ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗന്ധർവൻ പറഞ്ഞു
പാഞ്ഞെത്തുമവനെപ്പാർത്തുവസിഷ്ഠഭഗവാൻ മുനി
തടുത്തുനിർത്തി തേജസ്യി ഹുങ്കാരംകൊണ്ടു ഭാരത!
മന്ത്രപൂതജലം കൊണ്ടു താൻ തളിച്ചിട്ടുകേവലം
ശാപമോക്ഷം കൊടുത്താനാ ഭൂപതിക്കു വുനീശ്വരൻ.
പന്തീരാണ്ടേവമവനാ വാസിഷ്ഠനുടെ ശക്തിയാൽ
ഗ്രസ്തനായീ ഗ്രഹത്താലേ വാവിലർക്കൻകണക്കിനെ.
രക്ഷസ്സു വിട്ടൊഴിഞ്ഞുള്ളോരാ ക്ഷമാപതിയാ വനം
രഞ്ജിപ്പിച്ചിതു തേജസ്സാൽ സന്ധ്യഭ്രം രവിപോലവേ.
ബോദധം വന്നഭിവാദ്യം ചോയ്തഥ കൈകൂപ്പി നിന്നുതാൻ
കാലേ പറഞ്ഞാൻ നൃപതി വസിഷ്ഠമുനിയോടവൻ.
കല്മഷപാദൻ പറഞ്ഞു
സൗദാസൻ ഞാൻ മഹാഭാഗ,നിൻ ശിഷ്യൻ മുനിസത്തമ!
ഇപ്പോഴങ്ങേയ്കെന്തുഭീഷ്ടം കല്പിക്കെന്തോന്നു വേണ്ടു ഞാൻ?
വസിഷ്ടൻ പറഞ്ഞു
ഇതിന്റെ കാലം തീർന്നൂ പോയ് ക്ഷിന്തി രക്ഷിച്ചുകൊൾകനീ
മാനവേന്ദ്ര,ദ്വിജനവമാനം ചെയ്യൊല്ലൊരികക്കലും.
രാജാവു പറഞ്ഞു
ഒരിക്കലും ബ്രാഹ്മണരെ നിരസിക്കില്ല ഞാൻ വിഭോ!
നിൻപാട്ടിൽത്തന്നെ നിന്നിട്ടു ഞാൻ പൂജിപ്പേൻ ദ്വിജേന്ദ്രരെ.
ഞാനിക്ഷ്വാകുനരേന്ദ്രന്മാർക്കാനൃണ്യം നേടിടുംവിധം
നിങ്കൽനിന്നൊന്നാഗ്രഹിപ്പേൻ സർവ്വവേദജ്ഞസത്തമ!
അഭീഷ്ടമാമപത്യത്തെയെനിക്കങ്ങേകിടേണമേ!
ശീലരൂപഗുണംചേർന്നൊന്നിക്ഷ്വകുകുലവർദ്ധനം.
ഗന്ധർവൻ പറഞ്ഞു
തരുന്നതുണ്ടെന്നു നരവരവീരനൊടപ്പോഴേ
അരുളിചെയ്തു ഭഗവാൻ വസിഷ്ഠൻ ദ്വിജസത്തമൻ.
കാലേ പുറപ്പെട്ടു നൃപമൗലിയൊത്തു വസിഷ്ഠനും
പാരിൽ പേർക്കൊണ്ടുള്ളയോദ്ധ്യാപുരിക്കു മനുജേശ്വര!
ഹതാഘൻ നൃപനേ നന്ദിച്ചെതിരേറ്റിതു നാട്ടുകാർ
വാനോർക്കീശ്വരനെത്താനേ വാനോരെന്നകണക്കിനെ
ചിരകാലം കഴിഞ്ഞാ ഭ്രവരനാപ്പുണ്യപത്തനേ
കടന്നുകൊണ്ടാൻ ഗുരുവാം വസിഷ്ഠമുനിയൊത്തുതാൻ.
സ്വയം കണ്ടാരു നൃപനെയയോദ്ധ്യാപുരിവാസികൾ
ഗുരുവൊന്നിച്ചുദിച്ചിടുന്നൊരു സൂര്യൻകണക്കിനെ.
ലക്ഷ്മീവാനാ നൃപൻ പാരം ലക്ഷ്മികൊണ്ടു നിറച്ചുതേ.
അയോദ്ധ്യാപുരമാകാശം ശരച്ചന്ദ്രൻകണക്കിനെ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/501&oldid=156853" എന്ന താളിൽനിന്ന് ശേഖരിച്ചത്