ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

652

വിദൂരാഗമനരാജ്യലാഭപർവ്വം

                           

       നമ്മൾക്കിഷ്ടം ചെയ്യുവാനായിവൻ വന്നതസംശയം 18
       നമ്മൾക്കിപ്പോൾത്തന്നെയേററം പ്രിയം ചെയ്യുന്നതിങ്ങിവൻ
       വീണ്ടുമീപ്പുരിയിൽ കുന്തീപുത്രൻ വന്നതുകാരണം 19
       ദാനം ഹോമം തപമിവ നൂനം നാം ചെയ്തിരിക്കിലോ
       അപ്പുണ്യത്താൽ പാണ്ഡവന്മാരിവർ നൂററാണ്ടു വാഴണ. 20
       ധൃതരാഷ്ട്രന്റെയും ഭീഷ്മൻതന്റെയും പിന്നെയായവർ
       പാദാഭിവാദനംചെയ്തു മററു പൂജ്യരുടേയുമേ 21
       അടച്ചു നാട്ടുകാരോടും കുശലം ചൊല്ലിവെച്ചവർ
       ധൃതരാഷ്ട്രാജ്ഞ കൈകൊണ്ടു മന്ദിരങ്ങൾ കരേറിനാർ 22
       ഒട്ടുകാലം വിശ്രമിച്ചു പാർത്തിട്ടാബ്ബഹുശക്തരെ
       വരുത്തിദ്ധൃതരാഷ്ട്രോർവീപതി ശന്തൻപുത്രനും. 23
ധൃതരാഷ്ട്രൻ പറഞ്ഞു
       ഭ്രാതാക്കളൊത്തു നീ കേൾക്ക കൗന്തേയ,മമ ഭാഷിതം
       ഖാണ്ഡവപ്രസ്ഥമാണ്ടാലും വീണ്ടും തമമിൽപ്പിണങ്ങൊലാ 24
       നിങ്ങളായവിടെപ്പാർത്താലാക്രമിക്കില്ലൊരുത്തനും
       ഇന്ദ്രൻവാനവരെപ്പോലെ പാർത്ഥൻ രക്ഷിച്ചിരിക്കവേ 25
       ഖാണ്ഡവപ്രസ്ഥമാണ്ടാലുമർദ്ധരാജ്യം ഭരിച്ചിനി
വൈശമ്പായനൻ പറഞ്ഞു
       ആ വാക്കിനെ സ്വീകരിച്ചു നൃപനെക്കൂപ്പിയായവർ 26
       ആഗ്ഘാരകാനനത്തേക്കു പുറപ്പെട്ടാർ നരർഷദർ
       അർദ്ധരാജ്യത്തെയും വാങ്ങി ഖാണ്ഡവപ്രസ്ഥമേറിനാർ 27
       കൃഷ്ണൻ മുൻപായായവിടെപ്പാണ്ഡവന്മാരണഞ്ഞുടൻ
       വിണ്ണെന്നപോലച്യുതന്മാർ മണ്ഡനംചെയ്തിതാസ്ഥലം 29
       പിന്നെപ്പുണ്യപ്രദേശത്തു ശാന്തികർമ്മ കഴിച്ചവർ
       ദ്വൈപായനാദ്ധ്യക്ഷമൊടും തീപ്പിച്ചു പട്ടണത്തിനെ. 30
       കടൽപോലാഴമുളളൊരു കിടങ്ങുകളുമങ്ങനെ
       കട്ടിയായംബരത്തികൽ മുട്ടീടുംകോട്ടയങ്ങനെ 31
       ശുഭ്രാഭ്രചന്ദ്രസദൃശമായ് പ്രകാശിച്ചിടുംവിധം
       നാഗങ്ങളാൽ ഭോഗവതിപോലെ ശോഭിച്ചിതാപ്പൂരം 32
       ദ്വീപക്ഷഗരുഡാകാരദ്വാരങ്ങൾ മണിമേടകൾ
       അഭ്രപ്രഭാമന്ദിരങ്ങൾക്കൊത്ത വൻഗോപുരങ്ങളും 33
       അഭോദമായ് പലവിധം ശാസ്ത്രരക്ഷകളൊത്തഹോ
       ദ്വിജിഹ്വനാഗസദൃശശക്തിജാലവുമായ് പരം 34
       അഭ്യാസമേറീടുംകാവലാരുമായ കാർന്നഹോ
       തീഷ്ണാകശം മുൾത്തടികൾ യന്ത്രജാലങ്ങളും പരം 35
       ഇരുമ്പുചക്രങ്ങളുമായ് പാരം ശോഭിച്ചിതാപ്പുരം
       വീതിയേററം പാതയുമായ്ദേവതാബാധയെന്നിയേ. 36

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/577&oldid=156896" എന്ന താളിൽനിന്ന് ശേഖരിച്ചത്