ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

663
എല്ലാക്കാര്യത്തിലുമൊരേ നിലയ്ക്കായ് നിന്നൊരായവർ 24
തിലോത്തമാർത്ഥമന്യോന്യമിടഞ്ഞു കൊലചെയ്തുതേ.
അതിനാൽ നിങ്ങളിൽ സ്നേഹാൽ ചൊൽവൻ ഭാരതമുഖ്യരേ! 25
ദ്രൗപദീമൂലമായ് നിങ്ങൾ തമ്മിൽ ഛിദ്രിച്ചിടാപ്പടി
ക്രമംവെച്ചു നടക്കേണമെന്നിലുണ്ടിഷ്ടമെങ്കിലോ. 26

വൈശമ്പായനൻ പറഞ്ഞു
എന്നാ ശ്രീനാരദമുനിയരുൾചെയ്തോരു നേരമേ
സമയംചെയ്തിതന്യോന്യമിഷ്ടമാണ്ടുള്ള പാണ്ഡവർ 27
ദേവർഷിയാം നാരദന്റെ മുന്നിൽവച്ചിട്ടു സാദരം:
“ഒരുകൊല്ലമൊരാളൊത്തു ഗേഹം വാഴുക പാർഷതി; 28
ഒരുത്തനൊത്തു പാർത്തീടും കൃഷ്ണയേയിതിൽ മറ്റൊരാൾ
കണ്ടുവെന്നാൽ പന്തിരണ്ടുമാസം കാട്ടിൽ വസിക്കണം.” 29
ധർമ്മിഷ്ഠരാം പാണ്ഡവരീ നിയമംവെച്ച ശേഷമേ ‌‌‌
പാണ്ഡവന്മാർ ചെയ്ത പൂജ നന്ദിച്ചേറ്റു മുനീശ്വരൻ. 30
ഇന്ദ്രപ്രസ്ഥം വിട്ടുപോയാൻ നല്ലനേരത്തു നാരദൻ.
നാരദൻ ചൊന്ന നിയമമവരിങ്ങനെ വെച്ചതിൽ 31
തമ്മിൽ ഛിദ്രിച്ചിതില്ലേതും മാന്യരാം ഭരതർഷഭർ.
അക്കാലത്തുള്ള നിലകളൊക്കയും വിസ്തരിച്ചു ഞാൻ. 32
പറഞ്ഞുതന്നേനിവിടെപ്പരമെൻ ജനമേജയ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/588&oldid=156908" എന്ന താളിൽനിന്ന് ശേഖരിച്ചത്