ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുഭദ്രാഹരണപർവ്വം

223. യുധിഷ്ഠിരാജ്ഞ

ഒരു മഹോത്സവത്തിൽ പങ്കുകൊള്ളാനായ് വന്നുചേർന്ന സുഭദ്രയെ രൈവതകപർവ്വതത്തിൽ വച്ച് അർജ്ജുനൻ കാണുന്നു. സുഭദ്രയെ അപഹരിച്ചുകൊണ്ടുപോകാൻ കൃഷ്ണൻ അനുമതി നല്കുന്നു. അർജ്ജുനൻ ഇന്ദ്രപ്രസ്ഥത്തിലേക്കു ദൂതന്മാരെ അയച്ചു് സുഭദ്രയെ വിവാഹം കഴിക്കുന്ന വിഷയത്തിൽ ധർമ്മപുത്രാദികളുടെ അനുമതി നേടുന്നു.


വൈശമ്പായനൻ പറഞ്ഞു
പിന്നെച്ചെറ്റുദിനം ചെന്നിട്ടാ രൈവതകപർവ്വതേ
വൃഷ്ണ്യന്ധകന്മാർക്കുണ്ടായീ വലുതായുള്ളൊരുത്സവം. 1
ദാനംചെയ്തൂ വീരനൂഴിവാനവന്മാർക്കസംഖ്യമേ
വൃഷ്ണ്യന്ധകന്മാരാശ്ശൈലംതന്നിലുള്ള മഹോത്സവേ. 2
മുറ്റും രത്നവിചിത്രങ്ങൾ ചുറ്റും പ്രാസാദപങ്‌ക്തികൾ
ഉണ്ടാക്കിയവിടെപ്പാരം ദീപസ്തംഭങ്ങളും പ്രഭോ! 3
വാദ്യക്കാരവിടെക്കൂട്ടീ വാദ്യഘോഷങ്ങളേറ്റവും.
പൗരന്മാർ കാൽനടയ്ക്കായുമോരോ വാഹനമേറിയും 4
ദാരങ്ങളും ദാസരുമായ് പാരം വന്നാരസംഖ്യമേ.
ബലഭദ്രൻ മദോന്മത്തൻ രേവതീദേവിയൊത്തുടൻ 5
ഗായകന്മാർ പിൻതുടരെസ്സഞ്ചരിച്ചിതു ഭാരത!
അവ്വണ്ണം യദുഭൂപാലനുഗ്രസേനൻ പ്രതാപവാൻ 6
ഗായകന്മാരുമായേറെ സ്ത്രീകളൊത്തു ചരിച്ചുതേ.
പ്രദ്യുമ്നനും സാംബനും വന്മത്തരായരിദുർജ്ജനർ 7
ദിവ്യമാല്യങ്ങളും ചാർത്തി വിഹരിച്ചൂ സുരോപമർ.
അക്രൂരൻ സാരണൻ പിന്നെഗ്ഗദൻ ഭാനു വിഡൂരഥൻ 8
നിശഠൻ ചാരുദേഷ്ണൻ വിപൃഥുവും പൃഥുതാനുമേ,
സത്യകൻ സാത്യകിയുമാബ്ഭംഗകാരസഹായികൾ 9
ഹാർദ്ദിക്യൻ കൃതവര്ഡമാമാവു മറ്റുള്ള യദുവീരരും,
ഇവരെല്ലാം സ്ത്രീകളുമായ് ഗായകന്മാരുമൊത്തഹോ! 10
വന്നുചേർന്നൂ രൈവതകക്കുന്നിലുള്ള മഹോത്സവേ.
ഗുണം കൂടും സ്ത്രീകളുമൊത്തണഞ്ഞൂ തത്ര മാധവൻ 11
വിപ്രർക്കു ദാനവും ചെയ്തു കണ്ടു സന്യാസിയേയുമേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/602&oldid=156925" എന്ന താളിൽനിന്ന് ശേഖരിച്ചത്