ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

241. ശാർങ്ഗകോപാഖ്യാനം

ശാർങ്ഗങ്ങൾ രക്ഷപ്പെട്ടതെങ്ങനെയാണെന്നുള്ള ജനമേജയന്റെ ചോദ്യത്തിനുത്തരമായി മന്ദപാലൻ എന്ന മഹർഷിയുടെ അഭ്യർത്ഥനയനുസരിച്ചാണ് അഗ്നി അവയെ ഉപദ്രവിക്കാഞ്ഞതെന്ന് ശാർങ്ഗകോപാഖ്യാനം വിവരിച്ചുകൊണ്ട് വൈശമ്പായനൻ മറുപടി പറയുന്നു.


ജനമേജയൻ പറഞ്ഞു
എന്തുകൊണ്ടു ദഹിപ്പിച്ചീലഗ്നിയാശ്ശാർങ്ഗകങ്ങളെ
ആക്കാടു ചുട്ടെരുകഗ്കുമ്പോളതു ചൊല്ലുക ഭൂസുര ! 1

അശ്വസേനെയും പിന്നെ മയനേയും ചുടാത്തിൻ
കാരണം ചൊല്ലി, ചൊല്ലീലാ ശാർങ്ഗകത്രണകാരണം. 2

ഇതത്ഭുതം ഭൂമിദേവ, ശാർങ്ഗങ്ങൾക്കനാമയം
തീയെരിഞ്ഞിട്ടവർ ദഹിക്കാഞ്ഞതെന്തരുൾചെയ്യണം. 3
വൈശമ്പായനൻ പറഞ്ഞു

ശാർങ്ഗങ്ങളെയന്നഗ്നി ചുടാഞ്ഞതിനു കാരണം
ഭവാനോടു പറഞ്ഞീടാം നടന്നപടിയൊക്കയും. 4

ധർമ്മജ്ഞരിൽ ശ്രേഷ്ഠതമൻ തപസ്വീ നിശിതപ്രതൻ
അരിവേറും മുനിശ്രേഷ്ഠൻ മന്ദപാലാഖ്യനുണ്ടുപോൽ. 5

ഊർദ്ധ്വരേതോമുനിജനമാർഗ്ഗം കൈക്കൊള്ളുമായവൻ
സ്വാദ്ധ്യായവാൻ ധർമ്മശീലൻ തപസ്വി വിജിതേന്ദ്രിയൻ. 6

തപസ്സിൻകര കണ്ടുള്ളോരവൻ മെയ് വിട്ടു ഭാരത !
പിതൃലോകം പുക്കു പക്ഷേ ലഭിച്ചീലവിടെപ്‌ഫലം. 7

തപോനിർജ്ജിതലോകത്തിൻ ഫലം കാണായ്കയാലവൻ
ചോദിച്ചൂ ദർമ്മരാജന്റെ മുൻപിൽ ദേവകളേടഹോ ! 8
മന്ദപാലൻ പറഞ്ഞു

തപോനിർജ്ജിതലോകങ്ങൾ മൂടി നില്ക്കുന്നതെന്തു മേ !
ഞാനെന്തു കർമ്മം ചെയ്യാഞ്ഞിട്ടെനിക്കിന്നീവിധം ഫലം ? 9

ഈ മൂടലിൻ പ്രതിവിധിയവിടെച്ചെന്നു ചെയ്യുവാൻ
ഇത്തപസ്സിന്നുടെ ഫലം കഥിക്കുവിനമർത്ത്യരേ ! 10

ദേവകൾ പറഞ്ഞു

കടപ്പെട്ടോർ മാനുഷന്മാരതു കേൾക്കേ മുനീശ്വര !
ക്രിയ പിന്നെ ബ്രഹ്മചര്യം പ്രജയെന്നിവയാൽ ദൃഡം. 11

യജ്ഞം തപസ്സു തനയരിവയാലതു തീർപ്പതാം
തപസ്വി യജ്ഞവാനങ്ങു പക്ഷേ സന്തതിയില്ല തേ. 12

സന്താനം മൂലമാകുന്നതീ ലോകം മൂടി നില്പതും
പ്രജയുണ്ടാക്കു പിന്നീടീ നിത്യലോകങ്ങൾ കിട്ടുമേ. 13

പുമാഖ്യനരകാൽ കാപ്പൂ പുത്രരത്രേ പിതാവിനെ
അതിനാൽ സന്തതിക്കായി ശ്രമിച്ചാലും ദ്വിജോത്തമ ! 14

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/652&oldid=156980" എന്ന താളിൽനിന്ന് ശേഖരിച്ചത്