ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധൃഷ്ടദ്യുമ്ന്ന വാക്യം 589

പുരവും പട നില്ക്കന്നോരിടവും കണ്ടു പാണ്ടവർ
കുംഭകാൻ വേല ചെയ്യും ശാലയിൽ ചെന്നു മേവിനാർ 6
ബ്രാഹ്മണന്മാർവൃത്തി പൂണ്ടു ഭിക്ഷയേറ്റീടിനാരവർ
അറിഞ്ഞിതില്ലാ വീരന്മാരണഞ്ഞിട്ടുള്ളതാരുമേ. 7
കീരിടീയാം പാണ്ഡവന്നു കൃഷ്ണയെത്താൻ കൊടുക്കണം
എന്നത്രേ ദ്രുപദന്നാശ പുറത്താക്കീലതായവൻ. 8
കൗന്തേയരെത്തിരഞ്ഞിട്ടാപ്പാഞ്ചാലൻ ജനമേജയ !
കുലയേറ്റാൻ കുഴങ്ങിടും കുലവില്ലന്നു തീർത്തുതേ. 9
അംബരത്തിങ്കൽ നിർത്തിടും യന്ത്രവും തീർത്തിതത്ഭുതം
ആ യന്ത്രത്തിന്നകത്തായി ലാക്കും തീർപ്പിച്ചിതാ നൃപൻ. 10
ദ്രുപദൻ പറഞ്ഞു
ഈ വില്ലു കുലയേറ്റീട്ടീ നല്ലോരമ്പുകൾകൊണ്ടുതാൻ
കടന്നു ലാക്കുറുപ്പോനായ് കൊടുപ്പനെന്റെ പുത്രിയെ. 11
വൈശമ്പായൻ പറഞ്ഞു
എന്നാസ്വയംവരം വീരൻ പരസ്യംചംയ്ത പാർഷതൻ
അതു കേട്ടവരും വന്നാർ പൃഥിവീപാലർ ഭരത ! 12
സ്വയംവരം കാണുവാനായ് സ്വയം യോഗ്യമുനീന്ദ്രനും
ദുര്യോധനൻ മുൻപിലായിക്കർണ്ണനൊത്ത കരുക്കളും. 13
യോഗ്യരാം വിപ്രരും വന്നാരോരോ ദിക്കിങ്കൽനിന്നുടൻ
ദ്രുപൻ സൽക്കരിച്ചുള്ള നൃപന്മാരവരേവരും 14
സ്വയംവരം കാണുവാനായ് മഞ്ചത്തിൽ കേറി മേവിനാർ.
ഉടനെ പൗരരെല്ലാരും കടലൊത്തൊച്ചായൊടാഹോ ! 15
ശിശുമാരശിരസ്ഥാനേ* നിരന്നാർ നൃപരൊത്തുതാൻ.
നഗരത്തിന്റെയീശാനാകോണിലായ് സമഭൂമിയിൽ 16
സമാജവാടം ശോഭിച്ചു ചുറ്റും നാനാഗൃഹത്തൊടും,
കിടങ്ങും കോട്ടയും നല്ല കമാനം വെച്ച വാതിലും 17
ഭംഗിയേറുന്ന വിവിധവിതാനങ്ങളുമായഹോ !
തുര്യഘോഷം മുഴങ്ങീടങ്ങകിലിൻ ധൂപമാണ്ടുമേ 18
ചന്ദനച്ചാർ നനച്ചേറ്റം പൂമലകൾ നിറച്ചുമേ,
കൈലാസശിഖിരംപോലെയാകാശം മുട്ടിടുംപടി 19
ചുറ്റും വെളുത്തു വിലസും പ്രസാദങ്ങൾ നിരന്നുമേ,
സുവർണ്ണജാലങ്ങളുമായ് മണ്ണിത്തിണ്ണയുമായഹോ ! 20
നല്ല കോണിയുമായ് നാനാ പീഠശയ്യാദിയാർന്നുമേ,
പൂമാല തൂക്കിയകിലിൻപുക വീശിപരന്നുമേ 21
അരയന്നനിറം പൂണ്ടും പരം ഗന്ധം പരന്നുംമേ,
തിരക്കെന്ന്യേ വാതിലാർന്നു നാനാശയ്യാസനത്തൊടും 22

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/514&oldid=156866" എന്ന താളിൽനിന്ന് ശേഖരിച്ചത്