ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പീനായതപൃഥുശ്രോണി താനേകാണായ് നൃപന്നഹോ! 2

മെല്ലെച്ചൊല്ലിവിളിച്ചാളക്കല്യാണി നൃപനെത്തദാ
പരം കാമം കലർന്നോരാക്കുരുമന്നവനോടവൾ 3

പുഞ്ചിരിക്കൊണ്ടു തപതി കൊഞ്ചിനാൾ മധുരോക്തിയെ.
തപതിപറഞ്ഞു
എഴന്നേഴ്ക്കെഴുന്നേല്ക്കെഴും നന്മ നിനക്കെടോ 4

മോഹിച്ചീടൊല്ല ഹേ വീര, മഹിയിൽ പുകഴും ഭവാൻ.
വൈശമ്പായനൻ പറഞ്ഞു
എന്നുമാധുര്യമോടാ സ്ത്രീ ചൊന്നവാറാ നരേശ്വരൻ 5

മിഴിച്ചുനോക്കിനാനത്തേന്മൊഴിയെത്തന്റെ മുമ്പിലായ്.
ഉടനാ നീലമിഴിയാളൊടു ചൊന്നാൻ ധരാധിപൻ 6

ദൃഢം കാമാഗ്നിപെട്ടും വാക്കിടറിക്കൊണ്ടുമിങ്ങനെ.
സംവരണൻ പറഞ്ഞു.
നന്നു നീയസിതാപാംഗി, കന്ദർപ്പാതുരനായി ഞാൻ 7

ചേരുമെന്നോടുചേർന്നാലും പാരം പ്രാണൻ വിടുന്നു മാം.
നിന്മൂലമായ് വിശാലാക്ഷിയെന്മേൽ തീക്ഷ്ണശരങ്ങളെ 8

വിടുന്നു കാമൻ നേരിട്ടുതടുത്താലുമടങ്ങിടാ.
പിടികിട്ടാതെ കാമാഹി കടിച്ചുഴലുമെന്നെ നീ 9

അയി പീനായതശ്രോണി, സ്വയമേല്ക്കു വരാനനേ!
നിന്നധീനത്തിലെൻപ്രാണൻ കിന്നരസ്വരനേർമൊഴി! 10

ചാരുസർവ്വാനവദ്യാംഗ, നീരിൽത്താർമതിനേർമുഖി!
ഭീരു, നീയെന്നിയേ ജീവൻ പേറുവാൻ ശക്തനല്ല ഞാൻ. 11

കാമനെയ്യുന്നിതെൻമെയ്യിൽ കമലച്ഛദലോചനേ!
അതിനാലെന്നിൽ നീ ചെയ്ക മദിരാക്ഷീ, ദയാലവം 12

ഭക്തനായീടുമെന്നെ ഹന്ത! കൈവിട്ടിടൊല്ലെടോ.
പ്രസാദിച്ചെന്നെ നീ കാത്തുകൊള്ളേണമയി ഭാമിനി! 13

നിന്നെക്കണ്ടിട്ടതിസ്നേഹമാർന്നെന്നുള്ളിളകുന്നിതാ.
നിന്നെക്കണ്ടിട്ടു കല്യാണി,യന്യയിൽ കൊതിയില്ല മേ. 14

പ്രസാദിക്കൂ നിൻ വശഗൻ ഭക്തനെന്നെബ്ഭജിക്കു നീ.
നിന്നെക്കണ്ടമുതൽക്കെന്നെയനംഗൻ ഭൃശമംഗനേ! 15

ഉള്ളിലേറ്റം വിശാലാക്ഷി, കൊള്ളിയമ്പെയ്തിടുന്നു മേ.
കാമാഗ്നിയാലെ വളരും ദാഹം കാമലോചനേ! 16

പ്രീതിയാം കുളിർനീർകൊണ്ടു കുളിരാക്കിത്തരേണമേ!
പൂവമ്പനേറ്റം ദുർദ്ധർഷനുഗ്രബാണശരാസനൻ 17

നിന്നെക്കണ്ടമുതല്ക്കെന്നിൽ ദുസ്സഹം ശരമെയ്യുവോൻ
ആത്മദാനംകൊണ്ടവനെശ്ശമിപ്പിക്കുക ഭാമിനി! 18

ഗാന്ധർവ്വമാം വിവാഹത്താലെന്നിൽ ചേരൂ വരാംഗനേ!
വിവാഹനാളിൽവച്ചേറ്റം ശ്രേഷ്ഠം ഗാന്ധർവ്വമാണെടോ. 19

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/487&oldid=156836" എന്ന താളിൽനിന്ന് ശേഖരിച്ചത്