ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിവാരാത്രം യാത്രചെയ്തിട്ടവരിന്ദുധരാലയം
ഇണങ്ങും ജാഹ്നവീതീരമണഞ്ഞൂ പാണ്ഡുനന്ദർ. 3
അവർക്കു മുന്നിലായ് ക്കൊള്ളി പൊക്കി വീശിദ്ധനഞ്ജയൻ
വെളിച്ചം കാട്ടി രക്ഷിച്ചു നടന്നിതു മഹാരഥൻ. 4
വിവിക്തരമ്യമാം ഗംഗാജലത്തിലവിടെത്തദാ
സ്ത്രീകളൊത്തു ജലക്രീഡ ചെയ് വൂ ഗന്ധർവ്വനായകൻ. 5
അടുത്തെത്തുമവർക്കുള്ള രടിതം കേട്ടിതായവൻ
പെടും ശബ്ദം കേട്ടപാടു ചൊടിച്ചാനേറ്റമുൽക്കടൻ. 6
അവനമ്മയോടൊത്താപ്പാണ്ഡവരെക്കണ്ടവാറുടൻ
ചെറുഞാണൊലിയിട്ടും കൊണ്ടുരച്ചാനുഗ്രമിങ്ങനെ. 7

അംഗാരപർണ്ണൻ പറഞ്ഞു

രാത്രിത്തുടർച്ചയിൽ പാരം രക്തയാകുന്ന സന്ധ്യയിൽ
ചൊല്ലുന്നുണ്ടെണ്പതുലവം യാത്രയ്ക്കേറ്റം വിഗർഹിതം . 8
കാമചാരമെഴും യക്ഷരക്ഷോഗന്ധർവ്വകാലമാം
പിന്നെയെല്ലാം മനുഷ്യർക്കു കർമ്മംചെയ് വാൻ വിധിച്ചതാം. 9
ഈനേരത്തങ്ങു ലോഭത്താൽ നടക്കും മൂഢമർത്ത്യരെ
രക്ഷോഗണത്തൊടും ഞങ്ങളക്ഷമം നിഗ്രഹിക്കുമേ. 10
അതിനാൽ രാത്രി ചെൽവോരെ ബ്രപ്മവിത്തായിടും ജനം
ഗർഹിക്കുന്നൂ ശക്തിയേറും മഹീവല്ലഭരാകിലും. 11
ദൂരെ നില്പിനടുക്കൊല്ലെന്നരികത്തേക്കു ലേശവും
ഞാനിബ്ഭാഗീരഥിയിലുണ്ടെന്നെന്താണറിയാഞ്ഞതും? 12
അംഗാരപർണ്ണൻ ഗന്ധർവ്വൻ ബലവാൻ ഞാനതോർക്കുവിൻ
മാനി ഞാനീർഷ്യു വിത്തേശന്നിഷ്ടമേറുന്ന തോഴരാം . 13
അംഗാരപർണ്ണമെന്നല്ലോ നാമമീയെന്റെ കാടിനും
ഗംഗാതീരേ കാമചാരിയിങ്ങു വാണു സുഖിക്കുവൻ. 14
രാക്ഷസന്മാർ ശൃംഗികളും വാനോർപോലും മനുഷ്യരും
ഇങ്ങോട്ടടുക്കുമാറില്ലെന്തിങ്ങു നിങ്ങളടുക്കുവാൻ? 15

അർജ്ജുനൻ പറഞ്ഞു

സമുദ്രം ഹിമവാൻ ഗംഗയിൽ ബതദുർമ്മതേ!
രാപ്പകൽ സന്ധ്യകളിലുണ്ടാർക്കു ഗുപ്തപരിഗ്രഹം? 16
ഭുക്തനെന്നല്ലഭുക്തൻ താൻ രാവും പകലുമിങ്ങനെ
കാലനിർണ്ണയമില്ലേതും ദിവ്യഗംഗയിലാർക്കുമേ. 17
ഞങ്ങൾക്കു ശക്തിയുണ്ടേറ്റമകാലേ നിന്നൊടേല്ക്കുവാൻ
അശക്തമർത്ത്യരാം ക്രൂര, നിങ്ങളെപ്പൂജചെയ് വതും. 18
ഹിമാദ്രിതൻ ഹേമശൃംഗാലുത്ഭവിച്ചിതു മുന്നമേ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/479&oldid=156827" എന്ന താളിൽനിന്ന് ശേഖരിച്ചത്