്ശുശ്രൂഷിച്ചു കനിഞ്ഞിടൻ ഒരാണ്ടേവം കഴിഞ്ഞിട്ടങ്ങുപയാജൻ ദ്വിജോത്തമൻ. 14
പരം മധുരമാംവണ്ണം ദ്രുപദൻതന്നൊടോതിനാൻ.
ഉപയാജൻ പറഞ്ഞു
കൊടുംകാട്ടിൽ സഞ്ചരിക്കുന്നിടയ്ക്കെൻ ജ്യേഷ്ഠസോദരൻ 15
എടുത്തൂ ശുദ്ധിനോക്കാതെയൊരിടം വീണെഴും ഫലം.
കണ്ടേൻ പിൻതുടരും ഞാനീയണ്ണൻ ചെയ്തോരാസാമ്പ്രതം 16
സങ്കരം കൈക്കൊള്ളുവതിൽ ശങ്ക ചെറ്റവനില്ലഹോ!
ഫലം കണ്ടളവോർത്തില്ല ഫലംകൊണ്ടുള്ള കില്ബിഷം 17
ശുദ്ധം നോക്കാത്തവൻ മറ്റിടത്തുമായതു നോക്കുമോ?
ഓത്തും ചൊല്ലിഗ്ഗുരുകുലേ പാർത്തുപോരുമ്പൊളായവൻ 18 അന്യൻ കൈവിട്ട ഭൈക്ഷ്യത്തെത്തിന്നിരുന്നൂ പലപ്പൊഴും,
അന്നത്തിൻ ഗുണവും വാഴ്ത്തിയന്നു നിർല്ലജ്ജനാമവൻ 19
ഫലാർത്ഥിയായിരിക്കാമാ ഭ്രാതാവെന്നോർത്തിടുന്നു ഞാൻ;
അവൻപാർശ്വം ചെല്ലുകവൻ നിന്മഖം നിർവ്വഹിച്ചിടും. 20
ബ്രാഹ്മണൻ പറഞ്ഞു
ഉപയാജോക്തി കേട്ടിട്ടാ നൃപൻ പിന്നെ വെറുപ്പൊടും
യാജന്റെയാശ്രമത്തേക്കു പോയിനാനുയനായവൻ. 21
പൂജ്യനാം യാജനെപ്പിന്നെപ്പൂജിച്ചിങ്ങനെ ചൊല്ലിനാൻ.
ദ്രുപദൻ പറഞ്ഞു പൈക്കളെത്തന്നിടുന്നുണ്ടു വെക്കമെണ്പതിനായിരം 22
യാജ,യെന്ന യജിപ്പിക്കു ദ്രോണവൈരാർത്തി തീർക്ക മേ.
ബ്രഹ്മവിത്തമനാ വിപ്രൻ ബ്രഹ്മാസ്ത്രജ്ഞനനുത്തമൻ 23
അതിനാൽ ദ്രോണനെന്നേ വെന്നിതാ സ്നേഹിതസംഗരേ*.
പാർത്തട്ടിലില്ല പാർത്തീടിൽ ക്ഷത്രിയന്മാരിലാരുമേ 24
കൗരവാചാര്യനായോരാ വീരവിപ്രനൊടേല്ക്കുവാൻ.
ഭാരദ്വാജാസ്ത്രജാലങ്ങൾ വൈരിദേഹഹരങ്ങളാം 25
ആറരത്നി വലിപ്പത്തിലാണോ ദ്രോണന്റെ വില്ലുമേ.
ബ്രാഹ്മണാകാരനായോരാ ഭാരദ്വാജൻമഹാനഹോ! 26
ക്ഷത്രിയർക്കുള്ളൊരൂക്കെല്ലാമസ്ത്രജ്ഞൻ സംഹരിക്കുമേ.
ക്ഷത്രവർഗ്ഗം മുടിപ്പാനാ ഭാർഗ്ഗവപ്പടി നില്പവൻ 27
അവന്റെയസ്ത്രബലമിങ്ങേവർക്കും ദുഷ്പ്രധൃഷ്യമാം.
ബ്രാഹ്മതേജസ്സാർന്നു ഹുതാഹുതിയാമഗ്നിപോലവൻ 28
ക്ഷത്രധർമ്മസ്ഥനായ് പോരിലിത്രിലോകം ദഹിക്കുമേ.
ബ്രാഹ്മക്ഷാത്രങ്ങൾ ചെന്നൊന്നിൽ ബ്രാഹ്മതേജസ്സു മെച്ചമാം 29
ക്ഷാത്രമാത്രാൽ താഴ്ന്നു നില്പോൻ ബ്രാഹ്മത്തേയാശ്രയിച്ചുഞാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/474&oldid=156822" എന്ന താളിൽനിന്ന് ശേഖരിച്ചത്