ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെയ്തു വന്നു. അവനിങ്ങനെ സഹോദരന്മാരെ ഏല്പിച്ചിട്ടു തക്ഷശിലയിലേക്കു പുറപ്പെട്ടു് അപ്രദേശം കീഴടക്കുകയും ചെയ്തു. 20

ഇക്കാലത്ത് ആപോദനായ ധൗമ്യനെന്ന ഒരു മഹർഷിയുണ്ടായിരുന്നു. അദ്ദേഹത്തിനു മൂന്നു ശിഷ്യരുമുണ്ടായിരുന്നു. 21

ഉപമന്യു, ആരുണി, വേദൻ എന്നീ മൂവരിൽ പാഞ്ചാല്യനായ ആരുണിയെ പാടത്തു വരമ്പുകെട്ടുവാനയച്ചു. 22

ഉപാദ്ധ്യായന്റെ കല്പനപ്രകാരം പാഞ്ചാല്യനായ ആരുണി അവിടെച്ചെന്നു പാടത്തു വരമ്പുകെട്ടി ഉറപ്പിക്കുവാൻ നോക്കീട്ടു സാധിച്ചില്ല. ക്ലേശിച്ചു നോക്കീട്ട് ഒരുപായം കണ്ടു. 'ആട്ടെ ഇങ്ങിനെ ചെയ്യാ'മെന്നു നിശ്ചയിച്ചു. 23

അവനാപ്പാടത്തു വരമ്പിന്റെ സ്ഥാനത്തുകിടന്നപ്പോൾ വെള്ളം നിന്നു. 24

പിന്നെ ഒരിക്കൽ ഉപാദ്ധ്യായനായ ആപോദധൗമ്യൻ 'പാഞ്ചാല്യ'നായ ആരുണി എവിടെപ്പോയി എന്നു ശിഷ്യരോടു ചോദിച്ചു.25

അവരദ്ദേഹത്തോടു് "ഭഗവാനേ, ഇവിടന്നുതന്നെ പാടത്തു വരമ്പു കെട്ടുവാൻ അവനെ അയച്ചുവല്ലോ" എന്നുത്തരം പറഞ്ഞു. അതു കേട്ടദ്ധേഹം 'എന്നാൽ നമുക്കവൻ പോയവഴി പോക' എന്നു പറഞ്ഞു. 26

അവിടെച്ചെന്നിട്ടദ്ദേഹം 'പാഞ്ചാല്യനായ ആരുണി, നീയെവിടെ? ഉണ്ണി, വരൂ എന്നവനെ വിളിച്ചു. 27

ആ ആരുണ്ണി ഉപാദ്ധ്യായന്റെ ശബ്ദം കേട്ടിട്ടു വരമ്പിൽനിന്ന് എഴുന്നേറ്റു് ഉപാദ്ധ്യായന്റെ അടുത്തു ചെന്നു നിന്നു. 28

അദ്ദഹത്തിനോട് പറകയും ചെയ്തു. "ഇതാ ഞാൻ വരമ്പത്തുള്ള വെള്ളം വരുന്നതു തടുത്തിട്ടു നില്ക്കായ്കയാൽ അവിടെ കിടന്നിരുന്നു. ഭഗവാന്റെ ശബ്ദം കേട്ടിട്ടു വരമ്പുപിളർന്നു് ഇവിടെയിതാ വന്നു. 29

"ഇതാ ഞാൻ അഭിവാദ്യം ചെയ്യുന്നു.ഞാൻ എന്തു ചെയ്യേണമെന്നു കല്പിച്ചാലും" 30

അതു കേട്ടിട്ടുപാദ്ധ്യായൻ പറഞ്ഞു. നീ വരമ്പു പിളർന്ന് എഴുന്നേറ്റതുകൊണ്ടു് ഉദ്ദാലകൻ എന്ന പേരായിത്തീരും എന്നുപാദ്ധ്യായനുഗ്രഹിച്ചിരിക്കുന്നു. 31

ഞാൻ പറഞ്ഞതു നീ ചെയ്തതുകൊണ്ടു് നിണക്കാശ്രേയസ്സുവരും. എല്ലാ വേദങ്ങളും സർവ്വധർമ്മശാസ്ത്രങ്ങളും പ്രകാശിക്കയുംചെയ്യും." 32

ഉപാദ്ധ്യായൻ ഇങ്ങനെ പറഞ്ഞതിന്നുശേഷം ഇഷ്ടംപോലെ പോകയും ചെയ്തു. 33

പിന്നെ അപോദനായ ധൗമ്യന്നു് ഉപമന്യു എന്ന ഒരു ശിഷ്യനുണ്ടല്ലോ. അവനെ ഉപാദ്ധ്യായൻ 'ഉണ്ണീ ഉപമന്യൂ, പൈക്കളെ മേയ്ക്കൂ' എന്നു പറഞ്ഞയച്ചു. 34

അവൻ ഉപാദ്ധ്യായന്റെ കല്പനപ്രകാരം പകലൊക്കൊപ്പൈക്കളെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/60&oldid=210134" എന്ന താളിൽനിന്ന് ശേഖരിച്ചത്