ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവർ ദേവസ്രീകളൊത്തു ചെയ്തൂ ഭദ്രാപ്രസാധനം.
കാശ്യപൻ മുനി ഹോതാവായ് നാരദാദ്യർ സദസ്യരായ്
പുണ്യാശസ്സുകൾ നല്കിക്കൊണ്ടാരങ്ങർജ്ജുനനേവരും.
അഭിഷേകം കഴിപ്പിച്ചിട്ടിന്ദ്രനിന്ദ്രകുമാരനെ
വനോർ വാഴ്ത്തു്ന്നവൻ നാനാ ലോകപാലരുമൊത്തുതാൻ
കിരീടമംഗദം ഹാരം കുണ്ഡലം വള മോതിരം
മറ്റും കോപ്പണിയിപ്പിച്ചു പുത്രനെത്തഴുകിത്തദാ
പരമാനന്ദമുൾക്കൊണ്ടു പരമന്നു പുരന്ദരൻ
അരുന്ധതിപ്രഭൃതികളൊത്താശ്ശചി സുഭദ്രയിൽ
വിവാഹമംഗളം ചെയ്തു യാദവസ്ത്രീകളോടുമേ.
അപ്സരസ്ത്രീകളോടും ചേർന്നണിയിച്ചതു ഭ്രഷണം
ശചിയെപ്പോലെയെന്നോർത്തു നാരീവർഗ്ഗം സുഭദ്രയെ.
ഗുണമെല്ലാമൊത്തു വേളിക്രിയ പിന്നെത്തുടങ്ങിതേ
ഭദ്രാപാണിഗ്രഹം ചെയ്തു മന്ത്രഹോമപുരസ്സരം
പണ്ടിന്ദ്രൻ ശചിയേ വേട്ടവണ്ണമന്നിന്ദ്രനന്ദനൻ;
സുഭദ്ര ജിഷ്ണുവായ് ചേർന്നിട്ടേറ്റം ശോഭിച്ചു സുന്ദരി.

ദേവകൾ പറഞ്ഞു
സുഭദ്രയർജ്ജുനനേറ്റം ചേരും രൂപവയോഗുണാൽ
സുഭദ്രയ്ക്കർജ്ജുനനുമേ ചേരും നാനാ ഗുണങ്ങളാൽ.

വൈശമ്പായനൻ പറഞ്ഞു
എന്നു ചൊല്ലിപ്പുകഴ്ന്നാരാ വാനോർക്കോനാദി വാനവർ;
ഏവം വേൾപ്പിച്ചു ഗന്ധർവ്വാപ്സരോ വാനവരേവരും
യാദവന്മാരൊടും യാത്രചൊല്ലിപ്പോന്നാർ യഥാഗതം.
യാദവന്മാർ പാർത്ഥനോടു യാത്ര ചൊല്ലീട്ടുമങ്ങനെ
ദ്വീപു പുക്കാർ വാസുദേവനുടൻ പാർത്ഥനൊടോതിനാൻ.

കൃഷ്ണൻ പറഞ്ഞു
അഹസ്സിരുപരും നാലുമിഹ പാർത്തിട്ടു ഭാരത!
ശൈബ്യസുഗ്രീതയുഗമാമെൻ തേരിൽത്തന്നെയേറി നീ
സുഭദ്രയോടുമൊന്നിച്ചിട്ടിന്ദ്രപ്രസ്ഥം ഗമിക്കെടോ.
പിന്നാലെ യാദവന്മാരും ചേർന്നു ഞാൻ വന്നു കൊള്ളുവൻ
രുക്മിണീ രക്ഷയിൽ സന്യാസി വേഷത്തിലിരിക്കുക.

വൈശമ്പായനൻ പറഞ്ഞു
എന്നു ചൊല്ലി ദ്വീപിലേക്കങ്ങെഴുന്നള്ളീ ജനാർദ്ദനൻ
വിവാഹം ചെയ്തൊരാപാർത്ഥൻ കൃതകൃത്യനുമായിതേ.
പേർത്തുമുണ്ടായിതവളിൽ പാർത്ഥന്നു മദനോദയം
ആ വീരൻ ഭദ്രയോടൊത്തു മോതിച്ചൂ ഭരതർഷഭ!
ശ്രീരാമൻ സീതയോടൊത്തുചേർന്നു യോജിച്ചവണ്ണമേ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/613&oldid=156937" എന്ന താളിൽനിന്ന് ശേഖരിച്ചത്