ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉടനാഗ്ഗർഭവുമറുത്തീടാൻ ക്ഷത്രിയർ പോയിനാർ
കണ്ടിതാ ബ്രാഹ്മണിയെയുൾക്കൊണ്ടു തേജസ്സെരിഞ്ഞവർ.
ആ ബ്രാഹ്മണിക്കാശു ഗർഭമൂരു ഭേദിച്ചുദിച്ചുതു
ക്ഷത്രിയന്മാർദൃഷ്ടി പോക്കി മദ്ധ്യാഹ്നാർക്കൻ കണക്കിനെ.
കണ്ണില്ലാതങ്ങദ്രിദുർഗ്ഗന്തന്നിൽ ചുറ്റീടിനാരവനാരവർ
ഉടൻ മോഹം പൂണ്ടു കാഴ്ചപ്പെടാതുഴറി മന്നവർ.
ശരണം പൂകിനാർ മാന്യതരയാം വിപ്രനാരിയെ
തേജസ്സുകെട്ടാർത്തിപെട്ടാജ്ജ്വലകെട്ടഗ്നിമട്ടവർ.
ബുദ്ധിക്കെട്ടാപ്പൂജ്യവിപ്രപത്നിയോടോതി മന്നവർ:
"നിൻ ക്രപാശക്തിയാൽമന്നർ കൺകാഴ്ചയോടു പോകണം
ഏവരും പാപകർമ്മത്തെക്കൈവെടിഞ്ഞേ ഗമിച്ചിടാം.
സപുത്രയാം നീ പ്രസാദം ചെയ്തുകൊള്ളുക ശോഭനേ!
വീണ്ടും കൺ കാഴ്ച തന്നിട്ടു മന്നോരെക്കാത്തിടണമേ"

179.ഔർവ്വക്ഷോഭവും പിതൃസാന്ത്വനവും

ബ്രാഹ്മണി പറഞ്ഞതനുസരിച്ച് രാജാക്കന്മാർ ബ്രാഹ്മണീപുത്രനായ ഔർവ്വനോട്-ഊരുവിൽനിന്നു ജനിച്ചവൻ-ക്ഷമായാചനം ചെയ്യുന്നു. ഔർവ്വൻ അവരെ വെറുതെ വിടുന്നു.തന്റെവംശ്യജരെ ദ്രോഹിച്ച വൈരാ ഗ്യംകൊണ്ട് ഔർവ്വൻ ലോകത്തെ മുടിക്കാൻ ഭാവിക്കുന്നു പിതൃക്കൾ പ്രത്യക്ഷപ്പെട്ട് ആ ഉദ്യമത്തിൽനിന്ന് വിരമിക്കാൻ ഔർവ്വനെ ഉപദേശിക്കുന്നു.


ബ്രാഹ്മണസ്ത്ര പറഞ്ഞു
നിങ്ങൾക്കു ദൃഷ്ടി ഞാൻ പോക്കീലിങ്ങു കോപവുമില്ല മേ
പരമീയൂരുജൻ കോപിട്ടിരിക്കാം ഭൃഗുനന്ദൻ.
ബന്ധുദ്ധ്വംസനമോർത്തിട്ടഹന്ത കോപിച്ചുകൊണ്ടിവൻ
അരം നിങ്ങൾക്കെഴു ദൃഷ്ടിഹരണം ചെയ്താം ദൃഢം.
ഭൃഗുഗർഭങ്ങളും നിങ്ങൾ വത്സൻമാരെ വധിക്കവേ
നൂറാണ്ടുകാലമൂഗ്ഗർഭമൂരുവിങ്കലൊതുക്കി ഞാൻ.
സ്വൈരം ഗർഭം വാഴുമിവന്നാറംഗത്തോടുമൊത്തുടൻ
സ്ഫരിച്ചു ഭാർഗ്ഗവകുലം പരിചിൽ പുലരും വിധം.
നിങ്ങളെദ്ധ്വംസനം ചെയ്യുവാനിവൻ പാർപ്പു കോപവാൻ
ഔർനാമീയെന്മനോടങ്ങർത്ഥിപ്പിൻ കിടാങ്ങളേ!
പ്രണിപാത പ്രീതനായിട്ടിവൻ ദൃഷ്ടി തരും ദൃഢം.
വസിഷ്ഠൻ പറഞ്ഞു
ഇതു കേട്ടു രാജാളൗർവ്വനോടവരേവരും
പ്രസാദിക്കണമെന്നായി,പ്രസാദിച്ചീടനാനവൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/504&oldid=156856" എന്ന താളിൽനിന്ന് ശേഖരിച്ചത്