ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വൈശമ്പായനൻ പറഞ്ഞു


ഇത്ഥമാ മന്ദപാലൻതൻ സ്തോത്രം കേട്ടിട്ടു പാവകൻ 31

സന്തോഷിച്ചൂ നരപതേ, മാന്യനാം മുനിമുഖ്യനിൽ.
അവനോടോതി നന്ദിച്ചി'ട്ടെന്തിഷ്ടം ചെയ്തിടേണ്ടു ഞാൻ?' 32

അഗ്നിയോടാ മന്ദപാലൻ കൈകൂപ്പിക്കൊണ്ടു ചൊല്ലിനാൻ:
“ഖാണ്ഡവം ചുട്ടിടുംനേരെമെൻമക്കളെ വിടേണമേ !” 33

ആവാമെന്നേറ്റുചൊല്ലീട്ടാബ്‌ഭഗവാൻ ഹവ്യവാഹനൻ
ഖാണ്ഡവം ചുട്ടെരുപ്പാനായ് ജ്വലിച്ചാനതുനേരമേ. 34

42.ജരിതാവിലാപം

വനം തീ പിടിച്ചു ദഹിച്ചുകൊണ്ടിരിക്കേ ജരിത എന്ന പക്ഷി തന്റെ കുഞ്ഞുങ്ങളുടെ കാര്യമോർത്തു വിലപിക്കുന്നു. എലിമടയിൽ കുഞ്ഞുങ്ങളെ സൂക്ഷിക്കാമെന്നു തള്ളപ്പക്ഷി പറഞ്ഞതിനെ, എലി ഭക്ഷിക്കുന്നതിനേക്കാൾ തീയിൽപ്പെട്ടു മരിക്കുന്നതാണു നല്ലതെന്നു പറഞ്ഞ്കുഞ്ഞുങ്ങൾ എതിർക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

അഗ്നി കത്തിജ്ജ്വലിക്കുമ്പോൾ ശാർങ്ഗകങ്ങൾ വിഷ-
വ്യഥയോടും സമ്പ്രമിച്ചു ഗതികിട്ടാതുഴന്നുപോയ്. [ണ്ണരായ്

വാലരാം മക്കളെപ്പാർത്തിട്ടവർക്കമ്മതപസ്വിനി
ശോകമുൾക്കൊണ്ടു ജരിത വിലപിച്ചിതു മാലൊടും. 2

ജരിത പറഞ്ഞു
കാടു കത്തിക്കരിച്ചുംകൊണ്ടെത്തുന്നുണ്ടഗ്നി ഭീഷണൻ
ജഗത്സന്ദീപനൻ ഭീമനെനിക്കോ ദു:ഖവർദ്ധനൻ 3

ഇവരെന്നെയിഴക്കുന്നൂ മന്ദബുദ്ധികൾ ബാലകർ
ചിറകും കാലുമൊക്കാത്തോർ പൂർവ്വർക്കാശ്രയമായവർ. 4

മരം കത്തിപ്പേടിയാക്കി വരുന്നുണ്ടു ഹുതാശനൻ
ചിറകില്ലാത്ത മക്കൾക്കോ പറക്കാനെളുതല്ലിഹ. 5

മക്കളേയും കൊണ്ടുപോകാൻ ശക്തിയില്ലിന്നെനിക്കുമേ
ത്യജിപ്പാനും പ്രയാസം മേ ഹൃദയം മാഴ്കിടുന്നു മേ 6

വിടേണ്ടതേതു മകനെ, ക്കൊണ്ടുപോകേണ്ടതേതു ഞാൻ?
എന്തു ഞാൻ ചെയ്‌വതു ചിതമോർപ്പതെന്തെന്റെ മക്കളേ! 7

കാണുന്നീലാ നിങ്ങളെ ഞാൻ മോചിപ്പാനുള്ള മാർഗ്ഗവും
മൂടാം നിങ്ങളെ ഞാൻ മെയ്യാലൊരുമിച്ചു മരിച്ചിടാം. 8

ഈക്കുലത്തിൻ നില പരം ജ്യേഷ്ടനാം ജരിതാരിയിൽ
സാരിസൃക്കൻ പിതൃക്കൾക്കു കുലവർദ്ധനനായ് വരും. 9

സ്തംബമിത്രൻ തപം ചെയ്‌വോൻ ദ്രോണൻ ബ്രഹ്മജ്ഞസത്തമൻ
എന്നോതിപ്പോയ് നിങ്ങളുടെയച്ഛൻ നിർഘൃണനാമവൻ. 10

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/654&oldid=156982" എന്ന താളിൽനിന്ന് ശേഖരിച്ചത്