ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

651

പുരീനിർമ്മാണം


യുക്തമത്രേ മഹാന്മാരാമിവർക്കുള്ളോരു യാത്രയും
പക്ഷേ, ഞാനിന്നിതോതുന്നതോർക്കുമ്പോൾ ഭംഗിയായ് വരാം
എപ്പൊഴാ നിരൂപിക്കുന്നു കുന്തീപുത്രൻ യുധിഷ്ഠിരൻ
ഭീമാർജ്ജുനന്മാരുമേവം യമൻമാരായ വീരരും 3
രാമകൃഷ്ണന്മാരുമെന്നാലപ്പോൾ പോകട്ടെ പാണ്ഡവർ
പുരുഷവ്യാഘ്രരവരാണിവർക്കു ഹിതകാരികൾ. 4
യുധിഷ്ഠിരൻ പറഞ്ഞു
അങ്ങയ്ക്കു പരതന്ത്രന്മാർ ഞങ്ങളും കൂട്ടുകാരുമേ
നന്ദിച്ചു ഞങ്ങളോടോതുംവണ്ണമേ ചെയ്തുകൊള്ളുമേ. 5
വൈശമ്പായൻ പറഞ്ഞു
ഉടൻ ചൊന്നാൻ വാസുദേവൻ ഗമനം മമ സമ്മതം
സർവ്വധർമ്മജ്ഞനായിടും ദ്രുപദന്നെത്തുവാൻ മതം? 6
ദ്രുപദൻ പറഞ്ഞു
എന്തു ചിന്തിച്ചിടുന്നുണ്ടോ ദാശാർഹൻ പുരുഷോത്തമൻ
കാലോചിതാലോചനയിങ്ങതെനിക്കതിസമ്മതം 7
യോഗ്യരാകുന്ന പാർത്ഥന്മാരെനിക്കിന്നെപ്രകാരമോ
അപ്രകാരംതന്നെയാണു വാസുദേവനുമേ പരം 8
അത്രയ്ക്കു കരുതുന്നില്ലാ പാണ്ഡുപുത്രൻ യുധിഷ്ഠിരൻ
എത്രയ്ക്കിവർക്കു കുശലമോർക്കുന്നു കേശീസുദനൻ 9
വൈശമ്പായൻ പറഞ്ഞു
പിന്നെയാ ദ്രുപദൻ തന സമ്മതത്തോടുകൂടവേ
പാണ്ഡവന്മാരുമക്കൃഷ്ണൻതാനും വിദൂരരും വിദേവ 10
പാഞ്ചാലിയേയുംകൈകൊണ്ടു പുകഴും കുന്തിയേയുമാ
വിനോദമായ് സുഖത്തോടും ഹസ്തിനാപുരി പൂകിനാർ. 11
അവർ വന്നെന്നു കേട്ടിട്ടു ധൃതരാഷ്ട്രൻ നരേശ്വരൻ
എതിരേററു പാണ്ഡവരെക്കൗരവന്മാരെ വിട്ടുടൻ. 12
വികർണ്ണനാം വീരനെയും ചിത്രസേനനേയും നൃപി
ദ്രോണാചാര്യനെയും ശാരഭ്വതനാം കൃപനേയുമേ 13
അവരോടൊത്തുചേർന്നിട്ടു ശോഭയാർന്ന മഹാഹലർ
ഹസ്തിനാപുരിയുൾപ്പുക്കാർ മെല്ലവേ പാണ്ഡുനന്ദനർ. 14
കൗതൂഹലത്താൽ നഗരജ്ജേലിപ്പവിധത്തിലായ്.
അവിടെപ്പാണ്ഡുനെന്മാർ ശോകക്ലേശം കെടുംവിധം 15
ഉച്ചത്തിലും മെല്ലെയായും പൗരന്മാരിഷ്ടകാരികൾ
പറയും വാക്കു കേൾക്കായീ പാണ്ഡവർക്കു സുഖപ്രദം 16
പൗരന്മാർ പറഞ്ഞു
ഇതാ വരുന്നു ധർമ്മജ്ഞനാകുമാപ്പുരുഷോത്തമൻ
സ്വന്തം ദായാദരെപ്പോലെ ധർമ്മാൽ നമ്മെ ഭരിപ്പവൻ. 17
ജനപ്രിയൻ പാണ്ഡു കാട്ടിൽനിന്നെത്തുംവണ്ണമിപ്പൊഴേ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/576&oldid=156895" എന്ന താളിൽനിന്ന് ശേഖരിച്ചത്