ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശാർങ്ഗകങ്ങൾ പറഞ്ഞു

അറിഞ്ഞീലെലിയെക്കൂടെക്കൊണ്ടുപോയതു ഞങ്ങളോ
വേറെയും ചിലതുണ്ടാവാം പേടിക്കേണമവറ്റെയും. 2

തീ വരുന്നതു സന്ദേഹം കാറ്റു തെറ്റിച്ചതെന്നുമാം
മട പുക്കാലുള്ളിലുള്ളോർ ഞങ്ങളെക്കൊന്നിടും ദൃഢം. 3

തീർച്ചയായതിലും ഭേദമമ്മേ, സന്ദിഗ്ദ്ധമൃത്യുവാം
പറക്ക നീയംബരത്തിൽ നേടുമേ നല്ല മക്കളെ. 4

ജരിത പറഞ്ഞു
ഞാൻ കണ്ടേനീ മടയിൽനിന്നെലിയെപ്പക്ഷിപുംഗവൻ
പരമൂക്കൻ പരുന്തേന്തിപ്പറക്കുന്നതു മക്കളേ ! 5

പറന്നീടുമവൻ പിൻപേ പറന്നേനന്നു ഞാനുടൻ
എലിയെ കൊണ്ടുപോകുമ്പോളാശിസ്സും നല്കി ഭംഗിയിൽ ഛ 6

“ഞങ്ങൾക്കു വൈരിയിവനെ കൊണ്ടുപോകും ഭവാനിനി
പൊന്മയപ്പക്ഷിയായ് വാഴ്ക വ്യോമത്തിൽ ശ്യേനനായക !” 7

ശ്യേനമായെലിയെത്തിന്ന ശേഷമേ നന്ദിയോടുടൻ
അവന്റെ സമ്മതം വാങ്ങി സ്വസ്ഥാനത്തേക്കു പോണു ഞാൻ.

മക്കളേ, മട പൂക്കാലം നിശ്ശങ്കം ഭയമില്ലിഹ
ഞാൻ കണ്ടു നില്ക്കവേ കൂഴയെലിയെക്കൊണ്ടു മണ്ടിനാൻ. 9

ശാർങ്ഗകങ്ങൾ പറഞ്ഞു

അറിവില്ലെലിയെക്കൂഴ പിടിച്ചതൊരു ലേശവും
അമ്മേ , വയ്യിതരിഞ്ഞീടാതമ്മടയ്ക്കുള്ളിലാഴുവാൻ 10


ജരിത പറഞ്ഞു

ശ്യേനം മൂഷികനെ കൊണ്ടുപോയീ ഞാനറിയും ദൃഢം
നിങ്ങൾക്കാപത്തില്ല ചെയ്‌വിനെൻ വാക്കിന്നു മക്കളേ !

ശാർങ്ഗകങ്ങൾ പറഞ്ഞു

വിടുർത്തീടുന്നല്ലി മിഥ്യോപചാരംകൊണ്ടു ഞങ്ങളെ
വ്യാകുലജ്ഞാനനിലയിൽ ബുദ്ധികല്പിതമല്ലിതും. 12

തുണച്ചീലീ ഞങ്ങൾ ഞങ്ങളാരെന്നമ്മയറിഞ്ഞിടാ
ഞങ്ങളെക്കേണു പോറ്റുന്നൂ നീയാരീ ഞങ്ങളാരുവാൻ ? 13

ചെറുപ്രായം രമ്യയാം നീ ഭർതൃസംഗത്തിനർഹയാം
പതിയെപ്പിൻതുടർന്നാലും നേടും നീ നല്ല മക്കളെ 14

ഞങ്ങളഗ്നിപ്രവേശത്താൽ മംഗളസ്ഥാനമെത്തിടും
അല്ലെങ്കിൽ ഞങ്ങളെയെരിക്കില്ലഗ്നി വരു വീണ്ടുമേ . 15


വൈശമ്പായനൻ പറഞ്ഞു

ശാർങ്ഗിയേവം കേട്ടുടനേ മക്കളേ വിട്ടു ഗാണ്ഡവേ
തീയെത്താതെ വിപത്തറ്റ ദിക്കു നോക്കിപ്പറന്നുപോയ്. 16

ഉടൻ കടുജ്ജ്വാലയോടും പടർന്നു പടു പാവകൻ‌

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/656&oldid=156984" എന്ന താളിൽനിന്ന് ശേഖരിച്ചത്