ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

658
ചട്ടയിട്ടുള്ള ദൈത്യന്ദ്രസൈന്യത്തോടൊത്തിറങ്ങിനാൻ 3
മംഗലസ്തുതി ഘോഷങ്ങൾ വിജയാഘോഷമിങ്ങനെ
ചാരണന്മാർ വാഴ്ത്തുമാറു പുറപ്പട്ടു രസത്തൊടും. 4
ഉടനാകാശമുൾപ്പുക്കു ദൈത്യർ കാമഗരാമവർ
വാനവന്മാർ വാഴുമിടത്തത്തിനാർ യുദ്ധദുർമ്മദർ. 5
അവർ വന്നതുമാ ബ്രഹ്മവരവും കേട്ടറിഞ്ഞുടൻ
സ്വർഗ്ഗം വിട്ടാസ്സത്യലോകം പൂകിനാരങ്ങു ദേവകൾ 6
ഇന്ദ്രലോകം ജയിച്ചിട്ടു യക്ഷരക്ഷോഗണത്തെയും
ഖേചരൗഘങ്ങളെയുമേ കൊന്നാരദ്ദൈത്യവീരരും 7
ഭൂമിക്കുള്ളിലെഴും നാഗങ്ങളെയും വീരർ വെന്നവർ
സമുദ്രമമരും മ്ലേച്ഛവർഗ്ഗമൊക്കെ മടക്കിനാർ. 8
ഉഗ്രശാസനർ പിന്നീടീയൂഴിയൊക്കെജ്ജയിക്കുവാൻ
ഉറച്ചു പടകൂട്ടിക്കൊണ്ടുഗ്രമിങ്ങനെ ചൊല്ലിനാർ. 9

സുന്ദോപസുന്ദന്മാർ പറഞ്ഞു
മഖത്താൽ നൃപരും ഹവ്യകവ്യത്താൽ ഭൂമിദേവരും
വർദ്ധിപ്പിക്കുന്നു വാനോർക്കു തേജഃശ്രീബലസഞ്ചയം 10
അസുരദ്വേഷമീവണ്ണം ചെയ്യുമായവരെ സ്വയം
നാമെല്ലാവലരുമൊന്നിച്ചു തീർച്ചയായി മുടിക്കണം. 11

വൈശമ്പാ‌യനൻ പറഞ്ഞു
എന്നേവരോടും കല്പിച്ചു കിഴക്കാഴിക്കരയ്ക്കുടൻ‌
ക്രൂരനിശ്ചയവും ചെയ്തു ചുറ്റുമേ ചെന്നു കേറിനാർ. 12
യാഗം ചെയ്‌വോരെയും യാഗംചെയ്യിക്കും വിപ്രരേയുമേ
ഏവരേയും ബലവത്തോടെ കൊന്നിറങ്ങീടിനാരവർ 13
ആശ്രമം തോറുമൃഷികൾക്കുള്ള നല്ലഗ്നിഹോത്രവും
എടുത്തുകൊണ്ടു വെള്ളത്തിൽ താഴ്ത്തുന്നുണ്ടവർ സേനകൾ 14
കോപിച്ചു മാമുനിശ്രേഷ്ഠർ ശാപംചെയ്യുന്നതാകിലും
അവരിൽ പറ്റിടാ നീങ്ങിപ്പോകുമേ വരശക്തിയാൽ. 15
അമ്പു പാറയിലാമ്പോലെ ശാപം പറ്റാതെയായതിൽ
നിയമം കൈവെടിഞ്ഞിട്ടു പാഞ്ഞോടീ ദ്വിജസത്തമർ. 16
മന്നിൽ തപസ്സിദ്ധരായിദ്ദാന്തരം ശമശാലികൾ
ഓടീ താർക്ഷ്യഭയാൽ നാഗങ്ങളെപ്പോലവരിൽ ഭയാൽ 17
കുംഭസ്രുവാദിയും ചിന്നിയാശ്രമങ്ങൾ മുടിച്ചുടൻ
ശൂന്യമാക്കീ ലോകമെല്ലാം കാലനെപ്പോലെയായവർ. 18
അദൃശ്യരാമൃഷികളെപ്പറ്റിയോർത്താമഹസുരർ
കൊല്ലുവാൻവേണ്ടി വികൃതിയും കാണിച്ചൂ നിശ്ചയപ്പടി. 19
കന്നം പൊട്ടുന്ന മത്തേഭരൂപം കൈക്കൊണ്ടുകൊണ്ടവർ
ദുർഗ്ഗത്തിൽപ്പോയൊളിച്ചോരെപ്പോലുമേ കൊന്നൊടുക്കിനാർ. 20

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/583&oldid=156903" എന്ന താളിൽനിന്ന് ശേഖരിച്ചത്