ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുഭദ്രാഹരണപർവം


കന്യാവാപുരമെഴും കന്യാജനം നന്നായ് കൊടുപ്പതാം.

വൈശമ്പായനൻ പറഞ്ഞു
കൃഷ്ണനോടോറ്റു ചൊന്നാളായവൾ നിൻ ചൊല്പടിക്കു ഞാൻ
കർമ്മവൃത്തങ്ങളാൽ തൃപ്തിപ്പെടുത്താമീദ്വീജേന്ദൃനെ.
ഇത്ഫമീവേഷവും കൈക്കൊണ്ടൊട്ടുകാലം ധനഞ്ജയൻ
ഭക്ഷ്യഭോജ്യങ്ങളിൽ ഭദ്രാസിൽക്കാരം വാങ്ങി മേവിനാൽ.
ഗുണങ്ങൾ കൂടും ഗോവിന്ദാനുജയാമസ്സുഭദ്രയെ
കണ്ടുകൊണ്ടീടുമവനുൾക്കൊണ്ട് വീണ്ടും മനോഭവൻ.
ആകാശത്തെ മറച്ചും കൊണ്ടുവളെക്കണ്ടു പാണ്ഢവൻ
ചുടുന്ന നെടുവീർപ്പിട്ടു മദനന്റെ വശത്തിലായ്.
കൃഷ്ണസോദരിയെക്കണ്ടു കൃഷ്ണയെച്ചിന്തിയാതെയായ്
'ഇതിന്ദ്രസേനയോ സാക്ഷാൽ വരുണന്റെ കുമാരിയോ?'
കാലം കഴിഞ്ഞിതെന്നാലും സോദരന്മരെയർജ്ജുനൻ
സ്മരിച്ചീല ഭദ്രയിലാ മന്മഥൻ തോട്ടി വെയ്ക്കയാൽ.
മേളിച്ചു തോഴികളുമായ് കേളിയാടും സുഭദ്രയെ
കണ്ടർജ്ജുനൻ നന്ദിപുണ്ടു സ്വാഹയേ വാഹ്നിപോലവേ.
മുന്നം ഗദൻ കീർത്തിമാനാം പാണ്ഡുപുത്രനൊടോതിനാൽ
സുഭദ്രതന്നുത്ഭവവും പ്രഭാവങ്ങളുമൊക്കയും.
ക്രുദ്ധമത്തപ്രലാപത്തിൽ വൃഷ്ണിവീരരിടയ്ക്കിടെ
വീരവാദം ചൊല്ലുമർജ്ജുനന്നു താൻ തുല്വ്യനെന്നഹോ!
കലഹത്തിലുമന്വോന്വം വാതിലും വൃഷ്ണിപുംഗവർ
എൻ തുല്ല്വനല്ലർജ്ജുനൻ നീയെന്തെന്നുമുരയ്ക്കുമേ
ജനിച്ച മക്കളോടാശിസ്സോതുമങ്ങനെ വൃഷ്ണികൾ
“വീര്യത്തിലർജ്ജുനസമനായ വില്വാളിയാക നീ"
ഇതെല്ലാം കേട്ടു കാമിച്ചു പാർത്ഥനെത്താൻ സുഭദ്രയും
സത്യസന്ധന്റെ ചാതുര്വം രൂപമെന്നിവയൊക്കെയും
ചാരണന്മാരതിഥികൾ ഗദനും വിസ്തിക്കയാൽ
കാണാതെ കണ്ടു കാമിച്ചാൾ സുഭദ്ര ഹരിപുത്രനെ*.
കുരുജാംഗലവൃത്താന്തമറിവുള്ളായാരെയെങ്കിലും
കണ്ടാൽ സുഭദ്ര ചോദിച്ചു കേൾക്കുമർജ്ജുനവാർത്തകൾ.
വീണ്ടും ചോദിക്കകൊണ്ടിട്ടും വീണ്ടും കേൾക്കുകകൊണ്ടുമേ
പ്രത്വക്ഷമട്ടിലായ് ത്തീർന്നൂ സുഭദ്രയ്ക്കെന്നുമർജ്ജുനൻ.
ഞാൺതഴമ്പാണ്ടു നീണ്ടേറ്റം പാമ്പൊക്കും രണ്ടു കൈകളും
കണ്ടിതർജ്ജുനനെന്നോർത്തു നോക്കീതേറ്റം സുഭദ്രയും.
സുഭദ്ര പാർത്ഥരൂപത്തെയെവ്വണ്ണം കേട്ടിരിപ്പതോ
അവ്വണ്ണമീ യതിക്കൊത്തൂകണ്ടു സന്തോഷമാണ്ടുതേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/607&oldid=156930" എന്ന താളിൽനിന്ന് ശേഖരിച്ചത്