ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതാണ് ആ വേദന്റെ പരീക്ഷ:

അവൻ ഉപാദ്ധ്യായന്റെ സമ്മതപ്രകാരം ഗുരുകുലം വിട്ടു സമാവർത്തനംചെയ്തു ഗൃഹസ്ഥാശ്രമം സ്വീകരിച്ചു. സ്വഗൃഹത്തിൽ താമസിക്കുന്ന അദ്ദേഹത്തിന്നും മൂന്നു ശിഷ്യരുണ്ടായി. അദ്ദേഹം ശിഷ്യരോടു പണിയെടുപ്പാനോ ഗുരുശുശ്രൂഷചെയ്വാനോ ഒന്നും പറഞ്ഞിരുന്നില്ല. ഗുരുകുലവാസദുഃഖമറിഞ്ഞിട്ടുള്ള അദ്ദേഹം ശിഷ്യരെ ബുദ്ധിമുട്ടിക്കുവാൻ വിചാരിച്ചില്ല. 81

അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ വേദനെന്ന ബ്രാഹ്മണനെ ജനമേജയനെന്നും പൗഷ്യനെന്നും രണ്ടു ക്ഷത്രീയന്മാർ ചെന്നുപാദ്ധ്യായനായിട്ടു വരിച്ചു. 82

അദ്ദേഹം ഒരിക്കൽ ശിഷ്യകാര്യത്തിനായിട്ടു പുറപ്പെട്ടു് പോകുമ്പോൾ ഉത്തങ്കനെന്ന ശിഷ്യനെ ഏല്പിച്ചു.* "എന്റെ ഗൃഹത്തിൽ എന്തെങ്കിലും ന്യൂനത വന്നാൽ അതു തീർത്തുകൊള്ളെണം." ഇങ്ങനെ ഉത്തങ്കനെ ഏല്പിച്ച് വേദൻ ദേശാന്തരം പോകുകയും ചെയ്തു. 83

പിന്നെ ശുശ്രൂഷാതൽപരനായ ഉത്തങ്കൻ ഗുരുവിന്റെ കല്പന നടത്തിക്കൊണ്ടു ഗുരുകുലത്തിൽ പാർത്തു. അങ്ങനെ പാർക്കുമ്പോൾ ഗുരുപത്നികളെല്ലാരുംകൂടി അവനെ വിളിച്ചിങ്ങനെപറഞ്ഞു: 84

"നിന്റെ ഈ ഗുരുപത്നി ഋതുകാലമായി. ഉപാദ്ധ്യായനോ അകലെ പോയിരിക്കുന്നു. ഇവളുടെ ഋതു നിഷ്ഫലമാവാത്തവിധം നീ പ്രവർത്തിക്കണം. ഇവൾക്കു വിഷാദമായിരിക്കുന്നു." 85

അവൻ ഇതു കേട്ടിട്ടു സ്ത്രീകളോടുത്തരം പറഞ്ഞു: "സ്ത്രീകൾ പറഞ്ഞാൽ ഈ അകൃത്യം ഞാൻ ചെയ്യില്ല. അകൃത്യമാണെങ്കിലും ഇതു നീ ചെയ്യണമെന്നു് ഉപാദ്ധ്യായൻ എന്നോട്പറഞ്ഞിട്ടില്ല. 86

കുറച്ചുകഴിഞ്ഞപ്പോൾ അവന്റെ ഉപാദ്ധ്യായൻ ദേശാന്തരത്തിൽ നിന്നു ഗൃഹത്തിലെത്തി. അദ്ദേഹം അവന്റെ ആ വർത്തമാനം മുഴുവൻ കേട്ടു സന്തോഷിച്ചു. 87

അവനോടു പറകയും ചെയ്തു: "ഉണ്ണീ ഉത്തങ്കാ, നിനക്കു ഞാനെന്തിഷ്ടമാണു ചെയ്യേണ്ടത്? ധർമ്മപ്രകാരം നീയെന്നെ ശുശ്രൂഷിച്ചു. അതുകൊണ്ട് നമ്മൾതമ്മിൽ പ്രീതിയും വർദ്ധിച്ചു. എന്നാൽ ഞാനനുവദിക്കുന്നു ഇഷ്ടമൊക്കെ സാധിക്കും. പൊയ്ക്കൊള്ളൂ." 88

അതു കേട്ടിട്ടവൻ ഉത്തരം പറഞ്ഞു. "ഇവിടെക്കു ഞാൻ എന്തിഷ്ടമാണു് ചെയ്യേണ്ടതു് ?. ഇങ്ങനെ പറഞ്ഞുവരുന്നു. 89

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/65&oldid=211512" എന്ന താളിൽനിന്ന് ശേഖരിച്ചത്