ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇങ്ങും ഭംഗിയെയും കാടും പൂങ്കാവും മറ്റുമൊക്കയും
വീണ്ടും വീണ്ടും കണ്ടു നന്ദിപൂണ്ടൂ പരമരിന്ദമ! 4
ഇനിയും കാണുവാനത്ര ജനിക്കുന്നില്ല കൗതുകം
നമുക്കു ഭിക്ഷ കിട്ടാനുമമാന്തം കുരുനന്തന! 5
എന്നാൽ പാഞ്ചാലരാജ്യത്തു പോക നാം ബോദ്ധ്യമെങ്കിലോ
അപൂർവ്വദർശനം വീരരമ്യമായിട്ടിരിക്കുമേ. 6
സുഭിക്ഷമത്രേ പാഞ്ചാലം കേൾവിയിൽ ശത്രുകർശന!
യജ്ഞ സേനനൃപൻതനും ബ്രപ്മണ്യനിതി കേൾവിയാം. 7
ഒരേടത്തേറെനാൾ പാർപ്പും ക്ഷേമമല്ലെന്നിതെന്മതം
അതിനാൽപ്പോവുകങ്ങോട്ടു സുത, സമ്മതമെങ്കിലോ. 8
യുധിഷ്ഠിരൻ പറഞ്ഞു
ഭവതിക്കെന്തു മതമിങ്ങിവന്നായതു സമ്മതം
അനുജന്മാർ പോന്നീടുമോ ഇല്ലയോ തീർച്ചയില്ല മേ. 9
വൈശമ്പായനൻ പറഞ്ഞു
ഭീമാർജ്ജൂനന്മാരൊടുമാ യമന്മാരോടുമേ പരം
ചോദിച്ചവൾ കുന്തിയവൾ സമ്മതിച്ചൂ യാത്രയേവരും. 10
പിന്നെത്തന്മക്കളോടൊത്തു കുന്തിയാ വിപ്രനോടുതാൻ
യാത്രചൊല്ലിപ്പുറപ്പെട്ടു ദ്രുപദന്റെ പുരിക്കുടൻ.11

169.ദ്രൗപദീജന്മാന്തരകഥനം

മാർഗ്ഗമദ്ധ്യേ വ്യാസൻ പാണ്ഡവന്മാരുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നു.പാഞ്ചാലി പാണ്ഡവന്മാരുടെ ഭാര്യയായിത്തീരുമെന്നു പറഞ്ഞു് ആ മഹർഷി പാഞ്ചാലിയുടെ മുജ്ജന്മകഥ വിവരിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
പ്രച്ഛന്നമായ് പാണ്ഡവന്മാരാ സ്ഥലത്തമരുമ്പൊഴേ
അവരെക്കാണുവാൻ ചെന്നൂ വ്യാസൻ സത്യവതീസുതൻ. 1
അവൻ വന്നതു കണ്ടപ്പോളെതിരേറ്റാപ്പരന്നപർ
കുമ്പിട്ടിട്ടഭിവാദ്യം ചെയ്തൻപിൽ കൈകൂപ്പി നിന്നുതേ. 2
സമ്മതിപ്പിച്ചിരുത്തീട്ടായവരോടേവരോടുമേ
ഗൂഢസൽക്കാരവും താനേറ്റുടൻ നന്ദിച്ചു ചൊല്ലിനാൻ. 3
വ്യാസൻ പറഞ്ഞു
ധർമ്മപ്പടിക്കല്ലി നിങ്ങൾ നില്പൂ ശാസ്ത്രപ്പടിക്കുമേ
പൂജ്യവിപ്രരിൽ നിങ്ങൾക്കു പൂജയും ചൊവ്വിലില്ലയോ? 4
വൈശമ്പായനൻ പറഞ്ഞു
ധർമ്മാർത്ഥകുശലപ്രശ്നമിമ്മട്ടിൽ ചെയ്തു മാമുനി
നാനാവൃത്താന്തമോതീട്ടു പുനരിങ്ങനെ ചൊല്ലിനാൻ. 5

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/477&oldid=156825" എന്ന താളിൽനിന്ന് ശേഖരിച്ചത്