ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

703
പൊന്നണിഞ്ഞും കിങ്കിണികൾ കിലുങ്ങീടുന്ന തേരുകൾ
നാലശ്വങ്ങളുമായ് നല്ല സുതന്മാർ നിർത്തിടുംവിധം
ആയിരം നല്കിനാൻ കൃഷ്ണനവ്വണ്ണ, നല്ല വെള്ളയായ്
കൂട്ടിയൊത്തു കറക്കുന്ന നിയുതം പൈക്കളേയുമേ.
മൂന്നുപാടും മദം ചാടും മത്തഹസ്തികളങ്ങനെ
സമരത്തിൽ പിൻതിരിക്കാത്തവ വൻമലയൊത്തവ
പൊന്നും ചങ്ങലയും പൊന്നും തോട്ടിയും മറ്റുമുള്ളവ.
നല്ലാനക്കാരൊത്തു നല്കീ സഹസ്രം സാഹസപ്രിയൻ.
വസു ദേവാജ്ഞയാൽ പിന്നെ വസുദേവൻ കൊടുത്തിതേ
വെളുത്ത ചന്ദ്രനൊക്കും പെൺകുതിരപ്പടയങ്ങനെ
ജഗനാഥൻ പൊന്നണിഞ്ഞവയായിരം.
 നന്ദ്യാ കാംബോജബാൽഹീകസൈന്ധവാശ്വങ്ങളേയുമേ
 സ്വയം കൊടുത്തു ഗോവിന്ദൻ പ്രിയം കൈക്കൊണ്ടു ഭാരത!
 പൊന്മണിക്കോപ്പണിഞ്ഞിട്ടു പൊൻകിങ്ങിണി കിലുങ്ങവെ
 സർവ്വശസ്ത്രങ്ങളോടൊത്തിട്ടൻപോടൻപതിനായിരം.
 അവ്വണ്ണം കോവർകഴുതയഞ്ഞൂറഞ്ഞൂറു പിന്നെയും
 ജവമേറുന്നവ വെറും വെള്ളയായ് നൽകി കേശവൻ.
 സ്നാനാലേപനസാമർത്ഥ്യമൊത്തു നല്ല ചെറുപ്പമായ്
 നല്ല വേഷത്തൊടും നല്ല ദാസിമാർകളായിരം
 പൊൻപതക്കങ്ങളും ചാർത്തിയഴകിൽദ്ദീനമെന്നിയേ
 പരിചാരപ്രവൃത്തിക്കു കൊടുത്തു പുഷ്കരേക്ഷണൻ.
 ക്രിത്രിമാ ക്രിത്രിമം നല്ല മാറ്റുകുടവും സുവർണ്ണവും
 മനുഷ്യഭാരപ്രയുതമേകീ ദാശാർഹപുംഗവൻ;
 മുഖ്യഭ്രഷകളും നൂറുഭാരം വിത്തവുമേകിനാൻ.
 വെളുത്തനന്മുത്തുമാല നൂറെണ്ണം നല്കി കേശവൻ
 ആയിരം പവിഴം മറ്റുമായിട്ടെൻപോടു ഭാരത!
 സുവർണ്ണപാതപീഠങ്ങളോടും നല്ല വിരിപ്പൊടും
 സ്വർണ്ണാസനങ്ങളും നല്കീ പാണ്ഡവന്നു ഹലായുധൻ
 നന്ദി കൈക്കൊണ്ടു സംബന്ധം മാനിച്ചു ബലഭദ്രനും.
 ആ മഹാധനരത്നൌഘം വസ്ത്രകംബളഫേനിലം
 രഥഹസ്തിഗ്രാഹമോടുമശ്വശൈവാലമൊത്തുമേ
 പാണ്ഡവക്കടലിൽച്ചെന്നു കുടിയേറ്റം മഹാധനം
 സമ്പൂർണ്ണമാക്കിശ്ശത്രുക്കൾക്കേറ്റം ദുഖം കൊടുത്തുതേ.
 ആദ്ധനൌഘത്തെയൊക്കേയുമേറ്റുവാങ്ങി യുധിഷ്ഠിരൻ
 പൂജിക്കയും ചെയ്തതു താനാവൃഷ്ണ്യന്ധകവരിഷ്ഠരെ.
 കൂടിച്ചേർന്നാമഹായോഗ്യവൃഷ്ണ്യന്ധകവരിഷ്ഠരും
 സ്വർഗ്ഗലോകത്തു സുകൃതിവർഗ്ഗം പോലെ രമിച്ചുതേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/628&oldid=156953" എന്ന താളിൽനിന്ന് ശേഖരിച്ചത്