ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്തുന്നൂറായിത്തകർന്നൂ വൃത്രമൂർദ്ധാവിലായതും
വജ്രഭാഗങ്ങൾ ഭാഗിച്ചു സേവിപ്പൂ പിന്നെ വാനവർ 51
ലോകത്തിൽ പേർകേട്ടവകളാകേ വജ്രാംശമാണെടോ
വജ്രപാണികൾ വിപ്രന്മാർ ക്ഷത്രം വജ്രരഥം പരം 52
വൈശ്യന്മാർ ദാനവജ്രന്മാർ ശൂദ്രരോ കർമ്മ വജ്രരാം.
ക്ഷത്രവജ്രത്തിന്റെ ഭാഗമവധിക്കൊത്തതശ്വമാം 53
രഥാംഗമാമുത്തമാശ്വങ്ങളെബ്ബഡവ പെറ്റടും.
കാമവർണ്ണം കാമവേഗം കാമംപോലണയുന്നതാം 54
കാമം ഗന്ധർവ്വജാശ്വൗഘം കാമപൂരകമാണുമ.

അർജ്ജുനൻ പറഞ്ഞു

പ്രീതനായ‌് നല്കിലും പ്രാണസംശയേ നല്കിലും മമ 55
വിദ്യ വിത്തം ശ്രുതമിവ വാങ്ങാൻ സന്തോഷമില്ലടോ.

ഗന്ധർവ്വൻ പറഞ്ഞു
              
മഹാജനങ്ങളായ് സംഗം മഹാസന്തോഷമേകുമേ 56
ജീവിതാർപ്പണസന്തോഷാലീ വിദ്യ തവ നല്കുവേൻ.
നിങ്കൽനിന്നും വാങ്ങിടാം ഞാനാഗ്നേയാസ്ത്രമിതുത്തമം 57
അതാണു യോഗ്യമെന്നേയ്ക്കും ബീഭത്സോ ഭരതർഷഭ!

അർജ്ജുനൻ പറഞ്ഞു

അങ്ങയ്ക്കസ്ത്രം നല്കി വാങ്ങാമശ്വം നിൽക്കട്ടെ വേഴ്ചയും 58
അങ്ങയ്ക്കസ്ത്രം ചൊല്ലൂ സഖേ, യെന്തു നിങ്ങളിൽ ഭയമൂലമാം?
രാത്രിയാത്രക്കാരിതെല്ലാം വേദജ്ഞന്മാരരിന്ദമർ 59
ഞങ്ങളെത്താനാക്രമിക്കാൻ ചൊല്ക ഗന്ധർവ്വ, കാരണം.

ഗന്ധർവ്വൻ പറഞ്ഞു

അഗ്നിയില്ലില്ലാഹുതിയുമില്ലാ മുൻപിട്ടു വിപ്രരും 60
അതാണു നിങ്ങളെദ്ധർഷിച്ചതു ഞാൻ പാണ്ഡുപുത്രരേ!
യക്ഷ രാക്ഷസ ഗന്ധർവ്വർ പിശാചോരക ദാനവർ 61
അറിവുള്ളോർ പുകഴ്ത്തുന്നൂ കുരുവംശപ്പരപ്പിഹ.
നാരാദാദിസുരർഷീന്ദ്രരരുളിക്കേട്ടിരിപ്പൂ ഞാൻ 62
വീര, നിൻപൂർവ്വപുരുഷവീരന്മാർചരിതങ്ങളെ.
ആഴിചൂഴൂമൊരിയൂഴി ചൂഴെച്ചുറ്റീടുമൂഴമേ 63
ഞാൻതന്നെ നേരേ കണ്ടിട്ടുമുണ്ടു നിൻ കുലവൈഭവം
വേദത്തിലും വില്ലിലും നിന്നോതിക്കോനേയുമർജ്ജുന! 64
അറിവേൻ ത്രിജഗൽശ്ലാഘ്യൻ ഭാരദ്വാജദ്വിജേന്ദ്രനെ
ധർമ്മരാജൻ വായു ശുക്രനശ്വിനീദേവകർ പാണ്ഡുവും 65
ദേവമാനുഷ്യമുഖ്യന്മാർ പിതാക്കൾ കുരുവർദ്ധനർ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/482&oldid=156831" എന്ന താളിൽനിന്ന് ശേഖരിച്ചത്