ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രോണരെക്കാട്ടിലും ബ്രാഹ്മവിത്താം നിന്മുൻപിൽ വന്നിതാ; 30
ദ്രോണാരിയായ് ദുർജ്ജയനാം സൂനുവുണ്ടാവണം മമ;
ആക്കർമ്മം യാജ, ചെയ്താലുമർബ്ബുദം പൈക്കളെത്തരാം. 31
ബ്രാഹ്മണൻ പറഞ്ഞു
അവ്വണ്ണമെന്നേറ്റു യാജൻ യാജ്യാർത്ഥം നിശ്ചയിച്ചുതേ
ഗുർവ്വർത്ഥമെന്നായ്ക്കൂട്ടീ നിഷ്കാമനാമുപയാജനെ; 32
യാജൻ ദ്രോണവിനാശത്തിനായിച്ചെയ്തു പ്രതിജ്ഞയും.
ഉപയാജനുടൻതാനാ നൃപനോടു തപോധനൻ 33
ആഖ്യാനംചെയ്തു പുത്രോൽപത്തിക്കായുള്ള മഖക്രമം “ആപ്പുത്രനോ മഹാവീര്യൻ മഹാദ്യുതി മഹാബലൻ 34
ഭവാനിച്ഛിച്ചിടുംമട്ടായ് ഭവിച്ചീടും മഹീപതേ!”
ഭാരദ്വാജാന്തകനായ്ത്തീരുവാനോർത്തു പാർത്ഥിവൻ 35
ആ ക്രിയയ്ക്കായ് വേണ്ടതൊക്കയാഹരിച്ചിതു പാർഷതൻ.
യാജനാഹവനാന്തത്തിൽ കല്പിച്ചൂ ദേവിയോടഹോ! 36
“വരൂ ഹേ രാജ്ഞി, പൃഷതി,പിറക്കുമിണമക്കൾ തേ. രാജ്ഞി പറഞ്ഞു
അവലേപം*മുഖത്തുണ്ടു മെയ്യിലുണ്ടംഗരാഗവും 37
സുതാർത്ഥം ശുദ്ധയല്ലീ ഞാൻ നിൽക്കു യാജ,പ്രിയത്തിൽ മേ.
യാജൻ പറഞ്ഞു
യാജൻ പാകംചെയ്ത ഹവ്യമുപയാജൻ ജപിച്ചതും 38
ഫലിക്കാതാകുമോ നീ വന്നാകിലും നില്ക്കിലും ശരി.
ബ്രാഹ്മണൻ പറഞ്ഞു
എന്നോതി യാജൻ സംസ്കാരം ചെയ്താഹുതി കഴിക്കവേ 39
ആത്തീയിൽനിന്നുയർന്നേറ്റൂ ദേവകല്പൻ കുമാരകൻ.
ജ്വാലാവർണ്ണൻ ഘോരരൂപൻ കിരീടം നല്ല ചട്ടയും 40 വാളുമമ്പും വില്ലുമേന്തി നീളെയട്ടഹസിച്ചവൻ.
അവൻ തേരിലുടൻ കേറീട്ടവിടെസ്സഞ്ചരിച്ചുതേ 41
നന്നുനന്നെന്നപ്പൊഴോതിനിന്നു പാഞ്ചാലരേവരും;
ഹർഷം മുഴുത്തോരിവരെത്താങ്ങിയില്ലപ്പൊഴീ മഹി. 42
“ഭയം തീർക്കും രാജപുത്രൻ പാഞ്ചാലർക്കു യശസ്കരൻ
രാജദുഃഖഹരൻ ദ്രോണവധാർത്ഥം ജാതനാണിവൻ" 43
എന്നന്നേരം നഭസ്സിങ്കലശരീരോക്തി കേട്ടുതേ.
കുമാരിയായ പാഞ്ചാലി വേദിമേൽനിന്നുയർന്നുതേ 44
അഴകേറും സുന്ദരാംഗി മിഴി നീണ്ടു കറുത്തവൾ
ശ്യാമാംഗി പൊൽത്താർമിഴിയാൾ കരിങ്കുഴൽ ചുരുണ്ടവൾ, 45
തുടുത്ത നഖമായ് ചാരുചില്ലി പോർമുലയേന്തിയോൾ
മനുഷ്യസ്ത്രീരൂപമാണ്ടങ്ങണയും ദിവ്യസുന്ദരി, 46

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/475&oldid=156823" എന്ന താളിൽനിന്ന് ശേഖരിച്ചത്