ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മയദർശനപർവ്വം

240.മയദാനവത്രാണം

ഇന്ദ്രൻ പിൻതിരിയാതെ യുദ്ധംചെയ്യുമ്പോൾ, തക്ഷകൻ ഇപ്പോൾ ഖാണ്ഡവവനത്തിലില്ലെന്നും കൃഷ്ണാർജ്ജുനന്മാരെ ജയിക്കാൻ ആരെക്കൊണ്ടും സാധിക്കില്ലെന്നും അതുകൊണ്ടു യുദ്ധം നിർത്തുകയാണു നല്ലതെന്നും അശരീരിവാക്കുണ്ടാകുന്നു.ഇന്ദ്രൻ യുദ്ധത്തിൽനിന്നു വിരമിക്കുന്നു.ശ്രീകൃഷ്ണൻ പ്രയോഗിച്ച ചക്രത്തെ ഭയന്നു് മയൻ അർജ്ജുനനെ ശരണംപ്രാപിക്കുന്നു.അർജ്ജുനൻ മയനെ രക്ഷിക്കുന്നു. തക്ഷകപുത്രനായ അശ്വസേനൻ,മയൻ,നാലു ശാർങ്ഗകങ്ങൾ ഇവരൊഴിച്ച് ആ വനത്തിലെ പ്രാണികളെല്ലാം നശിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
ഏവം ശൈലം വീണു പേടിതേടി ഖാൺവവാസികൾ
ദൈത്യ രാക്ഷസ നാഗങ്ങൾ തരക്ഷ്വൃക്ഷമൃഗാദികൾ 1

മത്തദ്വിപങ്ങൾ ഹരികൾ സിംഹ കേസരിജാതികൾ
മാൻ കാട്ടുപോത്തെന്നിവകളസംഖ്യം പക്ഷിവർഗവും. 2

ഉദ്വേഗപ്പെട്ടു പാഞ്ഞോടീ മറ്റോരോ ജീവജാലവും
കാട്ടുതീയും കണ്ടു ശസ്ത്രമേന്തീടും കൃഷ്ണരേയുമേ 3

ഉൽപ്പാതംപോലദ്രി വീണ ശബ്ദം കേട്ടു ഭയത്തൊടും
അത്യുഗ്രമായ് പലവിധം കത്തുമാക്കാടു കണ്ടുടൻ 4

അസ്ത്രമേന്തും കൃഷ്ണനേയുമത്ര കണ്ടാർത്തിതേറ്റവും.
രൗദ്രമാമാരവംകൊണ്ടും കത്തും തീയൊലിക്കൊണ്ടുമേ 5

ഉൽപ്പാതമേഘശബ്ദത്തിന്നൊപ്പം ശബ്ദിച്ചിതംബരം.
ഉടൻ കണ്ണൻ തനിക്കൊക്കും കടുതേജസ്സിനൊപ്പമേ 6

ചക്രം വിട്ടൂ കണ്ട ജന്തുവർഗ്ഗമൊക്കെ നശിക്കുവാൻ.
ക്ഷുദ്രജാതികൾ മാഴ്കിപ്പോയ് രക്ഷോദൈത്യരുമായതിൽ 7

അറ്ററ്റു കത്തും തീയിങ്കൽ മുറ്റും വീണിതസംഖ്യമേ.
കാണായീ ദൈത്യതവിടെക്കൃഷ്ണചക്രക്ഷതാംഗരായ് 8

വസയും ചോരയും ചാടിസ്സന്ധ്യാമേഘങ്ങൾപോലവേ.
പിശാച പക്ഷി നാഗങ്ങൾ പശുക്കളിവയേറ്റവും 9

കൊന്നു കൊന്നു നടന്നൂതാൻ കാലനെപ്പോലെ കേശവൻ.
ചക്രം വിട്ടാലുടൻ നാനാവർഗ്ഗമാം പ്രാണിസഞ്ചയം 10

അറുത്തു വീണ്ടും കണ്ണന്റെ കരത്തിൽത്തന്നെയെത്തുമേ,
ഏവം പിശാചാശരോരഗൗഘം കൊന്നു മൂടിക്കവേ 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/649&oldid=156976" എന്ന താളിൽനിന്ന് ശേഖരിച്ചത്