ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യാസൻ പറഞ്ഞു
ഉണ്ടായീ പണ്ടൊരു തപോവനത്തിൽ മുനികന്യക
തനുമദ്ധ്യ പൃഥുശ്രോ‌ണി ഗുണമേറിന സുഭ്ര വാൾ. 6
ആപ്പെണ്ണു കർമ്മയോഗത്താൽ ദൗർഭാഗ്യംപൂണ്ടു മേവിനാൾ
സൗന്ദര്യമുള്ളാക്കന്യയ്ക്കു ഭർത്താവുണ്ടായതില്ലഹോ! 7
പതിയില്ലാഞ്ഞു മാൽപൂണ്ടു തപസ്സിന്നായൊരുങ്ങിനാൾ
പ്രസാദിപ്പിച്ചു താനുഗ്രതപസ്സാലവളീശനെ . 8
അവളിൽ പ്രീതനായ് വന്നു ഭഗവാൻ പരമേശ്വരൻ
വരദൻ ഞാൻ, വരിച്ചാലും വരമെന്നരുളീടിനാൻ. 9
അവളീശ്വരനോടായിട്ടീവണ്ണം ഹിതമോതിനാൾ:
'ഗുണങ്ങളാണ്ട കണവൻ വേണ'മെന്നായി വീണ്ടുമേ 10
വാഗ്മിയാമീശനവളോടോതിനാനുടനിങ്ങനെ:
'ഭദ്രേ , നിനക്കൈവരുണ്ടാം ഭർത്താക്ക'ളിതി ഭാരത! 11
ഏവം കേട്ടാ വരദനാം ദേവനോടോതി കന്യക:
“നിൻ പ്രസാദാലെനിക്കാശയെൻ ഭർത്താവേകനായ് വരാൻ.”
ദേവദേവൻ വീണ്ടുമോതിയേവം വചനമുത്തമം: 13
“അഞ്വുവട്ടം പറഞ്ഞൂ നീ പതിയെത്തരികെന്നു മാം
അന്യജന്മം പൂണ്ട നിനക്കെന്നുക്തിപ്പടിയൊത്തിടും"
ദ്രുപദന്റെ പുരത്തിങ്കൽ പിറന്നാൾ ദിവ്യയാമവൾ 14
നിങ്ങൾക്കു പത്നിയായ്ത്തീരുമങ്ങാപ്പാർഷതി നല്ലവൾ
അതിനാൽ ചെന്നു പാഞ്വാലക്ഷിതി വാഴ്വിൻ ബലിഷുരേ!
നിങ്ങശായവളേനേടിസ്സുഖിച്ചീടുമസംശയം.
വൈശന്വായനൻ പറഞ്ഞു
എന്നു പാണ്ഡവരോടോതി മാന്യനാമാപ്പിതാമഹൻ 16
പാർത്ഥരോടും പൃഥയൊടും യാത്രചൊല്ലൂട്ടു പോയിനാൻ.


170. ഗന്ധർവ്വപരാഭവം

വളരെദിവസം യാത്രചെയ്തു പാണ്ഡവന്മാർ ഗംഗാതീരത്തിലെത്തിച്ചേരുന്നു. ചിത്രരഥനെന്ന ഗന്ധർവ്വനുമായുള്ളസമാഗമം.അർജ്ജുനനും ചിത്രരഥനുമായുള്ള യുദ്ധവും ചിത്രരഥപരാജയവും . ഒടുവിൽ അവർ ചങ്ങാതി മാരായിത്തീരുന്നു. ചിത്രരഥൻ അർജ്ജൂനനു മായാവിദ്യ ഉപദേശിക്കുന്നു.



വൈശന്വായനൻ പറഞ്ഞു

വേദവ്യാസൻ പോയശേഷം പ്രീതരായിട്ടു പാണ്ഡവർ
പരമമ്മയെ മുൻപാക്കിപ്പുറപ്പെട്ടു നരർഷഭർ 1
വിപ്രരോടും യാത്രചൊല്ലിക്കൂപ്പിസ്സമ്മതമാർന്നവർ
വടക്കോട്ടിഷ്ടമാംവണ്ണം നടക്കാവു കരേറിനാർ. 2

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/478&oldid=156826" എന്ന താളിൽനിന്ന് ശേഖരിച്ചത്