ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

705
പ്രിയനായീ കണ്ണനും തൻ പിതാക്കൾക്കും ജനത്തിനും
ജനനാൽത്തന്നെയാ വീരൻ ലോകർക്കിന്ദ്രൻകണക്കിനെ.
ജന്മം മുതല്ക്കവൻതന്റെ കർമ്മം കൃഷ്ണൻ നടത്തിനാൻ
ശുക്പക്ഷത്തിങ്കൾപോലെ വളർന്നാനാക്കുമാരൻ.
നാലുപാദം പത്തു വഴിക്കാം ധനുർവേദമായവൻ
ദിവ്യമാനുഷമൊക്കേയുമർജ്ജുനാൻ നേടിനാനവൻ.
അസ്രജ്ഞാനത്തിലും സൌഷ്ഠവത്തിലും ബലവാനവൻ
സർവ്വക്രിയയിലും മെച്ചമായിടും ശിക്ഷ നേടിനാൻ
ആഗമത്തിൽ പ്രയോഗത്തിങ്കലും തൻ തുല്യനായിടും
സൌഭദ്രനാം തന്മകനെപ്പാർത്തു നന്ദിച്ചിതർജ്ജനൻ.
സർവ്വസംഹനനം ചേർന്നോൻ സർവ്വലക്ഷണമൊത്തവൻ
ദുർദ്ധർഷന്രഷഭസ്കന്ധൻ വാ പിളർന്നഹിസന്നിഭൻ
സിംഹദർപ്പൻ മഹേഷ്വാസൻ മത്തമാതംഗവിക്രമൻ
മേഘദുന്ദുഭിനിർഗ്ഘോഷൻ പൂർണ്ണചന്ദ്രനിഭാനനൻ
ശൌര്യരുപാകൃതികളിലവൻ കൃഷ്ണസമൻ പരം;
ആപ്പുത്രനെപ്പാർത്തു പാർത്ഥനിന്ദ്രൻതന്നെക്കണക്കിനെ.
പ്രതിവിന്ധ്യൻ ധർമ്മജനാൽ, ഭീതാനീകനുമങ്ങനെ
നകുലാൽ, സഹദേവലവ്വണ്ണമേ ശത്രു സേനനും,
കൃഷ്ണയ്ക്കുണ്ടായിതദിതിക്കാദിത്യന്മാർ കണക്കിനെ.
യുധിഷ്ഠിരാത്മജന്നേകീ പ്രതിവിന്ധ്യാഖ്യ ഭ്രസുരർ
ശത്രു പ്രഹരണജ്ഞാനേ പ്രതിവിന്ധ്യനിവൻ ദൃഢം.
സോമസാഹസ്രസവനാൽ സോമാർക്കസദൃശപ്രഭൻ
സുതസോമൻ ജാതനായീ ഭീമസേനങ്കൽ നിന്നഹോ!
ശ്രുതമാകും മഹാ കർമ്മം ചെയ്തതിൽപ്പന്നെയർജ്ജുനാൽ
ജനിച്ച പുത്രനതിനാൽ ശ്രുതകർമ്മാവുമായവൻ.
കൌരവ്യനായ രാജർഷി ശതാനീകന്റെ പേരിനാൽ
കീർത്തിയേറും തന്മകന്നു നകുലൻ നാമമേകിനാൻ.
പിന്നെക്കാർത്തികനക്ഷത്രം തന്നിൽ പാഞ്ചാലി പെറ്റുതേ
സഹദേവങ്കൽനിന്നേവം ശത്രുസേനനുമായവൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/630&oldid=156956" എന്ന താളിൽനിന്ന് ശേഖരിച്ചത്